പുകച്ചുരുള്‍ ഉപേക്ഷിച്ചാല്‍ ഗുണങ്ങള്‍ പലത്..

Posted By:
Subscribe to Boldsky

പുകച്ചുരുള്‍ക്കുള്ളിലെ നിശബ്ദ കൊലയാളിയെ ആരും തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞിട്ടും നിങ്ങള്‍ ശരീരത്തെ ചുരുള്‍ എരിഞ്ഞു തീരുന്നതുപോലെ ചാരമാക്കുകയാണോ..? നിങ്ങള്‍ മാത്രമല്ല രോഗിയാകുന്നത്, ഇത് ശ്വസിക്കുന്ന മറ്റുള്ളവരും ഇതില്‍ ഭാഗവാക്കാകുകയാണ്. പുകവലി ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങള്‍ കിട്ടുമെന്ന് അറിയാമോ..?

ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും ഇത് പടരുന്നുണ്ട്. കൂടിയ രക്തസമ്മര്‍ദ്ദം, ഹൃദയാസ്പദമായ രോഗം, ക്യാന്‍സര്‍, ഹോര്‍മോണിന്റെ പ്രവര്‍ത്തന തടസ്സം തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ് പുകവലി. പുകവലി നിര്‍ത്തുക എന്ന തീരുമാനം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരിക്കും. ഇതുമൂലം കിട്ടുന്ന ഗുണങ്ങള്‍ പലതാണ്....

ചെറുപ്പമാര്‍ന്ന ചര്‍മം

ചെറുപ്പമാര്‍ന്ന ചര്‍മം

എല്ലാവര്‍ക്കും സ്വന്തം യുവത്വം നിലനിര്‍ത്താനല്ലേ ആഗ്രഹം..? നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍ ഈ ദുശീലം ഒഴിവാക്കിയേ മതിയാകൂ. നിങ്ങള്‍ക്ക് ആരോഗ്യകരമായ ചര്‍മകാന്തി ലഭിക്കും.

ബീജസംയോഗം വര്‍ദ്ധിപ്പിക്കുന്നു

ബീജസംയോഗം വര്‍ദ്ധിപ്പിക്കുന്നു

പുകവലി നിര്‍ത്തിയാല്‍ ആണിനും പെണ്ണിനുമുണ്ട് ഗുണങ്ങള്‍. പുരുഷന്റെയും സ്ത്രീയുടെയും ബീജങ്ങള്‍ വര്‍ദ്ധിക്കാനും ഇതുമൂലം നല്ല ഗര്‍ഭധാരണ നടക്കുകയും ചെയ്യുന്നു.

നല്ല ലൈംഗിക ബന്ധം

നല്ല ലൈംഗിക ബന്ധം

പുകവലി സെക്ഷല്‍ ഹോര്‍മോണിന് തടസ്സം സൃഷ്ടിക്കും. ഇത് ഉപേക്ഷിച്ചാല്‍ നല്ല ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

നല്ല പല്ല്

നല്ല പല്ല്

പുകയില ഉല്‍പ്പന്നങ്ങള്‍ പല്ലിന്റെ നിറം കെടുത്തുകയും കേടുവരുത്തുകയും ചെയ്യും. പുകവലി നിര്‍ത്തുന്നതോടെ നിങ്ങള്‍ക്ക് നല്ല വെളുത്ത പല്ലും ആരോഗ്യമുള്ള പല്ലും സ്വന്തമാക്കാം.

ശ്വസനം

ശ്വസനം

പുകവലി നിങ്ങളുടെ ശ്വാസകോശത്തെ നശിപ്പിക്കുന്നു. പുകവലി നിര്‍ത്തുന്നതോടെ ശ്വസനം എളുപ്പമാകുകയും ആശ്വാസകരമാകുകയും ചെയ്യും.

സ്‌ട്രെസ്സ് ഇല്ലാതാക്കാം

സ്‌ട്രെസ്സ് ഇല്ലാതാക്കാം

സ്‌ട്രെസ്സ് കൂടുമ്പോള്‍ ചിലര്‍ പുകവലിക്കാറുണ്ട്. എന്നാല്‍ ഇത് ചെയ്യാതിരിക്കുന്നത് നിങ്ങളുടെ മാനസിക ബുദ്ധിമുട്ടുകളെ കുറയ്ക്കും. പുകവലി സ്‌ട്രെസ്സ് കൂട്ടുന്നതാണ്.

ഹൃദയമിടിപ്പ്

ഹൃദയമിടിപ്പ്

ഹൃദയമിടിപ്പ് പൂര്‍വ്വ സ്ഥിതിയിലേക്ക് ആക്കുന്നു. ഹൃദയാഘാതം പോലുള്ള മാരക രോഗം വരാതെ നോക്കാം.

രക്തസമ്മര്‍ദ്ദം കുറയ്ക്കും

രക്തസമ്മര്‍ദ്ദം കുറയ്ക്കും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം താഴേക്ക് കൊണ്ടു വരാന്‍ കഴിയും.

മണവും,രുചിയും

മണവും,രുചിയും

പുകവലിക്കുന്നവര്‍ക്ക് രുചിയും മണവും തിരിച്ചറിയാനുള്ള ശേഷി ഉണ്ടാ കില്ല. പുകവലി നിര്‍ത്തുകയാണെങ്കില്‍ ഇതൊക്കെ നിങ്ങള്‍ക്ക് ലഭിക്കും.

ഊര്‍ജ്ജസ്വലത

ഊര്‍ജ്ജസ്വലത

പുകയില ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കും. അത് തിരിച്ചു കിട്ടണമെങ്കില്‍ നിങ്ങള്‍ ഈ ദുശീലം ഒഴിവാക്കണം.

English summary

ten good health benefits of quitting smoking

There are many health benefits of quitting smoking.
Story first published: Monday, March 9, 2015, 14:54 [IST]