പുരുഷന്‍മാരുടെ മുഖക്കുരു പ്രശ്‌നമാണ്

Posted By:
Subscribe to Boldsky

മുഖക്കുരുവിന് ആണെന്നോ പെണ്ണെന്നോ ഭേദമില്ല, എന്നാല്‍ പലപ്പോഴും മുഖക്കുരു ഏറ്റവും കൂടുതല്‍ പണിതരുന്നത് പുരുഷന്‍മാര്‍ക്കാണ് എന്നതാണ് സത്യം. ഇതിനു കാരണം പെണ്‍കുട്ടികള്‍ ഉടന്‍ തന്നെ മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനുള്ള മാര്‍ഗ്ഗം സ്വീകരിക്കും. എന്നാല്‍ ആണ്‍ കുട്ടികളാകട്ടെ അതിനു പിറകെ നടക്കാന്‍ സമയമില്ലെന്ന മട്ടും.

പുരുഷന്‍മാര്‍ക്കും പറ്റും ചില വിഡ്ഡിത്തരങ്ങള്

എന്നാല്‍ മുഖക്കുരുവിനെ ഏറ്റവും കൂടുതല്‍ ഭയക്കേണ്ടതും ആണ്‍കുട്ടികള്‍ തന്നെയാണ്. എന്നാല്‍ ഇനി മുഖക്കുരുവിനെ തുരത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതെല്ലാം പുരുഷ പ്രജകള്‍ക്കു മാത്രം പയറ്റാവുന്ന കാര്യങ്ങളാണ്. അതെന്തൊക്കെയെന്ന് നോക്കാം.

 കാരണം ബാക്ടീരിയ

കാരണം ബാക്ടീരിയ

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ തുരത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ മുഖം ഏത് സമയത്തും വൃത്തിയാക്കി വെയ്ക്കുക.

ടോക്‌സിനും കാരണം

ടോക്‌സിനും കാരണം

ശരീരത്തിലെ അധികമുള്ള ടോക്‌സിനുകളെ പുറന്തള്ളുന്നത് മുഖക്കുരുവിന് കാരണമാകുന്നു. അതുകൊണ്ടു തന്നെ ടോക്‌സിന്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാത്ത പക്ഷം സൂര്യ പ്രകാശം പോലും പലപ്പോഴും മുഖക്കുരുവിന് കാരണമാകുന്നു.

മോയ്‌സ്ചുറൈസിങ് ഉപയോഗിക്കുന്നതും തെറ്റ്

മോയ്‌സ്ചുറൈസിങ് ഉപയോഗിക്കുന്നതും തെറ്റ്

മോയ്‌സ്ചുറൈസിങ് ക്രീം ഉപയോഗിക്കുന്നത് തെറ്റാണ് എന്നാല്‍ എപ്പോഴും ഉപയോഗിക്കുന്നത് തെറ്റാണ് എന്നല്ല. മുഖക്കുരു ഉള്ള സമയത്ത് ഉപയോഗിക്കുന്നത് ഇത് വര്‍ദ്ധിക്കാന്‍ കാരണമാകും.

 എല്ലാം മുഖക്കുരുവല്ല

എല്ലാം മുഖക്കുരുവല്ല

മുഖത്തുണ്ടാവുന്ന എല്ലാം മുഖക്കുരുവാണെന്ന തെറ്റിദ്ധാരണയും നല്ലതല്ല. അസാധാരണമായി നിലനില്‍ക്കുന്നതും ഒരിക്കലും മാറാത്തതുമായ പാടുകളോ മുഖക്കുരുവോ കണ്ടാല്‍ ഉടന്‍ തന്നെ ചര്‍മ്മ രോഗവിദഗ്ധനെ സമീപിക്കണം.

 സ്വയം ചികിത്സ നല്ലതല്ല

സ്വയം ചികിത്സ നല്ലതല്ല

പലപ്പോഴും മുഖക്കുരുവാണെങ്കില്‍ പോലും സ്വയം ചികിത്സ നല്ലതല്ല. പിന്നീട് ഇത് വര്‍ദ്ധിക്കാനും മുഖം മുഴുവന്‍ പ്രശ്‌നത്തിലാവാനും കാരണമാകും.

 ഐ ഡ്രോപ്‌സ് നല്ലത്

ഐ ഡ്രോപ്‌സ് നല്ലത്

ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്. മുഖക്കുരു ഉള്ള ഭാഗത്ത് അല്‍പം ഐ ഡ്രോപ്‌സ് പുരട്ടിയാല്‍ മുഖക്കുരു നിശ്ശേഷം മാറും.

ആരോഗ്യമുള്ള ഭക്ഷണം

ആരോഗ്യമുള്ള ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണമാണ് ആദ്യം ശീലമാക്കേണ്ടത്. മധുരം കുറച്ചു കഴിയ്ക്കുകയും നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ശീലമാക്കുകയും ചെയ്താല്‍ മുഖക്കുരു വരില്ല.

മാനസിക സമ്മര്‍ദ്ദം കാരണം

മാനസിക സമ്മര്‍ദ്ദം കാരണം

മാനസിക സമ്മര്‍ദ്ദവും മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. അതുകൊണ്ടു തന്നെ പരമാവധി മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ശ്രമിക്കുക.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശ്രദ്ധ

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശ്രദ്ധ

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്. എല്ലാം വാരിവലിച്ചു ഉപയോഗിക്കാതെ ഗുണമേന്‍മയേറിയതു മാത്രം ഉപയോഗിക്കുക.

കൈ നിയന്ത്രിക്കുക

കൈ നിയന്ത്രിക്കുക

എപ്പോഴും കൈ ഉപയോഗിച്ച് മുഖം തടവുന്നതും മുഖം തുടയ്ക്കുന്നതും നിര്‍ത്തുക. അങ്ങിനെ ആയാല്‍ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാം.

English summary

Proven Tips That Will Help Men Get Rid Of Acne

The only thing worse than battling acne is battling the scars, that are almost always quick to follow! proven tips that will help men get rid of acne.