ചെറുനാരങ്ങ-തേന്‍ വെള്ളം ഗുണങ്ങള്‍

Posted By:
Subscribe to Boldsky

നമ്മിലേറെ പേരും ശരീരഭാരം കുറയ്ക്കാനായി രാവിലെ ചൂടുവെള്ളത്തില്‍ തേനും, നാരങ്ങനീരും ചേര്‍ത്ത് കുടിക്കുന്നവരായിരിക്കും. ഈ മിശ്രിതം നല്കുന്ന ആരോഗ്യഗുണങ്ങളെ സംബന്ധിച്ച് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അത് മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.

1. കരള്‍ വൃത്തിയാക്കുന്നു - ശരീരത്തെ ശുചീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരള്‍. നാരങ്ങനീരും, തേനും ചൂടുവെള്ളവും ചേര്‍ന്ന മിശ്രിതം കരളിനെ വിഷാംശങ്ങളില്ലാതെ സംരക്ഷിക്കും. പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നതിനും, ദഹനം നടക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്ന കരളിനെ ശുദ്ധമായി നിലനിര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

Honey Lemon Water

2. ശരീരഭാരം കുറയ്ക്കാം - ഈ മിശിത്രം കരളിലെയും അത് വഴി ശരീരത്തിലെയും വിഷാംശങ്ങളെ നീക്കം ചെയ്യും. ശരീരം വിഷാംശരഹിതമായിരിക്കുമ്പോള്‍ മെറ്റബോളിസം ശക്തിപ്പെടുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.

3. വിറ്റാമിനുകളും മിനറലുകളും - തേനും നാരങ്ങനീരും ചൂട് വെള്ളവും ചേര്‍ന്ന മിശ്രിതം രാവിലെ കഴിക്കുന്നത് അവശ്യ വിറ്റാമിനുകളും മിനറലുകളും ലഭ്യമാക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ദിവസവും അതിരാവിലെ ഈ പാനീയം കുടിച്ച് പോഷകങ്ങളും കരുത്തും നേടുക.

English summary

Health Benefits Of Lemon Honey Water

Here are some of the health benefits of lemon honey water. Read more to know about,
Story first published: Friday, March 27, 2015, 23:52 [IST]
Subscribe Newsletter