Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
പുറം വേദന മാറ്റാന്‍ ചില ടിപ്സുകള്‍
പുറം വേദന അല്ലെങ്കില്‍ നടുവേദന മിക്കവര്‍ക്കും ഉണ്ടാകുന്ന പ്രശ്നമാണ്. ഓഫീസ് ജോലി ചെയ്യുന്നവരിലാണ് ഇത് കൂടുതലായി കാണുന്നത്. തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ പുറം വേദനയും, നടുവേദനയും വന്നില്ലെങ്കിലേ അതിശയമുള്ളൂ. പണ്ട് പ്രായം ആകുന്നതിനനുസരിച്ചായിരുന്നു ഇത്തരം രോഗങ്ങള്‍ പിടിപ്പെടുന്നത്.
എന്നാല്‍ ഇന്നത് ചെറിയ പ്രായത്തില്‍ തന്നെ അനുഭവിക്കേണ്ടി വരികയാണ്. ഇവര്‍ ശരീരത്തിന് കൂടുതല്‍ ഭാരം ഏല്‍പ്പിക്കുന്നു എന്നാണ് പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും പുറം വേദന ഉണ്ടാകുന്നുണ്ട്. കിടപ്പ് രീതി ശരിയല്ലാതായി മാറുമ്പോള്‍, വ്യായാമം ഇല്ലാതാകുമ്പോള്‍, സ്ട്രെസ്സ് കൂടുമ്പോള്‍, ടെന്‍ഷന്‍ കൂടുമ്പോള്‍ എന്നിവയൊക്കെ കാരണം പുറം വേദന ഉണ്ടാകുന്നു.
എന്നാല്‍ വീട്ടില്‍ നിന്നു തന്നെ ഇത്തരം വേദനകള്‍ മാറ്റിയെടുക്കാം. നിങ്ങളുടെ ജീവിതരീതികള്‍ ചെറുതായി ഒന്നു മാറ്റാം. ചില ടിപ്സുകള്‍ അതിനായി പറഞ്ഞുതരാം...

ശരീരത്തിന് ഏല്ക്കേണ്ടിവരുന്ന ഭാരം
ശരീരത്തിന് നിങ്ങള്‍ കൂടുതല്‍ ഭാരം കൊടുക്കാതിരിക്കുക. സമ്മര്‍ദ്ദം കൂടുമ്പോഴാണ് ഇത്തരം പുറം വേദനകളും നടുവേദനയും ഉണ്ടാകുന്നത്.

മസാജ്
പുറം വേദനയുള്ളവര് ഗാര്‍ലിക് ഓയിലോ, യൂകാലിപ്റ്റസ് തൈലമോ ഉപയോഗിച്ച് പുറം നന്നായി മസാജ് ചെയ്യുക. ഇത് നിങ്ങളുടെ വേദന പെട്ടെന്ന് മാറ്റി തരും.

ചൂടു വെള്ളം
പുറം വേദനയുള്ളവര് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ഒഴിച്ച് കുടിക്കുക.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി നിങ്ങളുടെ ശരീരത്തില്‍ അത്യാവശ്യമാണ്. നടവേദനയുള്ളവരും ഇത് ശ്രദ്ധിക്കുക. നിങ്ങളുടെ ഡയറ്റില്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

പുറത്ത് ചൂടു പിടിക്കാം
പുറം വേദനയുള്ളവര് ചൂടു വെള്ളത്തില്‍ അല്പം ഉപ്പ് ഇടുക. ഒരു ടവല്‍ ഈ വെള്ളത്തില്‍ മുക്കി പുറത്ത് ചൂടു പിടിപ്പിക്കാം. ഇത് നിങ്ങള്‍ക്ക് നല്ല ആശ്വാസം തരും.

നിങ്ങളുടെ ഇരിപ്പ്
കസേരയില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നതും നിങ്ങള്‍ ഒഴിവാക്കുക. ഒരേ ഭാഗം മണിക്കൂറുകളോളം ഇരിക്കുന്നതു കൊണ്ടാണ് പുറം വേദന ഉണ്ടാകുന്നത്. കുനിഞ്ഞ് ഇരിക്കാതിരിക്കുക, നിവര്‍ന്ന് ഇരിക്കണം.



Click it and Unblock the Notifications
