For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്പി അത്ര കുഴപ്പക്കാരനല്ല...

|

കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? എന്തിനധികം കാപ്പിയും ചായയും കിട്ടിയില്ലെങ്കില്‍ അന്നത്തെ ഒരു ദിവസം പോയി എന്നു പറയുന്നവര്‍ വരെ നമുക്കിടയിലുണ്ട്.

ഇന്ന് മലയാളിയുടെ നിത്യ ജീവിതത്തിന്റ ഭാഗമാണ് കാപ്പിയും ചായയും.കാപ്പി പുരുഷന്മാരില്‍ വരുത്തുന്ന ചില ദോഷഫലങ്ങളെക്കുറിച്ചറിയൂ

പൊതുവേ കാപ്പിയെ ഒരു കൈ അകലത്തില്‍ നിര്‍ത്താനാണ് പല ആരോഗ്യ വിദഗ്ധരും ഉപദേശിക്കുന്നത്. എന്നാല്‍ കാപ്പി അത്ര കുഴപ്പക്കാരനല്ലെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കോപ്പന്‍ ഹേഗന്‍ സര്‍വ്വകലാശാലയും ഹേര്‍ലെവ് ആന്‍ ജെന്റോഫ് ആശുപത്രിയും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് കാപ്പി പഞ്ചപാവമാണെന്ന് മനസ്സിലായത്. 93000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് കാപ്പി അത്ര കുഴപ്പക്കാരനല്ലെന്ന് കണ്ടെത്തിയത്.

കാപ്പികുടി രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് പറയാനാകില്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കാപ്പിയുടെ ഗുണവശങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

വിവേചിച്ചറിയൂ കാപ്പിയുടെ ഗുണം

വിവേചിച്ചറിയൂ കാപ്പിയുടെ ഗുണം

ചിലര്‍ കാപ്പി ഭ്രാന്തന്‍മാരായിരിക്കും. അതിന് പ്രായഭേദമില്ല. അതുകൊണ്ടു തന്നെ അവരില്‍ വിവേചന ബുദ്ധി അല്‍പം കൂടുതലായിരിക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രതിരോധിക്കാം ക്യാന്‍സറിനെ

പ്രതിരോധിക്കാം ക്യാന്‍സറിനെ

2010-12 കാലഘട്ടങ്ങളിലെ ഔദ്യോഗിക കണക്കനുസരിച്ച് ക്യാന്‍സര്‍ ബാധിക്കുന്ന സ്ത്രീകളുടേയും പുരുഷന്‍മാരുടേയും എണ്ണം വളരെ വലുതായിരുന്നു. എന്നാല്‍ ഈയടുത്ത കാലത്തായി നടന്ന പഠനങ്ങളില്‍ സ്ഥിരമായി കാപ്പി ഉപയോഗിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

 തടി കുറയ്ക്കണോ?

തടി കുറയ്ക്കണോ?

അമിത ഭാരം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കില്‍ കാപ്പി ശീലമാക്കൂ. കാപ്പിയിലെ കഫീന്‍ എന്ന ഘടകം നിങ്ങളെ അമിത വണ്ണത്തില്‍ നിന്നും രക്ഷിക്കും. കാപ്പി കുടിക്കുന്നതോടെ ശരീരത്തിലെ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുകയും പൊണ്ണത്തടി ഇല്ലാതാവുകയും ചെയ്യും.

പ്രമേഹ സാധ്യത കുറയ്ക്കും

പ്രമേഹ സാധ്യത കുറയ്ക്കും

കാപ്പികുടി വര്‍ദ്ധിപ്പിച്ചാല്‍ പ്രമേഹ സാധ്യ കുറയും. വിശ്വാസമാവുന്നില്ലേ? നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു കണ്ടു പിടുത്തത്തിലെത്തിയത്. കാപ്പി കുടിക്കുന്നവരുടേയും കാപ്പി കുടിക്കാത്തവരേയും വച്ച് നടത്തിയ പരീക്ഷണത്തില്‍ 17%മാണ് കാപ്പി കുടിക്കാത്തവരെ പ്രമേഹം പിടി കൂടാനുള്ള സാധ്യത.

