ഇവ കഴിച്ചു നിങ്ങളുടെ ബിപി കുറയ്ക്കൂ

Posted By: Super
Subscribe to Boldsky

രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്‌. രക്തസമ്മര്‍ദ്ദത്തിന്‌ കഴിക്കുന്ന മരുന്നുകളുടെ അളവ്‌ കുറയ്‌ക്കാനും പൂര്‍ണമായും ഇവ നിര്‍ത്താനും ഇത്തരം ആഹാരങ്ങള്‍ സഹായിക്കും. രക്ത സമ്മര്‍ദം അപകടകരമാം വിധം ഉയരാതിരിക്കാന്‍ ഇവ ഇന്ന്‌ മുതല്‍ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തി തുടങ്ങുക.

സിഗരറ്റില്‍ നിങ്ങളറിയാത്ത മാരകവിഷങ്ങള്‍!!

ഇതില്‍ പലതും നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്നതാണ്‌, എന്നാല്‍ മറ്റ്‌ ചിലത്‌ ഇനി മുതല്‍ ഷോപ്പിങിന്‌ പോകുമ്പോള്‍ കണ്ടുപിടിച്ച്‌ വാങ്ങേണ്ടവയാണ്‌. നന്നായി വ്യായാമം ചെയ്യുക, ജീവിത ശൈലികളില്‍ മാറ്റം വരുത്തുക എന്നിവയ്‌ക്കൊപ്പം ഭക്ഷണത്തില്‍ ഇത്തരം ആഹാരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത്‌ ഏറെ ഫലപ്രദമകും.

രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പട്ടാണിപയര്‍

പട്ടാണിപയര്‍

പ്രോട്ടീന്‍ , വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ഇവ രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും. ഇതിന്‌ പുറമെ ഇവയിലെ ഫോലിക്‌ ആസിഡ്‌ ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

ഗ്രീന്‍ ബീന്‍സ്‌

ഗ്രീന്‍ ബീന്‍സ്‌

രക്ത സമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ ഇവ നേരിട്ട്‌ സഹായിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം എന്നിവയാണ്‌ ശരീരത്തിന്‌ സഹായകരമാകുന്നത്‌.

പപ്പായ

പപ്പായ

പപ്പായയില്‍ ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളതിലും കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌. ഇതിന്‌ പുറമെ മറ്റ്‌ വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, പൊട്ടാസ്യം എന്നിവ ഉള്‍പ്പെടയുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്‌. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെത്തിക്കാന്‍ ഇവ സഹായിക്കും. കൂടാതെ പൊട്ടാസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ഓട്‌സ്‌

ഓട്‌സ്‌

ഓട്‌സ്‌ അമിതമായി കഴിക്കേണ്ട ആവശ്യമില്ല രാവിലെ ഒരു പാത്രം കഴിച്ചാല്‍ തന്നെ വ്യത്യാസം അറിയാന്‍ കഴിയും. വിവിധ രുചികളില്‍ ലഭ്യമാകുന്ന ഓട്‌സ്‌ ഒഴിവാക്കുക ഇവയില്‍ ആവശ്യമില്ലാത്ത പഞ്ചസാര അടങ്ങിയിരിക്കും, ഇത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്തി ദോഷ ഫലങ്ങള്‍ ഉളവാക്കും.

പേരയ്‌ക്ക

പേരയ്‌ക്ക

പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുള്ളതിനാലാണ്‌ ഇവ രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്നത്‌. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന്‌ പുറമെ ശരീരഭാരം കുറയ്‌ക്കാനും ഇവ മികച്ചതാണ്‌.

തൈര്‌

തൈര്‌

തൈരില്‍ പൊട്ടാസ്യത്തിന്‌ പുറമെ മഗ്നീഷ്യം, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്‌. കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കാന്‍ ശ്രമിക്കുന്നിടത്തോളം രക്ത സമ്മര്‍ദ്ദവും കുറഞ്ഞിരിക്കും.

തക്കാളി

തക്കാളി

മറ്റ്‌ പലതിനും എന്നപോലെ ഇതിലെ ലൈകോപീനാണ്‌ മികച്ച ഫലം നല്‍കുന്നത്‌. പ്രമേഹം മുതല്‍ ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യം വരെയുള്ള പലതിനും പരിഹാരം കാണാന്‍ തക്കാളി മികച്ചതാണ്‌. അധികം വേവിക്കാതെ കഴിക്കുന്നതാണ്‌ നല്ലത്‌. പിസ്സയിലേതു പോലെ കൊഴുപ്പുള്ള മാംസങ്ങള്‍, വെണ്ണ എന്നിവയ്‌ക്കൊപ്പവും കഴിക്കാതിരിക്കുക.

ചീര

ചീര

രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ചീര സഹായിക്കും. പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഇവ ശരീരത്തെ

സ്വതന്ത്ര റാഡിക്കലുകള്‍ മൂലം ഉണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ സഹായിക്കും.

