For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടു കളയും ശീലങ്ങള്‍

|

നടുവേദനയും നടുവിനുണ്ടാകുന്ന പ്രശ്‌നങ്ങളും ഇപ്പോഴത്തെ തലമുറയുടെ പ്രശ്‌നങ്ങളാണ്‌. ഇതിന്‌ പ്രധാന കാരണം ജീവിതശൈലിയാണെന്നു തന്നെ പറയാം.

വേണ്ട കരുതലുകളെടുത്തില്ലെങ്കില്‍ നടുവിന്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

പലപ്പോഴും നാം വരുത്തുന്ന ചില തെറ്റുകള്‍, നമ്മുടെ ചില ശീലങ്ങളാണ്‌ നടുവിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം. ഇത്തരം ശീലങ്ങള്‍ എന്തെന്നറിയൂ,

ഒരേ ഇരിപ്പ്‌

ഒരേ ഇരിപ്പ്‌

തുടര്‍ച്ചയായി ഒരേ ഇരിപ്പ്‌ നടുവിന്റെ ആയാസം വര്‍ദ്ധിപ്പിയ്‌ക്കും. ഇടയ്‌ക്കിടെ നടക്കുകയോ എഴുന്നേല്‍ക്കുകയോ സ്‌ട്രെച്ച്‌ ചെയ്യുകയോ വേണം.

വ്യായാമമില്ലാത്തത്‌

വ്യായാമമില്ലാത്തത്‌

വ്യായാമമില്ലാത്തത്‌ നടുവേദനയ്‌ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്‌. നടുവേദനയ്‌ക്കുള്ള ചില വ്യായാമങ്ങള്‍ ചെയ്യുന്നത്‌ ആയാസം കുറയ്‌ക്കും.

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍

അമിതവണ്ണം, രക്തപ്രവാഹത്തിലുണ്ടാകുന്ന തടസം എന്നിവയെല്ലാം നടുവിന്റെ ആരോഗ്യത്തെ ബാധിയ്‌ക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

കിടക്ക

കിടക്ക

കിടക്കുന്ന കിടക്ക നടുവിന്‌ സപ്പോര്‍ട്ട്‌ നല്‍കുന്നതല്ലെങ്കില്‍ നടുവിന്‌ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്‌. കൂടുതല്‍ മൃദുവായ കിടക്ക കിടക്കാന്‍ സുഖമാണെങ്കിലും നടുവിന്‌ പ്രശ്‌നങ്ങളുണ്ടാക്കും.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്‌ട്രെസ്‌ നമ്മുടെ നടുവിനെ ബാധിയ്‌ക്കുന്ന ഗുരുതരമായ ഒരു പ്രശ്‌നമാണ്‌. ഇത്‌ നടുവിന്റെ മസിലുകളെ ബാധിയ്‌ക്കും.

കൂടുതല്‍ ഭാരം താങ്ങുന്നത്‌

കൂടുതല്‍ ഭാരം താങ്ങുന്നത്‌

താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരം താങ്ങുന്നത്‌ നടുവിന്‌ പ്രശ്‌നങ്ങളുണ്ടാക്കും. പ്രത്യേകിച്ച്‌ പുറകില്‍ കനമുള്ള ബാഗിട്ടു നടക്കുന്നത്‌.

ഹൈഹീല്‍

ഹൈഹീല്‍

ഹൈഹീല്‍ ചെരിപ്പുകള്‍ ധരിയ്‌ക്കുന്നത്‌ നടുവിന്റെ ആരോഗ്യത്തിന്‌ ദോഷം ചെയ്യും. ഇത്‌ നടുവില്‍ പ്രഷര്‍ കൂട്ടുകയാണ്‌ ചെയ്യുന്നത്‌.

കാര്‍ സീറ്റ്‌

കാര്‍ സീറ്റ്‌

കാര്‍ സീറ്റ്‌ കൃത്യമായി അഡ്‌ജസ്റ്റ്‌ ചെയ്യണം. ഇത്‌ നടുവിന്‌ താങ്ങു നല്‍കുന്നില്ലെങ്കില്‍ ഡ്രൈവിംഗ്‌ നടുവേദനയുണ്ടാക്കാന്‍ സാധ്യതയേറെയാണ്‌.

ഇരിപ്പ്‌, കിടപ്പ്‌

ഇരിപ്പ്‌, കിടപ്പ്‌

ഇരിപ്പും കിടപ്പുമെല്ലാം ശരിയായ രീതിയിലാകാന്‍ ശ്രദ്ധിയ്‌ക്കുക. എപ്പോഴും കൂനിക്കൂടിയിരിയ്‌ക്കുന്നതും വളഞ്ഞു കിടക്കുന്നതുമെല്ലാം നടുവിന്‌ നല്ലതല്ല.പുറം വേദന മാറ്റാന്‍ ചില ടിപ്‌സുകള്‍

English summary

Habits That Hurt Your Back

There are certain habits that hurt your back. Changing them would be better. If you hurt your back, life tends to get miserable.
Story first published: Tuesday, March 24, 2015, 10:30 [IST]
X
Desktop Bottom Promotion