അല്‍ഷിമേഴ്‌സിനെ അകലെ നിര്‍ത്താം

അല്‍ഷിമേഴ്‌സിനെ അകലെ നിര്‍ത്താം

ദിവസവും മൂന്ന് കപ്പ് കാപ്പിയെങ്കിലും കുടിക്കുകയാണെങ്കില്‍ അല്‍ഷിമേഴ്‌സിനെ പടിക്കു പുറത്ത് നിര്‍ത്താം. പ്രായമായവര്‍ തിരിച്ചറിഞ്ഞ കാര്യമാണ് ഇത്. അതുകൊണ്ട് തന്നെ ഇവരെല്ലാം ഇപ്പോള്‍ കാപ്പി കുടിക്കാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു.

ആരോഗ്യമുള്ള കരള്‍

ആരോഗ്യമുള്ള കരള്‍

നമ്മുടെ കരളിനെ ആരോഗ്യമുള്ളതാക്കി മാറ്റാനുള്ള കഴിവ് കാപ്പിക്കുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. അല്ലാതെ നിവൃത്തിയില്ല. ലിവര്‍ ക്യാന്‍സര്‍ വരെ പ്രതിരോധിക്കാനുള്ള കഴിവ് കാപ്പിക്കുണ്ട്.

 ഹൃദയത്തെ വിട്ടുകളയില്ല

ഹൃദയത്തെ വിട്ടുകളയില്ല

ഹൃദ്രോഗങ്ങളോട് പൊരുതാന്‍ വരെ കഴിവുള്ള ഒരാളാണ് കാപ്പി. സ്വീഡിഷ് ഗവേഷകന്‍മാര്‍ അവരുടെ നിരന്തരമായ പഠനങ്ങളിലൂടെ കണ്ടെത്തിയ കാര്യമാണിത്.

 സന്ധിവാതത്തിനും പരിഹാരം

സന്ധിവാതത്തിനും പരിഹാരം

സന്ധിവാതത്തെ പ്രതിരോധിക്കാനുള്ള കഴിവ് കാപ്പിക്കുണ്ട്. യൂറിക് ആസിഡ് നമ്മുടെ തരുണാസ്ഥികളുടെ ഭാഗത്ത് അടിഞ്ഞു കൂടുന്നതിന്റെ ഫലമായാണ് സന്ധിവാതം ഉണ്ടാവുന്നത്. എന്നാല്‍ കാപ്പി രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുക വഴി സന്ധിവാതത്തിന് പരിഹാരമാകുന്നു.

 ഡിപ്രഷന് വിട

ഡിപ്രഷന് വിട

ലോകത്ത് 350 മില്ല്യണ്‍ ആളുകളേയും ഡിപ്രഷന്‍ ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത് ജീവിതത്തിന്റെ പലഘട്ടങ്ങളിലും ആളുകളെ പ്രതികൂലമായി ബാധിക്കും. ചിലരെ ആത്മഹത്യയിലേക്ക് വരെ നയിക്കും എന്നതാണ് സത്യം. എന്നാല്‍ കാപ്പിക്ക് സ്ത്രീകളിലെ ഡിപ്രഷന്‍ കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ കാപ്പി കുടിക്കുന്നതിലൂടെ ഡിപ്രഷന്റെ സാധ്യത 20% കുറയും എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കാപ്പി കുടിയ്ക്കാനും ചില കാരണങ്ങള്‍

കാപ്പി കുടിയ്ക്കാനും ചില കാരണങ്ങള്‍

ആരോഗ്യം മെച്ചപ്പെടുത്തണോ കാപ്പിയാണ് നല്ല ചോയ്‌സ് എന്നതാണ് പൊതുവേ അഭിപ്രായം. കാപ്പി കുടിയ്‌ക്കുന്നതു മൂലം ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുകയോ കുറയുകയോ ഇല്ലെന്നാണ് വിദഗദ്ധര്‍ നല്‍കുന്ന ഉപദേശം.

English summary

Health benefits of coffee

In a new study researchers looked at coffee consumption and found that moderate coffee consumption may decrease the risk of dying from heart disease.
X
Desktop Bottom Promotion