അവൊക്കാഡോ

അവൊക്കാഡോ

പൊട്ടാസ്യം, ഫൈബര്‍, ഏകഅപൂരിത കൊഴുപ്പ്‌ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവൊക്കാഡോ രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ പല തരത്തില്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ മൂന്ന്‌ രീതിയിലുള്ള സമീപനങ്ങളും സഹായകരമാകും.

കാരറ്റ്‌

കാരറ്റ്‌

കാരറ്റ്‌ കണ്ണിന്‌ നല്ലതാണന്ന്‌ എല്ലാവര്‍ക്കും അറിയാം.രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന പൊട്ടാസ്യവും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇവയില്‍ അടങ്ങിയിട്ടുള്ള പ്രത്യേകതരം ഫൈബറുകളും കൂടുതല്‍ ഗുണകരമാകും.

ചീര

ചീര

രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ചീര സഹായിക്കും.പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഇവ ശരീരത്തെ

സ്വതന്ത്ര റാഡിക്കലുകള്‍ മൂലം ഉണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ സഹായിക്കും.

പാട എടുത്ത പാല്‍

പാട എടുത്ത പാല്‍

പാട എടുത്ത പാലില്‍ നിന്നും കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ നിങ്ങള്‍ക്ക്‌ ലഭിക്കും എന്നാല്‍ കൊഴുപ്പ്‌ ഉണ്ടാവുകയും ഇല്ല. നിങ്ങള്‍ ഒരു സസ്യാഹാരിയോ ലാക്ടോസ്‌ സഹിക്കാന്‍ കഴിയാത്ത ആളോ അല്ല എങ്കില്‍ ദിവസവും ഓരോ ഗ്ലാസ്സ്‌ പാട നീക്കിയ പാല്‍ കുടിക്കുന്നത്‌ രക്ത സമ്മര്‍ദം സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങയുടെ ഗുണങ്ങള്‍ അധികമാരും തിരിച്ചറിയാറില്ല. എല്ലാ എല്‍- സിട്രല്ലിനും അടങ്ങിയിട്ടുള്ളതിനാല്‍ രക്ത സമ്മര്‍ദ്ദം ഉയരുമ്പോഴും താഴുമ്പോഴും ഇവ സഹായകരമാണ്‌. രക്തധമനികളുടെ ആയാസം കുറച്ച്‌ രക്ത സമ്മര്‍ദ്ദം താഴാന്‍ ഇവ സഹായിക്കും.അതിനാല്‍ വേനല്‍ക്കാലത്ത്‌ മാത്രമല്ല തണ്ണിമത്തന്‍ ഉപയോഗപ്രദമാവുക. രാവിലെ തണ്ണിമത്തന്‍ കഴിച്ച്‌ കൊണ്ട്‌ ദിവസം തുടങ്ങുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാവും. മധുര മത്തങ്ങയും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്‌.

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി

ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ആണ്‌ രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായികരമാവുക. സ്വാദുള്ളതിനാല്‍ ഇവ കഴിക്കാന്‍ ആര്‍ക്കും വിഷമം ഉണ്ടാകില്ല.

കറുത്ത ചോക്ലേറ്റ്‌

കറുത്ത ചോക്ലേറ്റ്‌

ഇവയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ സ്വതന്ത്ര റാഡിക്കലുകളെ പ്രതിരോധിക്കാന്‍ സഹായിക്കും. ദിവസവും വളരെ കുറച്ച്‌ മാത്രം കഴിക്കുക, അമിതമാവരുത്‌. കൂടുതല്‍ കഴിച്ചതു കൊണ്ട്‌ ഗുണം കൂടില്ല . അതിനാല്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ കാലം ദിവസവും കഴിക്കുക.

പഴം

പഴം

രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്തുന്നതിന്‌ ദിവസം രണ്ട്‌ പഴം വീതം കഴിക്കുക. ആഘാതം വരുന്നത്‌ തടയാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഒരു പഴം കൂടി ഇതില്‍ ഉള്‍പ്പെടുത്തുക. കുടുംബപരമായി ആഘാതം വരാന്‍ സാധ്യത ഉള്ളവര്‍ക്ക്‌ ഇത്‌ ഏറെ ഫലപ്രദമാകും.

അണ്ടിപരിപ്പുകള്‍

അണ്ടിപരിപ്പുകള്‍

ഇവയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്‌.ബദാം, പിസ്‌ത എന്നിവയാണ്‌ കൂടുതല്‍ ഫലപ്രദം. കഴിക്കുന്നത്‌ അമിതമാവാതെ ശ്രദ്ധിക്കണം. അധികം കഴിക്കുന്നത്‌ നല്ലതാണ്‌ എന്നാല്‍ അധിക കാലത്തേക്ക്‌ നല്ലതല്ല. ബീജാരോഗ്യത്തെക്കുറിച്ചു കൂടതലറിയൂ

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Healthy Foods To Help Lower Blood Pressure To Normal

There are certain foods that lower blood pressure to help you reduce how much medication you’re taking, or perhaps allow you to wean yourself off of it entirely.