തിരക്കുള്ളവര്‍ക്കും ആരോഗ്യകരമായ ഭക്ഷണശീലം

Posted By:
Subscribe to Boldsky

ജീവിതത്തില്‍ തിരക്കിനു പിറകെ പായുന്നവരാണ് ഇന്ന് പലരും. ഇവര്‍ക്ക് കൃത്യമായി ഭക്ഷണം പോലും കഴിക്കാന്‍ സമയമുണ്ടാവില്ല. എന്നാല്‍ ഇവര്‍ക്കും കൃത്യമായ ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കാം എന്നതാണ്.

എന്നാല്‍ ഇന്ന് നഗരങ്ങളില്‍ ജീവിക്കുന്ന പലരും കൃത്യമായ ഭക്ഷണമില്ലാതെയും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താതെയും ജീവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കായി നിരവധി സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ ഒരുങ്ങിയിട്ടുണ്ട്.കഴിയുന്നതും ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുക

കൂണു പോലെയാണ് ഇപ്പോള്‍ ഭക്ഷണശാലകള്‍ പെരുകുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ നിരവധി ഭക്ഷണ ശാലകളാണുള്ളത്. എന്നാല്‍ ഇവയില്‍ ആരോഗ്യകരമായ ഭക്ഷണം പ്രദാനം ചെയ്യുന്നവ ഏതാണെന്ന് പലര്‍ക്കും അറിയാന്‍ കഴിയില്ല.

സ്വയം തയ്യാറാക്കല്‍

സ്വയം തയ്യാറാക്കല്‍

അത്ര എളുപ്പമല്ലെങ്കിലും ശ്രമിക്കാവുന്ന ഒരു വഴിയാണിത്. എന്തുകൊണ്ടെന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം എന്ന ചിന്തയുണ്ടെങ്കില്‍ അല്‍പം റിസ്‌കെടുക്കാന്‍ നാം തയ്യാറാവണം.

തെറ്റുകള്‍ സാധാരണം

തെറ്റുകള്‍ സാധാരണം

ഭക്ഷണം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന തെറ്റുകള്‍ തികച്ചും സ്വാഭാവികം മാത്രം. അവ തിരുത്തി ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ശരീരത്തിനു വേണ്ടി തയ്യാറാക്കുക എന്നതായിരിക്കണം നമ്മുടെ ആന്ത്യന്തിക ലക്ഷ്യം.

 ലഘുഭക്ഷണങ്ങള്‍ നല്ലത്

ലഘുഭക്ഷണങ്ങള്‍ നല്ലത്

ഇടവേളകളില്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ക്കു പകരം കൂടുതല്‍ പച്ചക്കറികള്‍ അടങ്ങിയിട്ടുള്ള സാലഡ് കഴിക്കുന്നതാണ് അത്യുത്തമം.

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാം

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാം

ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നതോടെ നമ്മുടെ ആരോഗ്യത്തെ അത് വളരെ മെച്ചപ്പെട്ടതാക്കി തീര്‍ക്കുന്നു. കൂടാതെ നമ്മുടെ രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും നമുക്ക് നല്ലൊരു നാളെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

 പ്രലോഭനങ്ങളെ മാറ്റി നിര്‍ത്താം

പ്രലോഭനങ്ങളെ മാറ്റി നിര്‍ത്താം

ഇതു വരെയുള്ള ആഹാര ക്രമത്തില്‍ നിന്നും മാറി നമ്മള്‍ നല്ലൊരു ആഹാരശീലത്തിലേക്ക് വരുമ്പോള്‍ അടക്കി നിര്‍ത്തേണ്ട ഒന്നാണ് പ്രലോഭനം. നമുക്ക് ഏറ്റും ഇഷ്ടമുള്ള പല ഭക്ഷണസാധനങ്ങളോടും നാം ഗുഡ്‌ബൈ പറയേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുക.

നല്ലതിനെ സീകരിക്കുക

നല്ലതിനെ സീകരിക്കുക

നമ്മുടെ ജീവിത രീതിയോട് കൂടുതല്‍ അനുയോജ്യമായ രീതിയിലുള്ള ഭക്ഷണ സാധനങ്ങള്‍ തിരഞ്ഞെടുക്കുക. നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന കാര്യം നാം മറക്കാതിരിക്കുക.

English summary

Healthy Eating Habits for Busy People

How to develop a healthy eating habit? We all realise that we have to eat t live but very little of the right kind of food can lead to poor health.
Story first published: Tuesday, July 21, 2015, 16:47 [IST]