കിടക്കും മുന്‍പ് പാദം മസാജ് ചെയ്യൂ, കാരണം...

Posted By:
Subscribe to Boldsky

ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഉറങ്ങുന്നതിനു മുന്‍പുമെല്ലാം ചെയ്യേണ്ടുന്ന ആരോഗ്യകരമായ കാര്യങ്ങള്‍ ധാരാളമുണ്ട്. ഇവ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് നല്ലതാണ്.

ഉറങ്ങുന്നതിനു മുന്‍പ് പാദം മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പുരുഷന്‍മാരുടെ മുഖക്കുരു പ്രശ്‌നമാണ്

കിടക്കും മുന്‍പ് പാദം മസാജ് ചെയ്യേണ്ടത് എന്തു കൊണ്ടാണെന്നറിയൂ,

രക്തപ്രവാഹം

രക്തപ്രവാഹം

പാദം മസാജ് ചെയ്യുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കാലിനുള്ള വേദന

കാലിനുള്ള വേദന

കിടക്കും മുന്‍പ് ഇളംചൂടുള്ള വെളിച്ചെണ്ണ കൊണ്ട് പാദമുഴിയുന്നത് നാഡികള്‍ക്ക് നല്ലതാണ്. ഇത് കാലിനുള്ള വേദനയും മറ്റു പ്രശ്‌നങ്ങളുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കും.

ബിപി കുറയ്ക്കും

ബിപി കുറയ്ക്കും

കിടക്കും മുന്‍പ് പാദം മസാജ് ചെയ്യുന്നത് നല്ല മൂഡ് നല്‍കും. നല്ല ഉറക്കം നല്‍കും. സ്വാഭാവികമായി ബിപി കുറയ്ക്കും.

ലാക്ടിക് ആസിഡ്

ലാക്ടിക് ആസിഡ്

പാദം മസാജ് ചെയ്യുന്നതു കൊണ്ട് ലാക്ടിക് ആസിഡ് മസില്‍ കോശങ്ങളില്‍ നിന്നും നീക്കാന്‍ സാധിയ്ക്കും. ലാക്ടിക് ആസിഡ് ശരീരത്തിലുള്ളത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

സന്ധിവേദന

സന്ധിവേദന

പാദം മസാജ് എല്ലാ തരത്തിലുമുള്ള സന്ധിവേദനകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

തലവേദന

തലവേദന

തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ദിവസവും 15 മിനിറ്റ് കാല്‍ തടവുന്നത്. പ്രത്യേകിച്ചു കിടക്കും മുന്‍പ്. ഇത് തലച്ചോറിലെ നാഡികളെ ശാന്തമാക്കും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് കാല്‍ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ഫഌയിഡ് കാലില്‍ കെട്ടിക്കിടന്നുള്ള നീര് കുറയ്ക്കാന്‍ സഹായിക്കും. മസാജ് വഴി ഫഌയിഡ് കിഡ്‌നിയിലേയ്ക്കു തന്നെ തിരിച്ചു പോകും. ശരീരത്തില്‍ നിന്നും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും.

English summary

Health Benefits Of Massaging Feet Before Bed Time

Do you know the health benefits of massaging your feet before bedtime? Here are some reasons why you should do so.
Story first published: Wednesday, December 2, 2015, 11:37 [IST]
Subscribe Newsletter