For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോള്‍ഡ് ചെറുക്കാന്‍ വെളുത്തുള്ളി മരുന്നുകള്‍

|

വെളുത്തുള്ളി ആന്റിഓക്‌സിഡന്റ് ഗുണങ്ങളടങ്ങിയ ഒന്നാണ്. ഭക്ഷണത്തിനു സ്വാദു നല്‍കാന്‍ മാത്രമല്ല, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ അത്യുത്തമം.

കോള്‍ഡ് അകറ്റാനും വെളുത്തുള്ളി ഏറെ നല്ലതാണ്. പ്രത്യേകിച്ചു മഴക്കാലത്ത് കോള്‍ഡും അനുബന്ധ അസുഖങ്ങളും വരാന്‍ സാധ്യത കൂടുതലാണ്.

ചില പ്രത്യേക വെളുത്തുള്ളി കൂട്ടുകള്‍ ഉപയോഗിച്ച് കോള്‍ഡിനെ എങ്ങനെ ചെറുക്കാമെന്നു നോക്കൂ,

കോള്‍ഡ് ചെറുക്കാന്‍ വെളുത്തുള്ളി മരുന്നുകള്‍

കോള്‍ഡ് ചെറുക്കാന്‍ വെളുത്തുള്ളി മരുന്നുകള്‍

ഒരു തക്കാളി, 6 അല്ലി വെളുത്തുള്ളി, ഒരു സ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് കഴിയ്ക്കുന്നത് കോള്‍ഡ് മാറാന്‍ നല്ലതാണ്. ഇത് ദിവസവും കഴിച്ചാല്‍ കോള്‍ഡ് വരികയുമില്ല.

 വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി മരുന്നുകള്‍

രാത്രി മുഴുവന്‍ ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ വെളുത്തുള്ളിയിട്ടു വയ്ക്കുക. ഈ വെളുത്തുള്ളി രാവിലെ പച്ചയ്ക്കു കഴിയ്ക്കാം.

 വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി അല്ലികള്‍ മുറിച്ചു ഓറഞ്ച് ജ്യൂസിനൊപ്പം ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുക. മുറിച്ച വെളുത്തുള്ളി അല്ലികള്‍ 20 മിനിറ്റു വച്ച ശേഷമാണ് കഴിയ്‌ക്കേണ്ടത്.

 വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി, തേന്‍ എന്നിവ കലര്‍ത്തി ഒരു ജാറിലിട്ടു വയ്ക്കുക. ഇത് വേണമെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. ഇതില്‍ നിന്നും ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലി വീതം കഴിയ്ക്കുക.

 വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി മരുന്നുകള്‍

ഇളംചൂടുവെള്ളത്തില്‍ വെളുത്തുള്ളി അല്ലികള്‍ അരിഞ്ഞു ചേര്‍ക്കുക. ഇൗ വെള്ളം കുടിയ്ക്കാം. വെളുത്തുള്ളി അല്ലികള്‍ തിന്നുകയുമാകാം.

 വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി അരിഞ്ഞത്, തേന്‍, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് ദിവസവും രണ്ടോ മൂന്നോ തവണ കഴിയ്ക്കണം.

 വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി മരുന്നുകള്‍

പച്ചവെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നതും കോള്‍ഡകറ്റാന്‍ നല്ലതാണ്.

 വെളുത്തുള്ളി മരുന്നുകള്‍

വെളുത്തുള്ളി മരുന്നുകള്‍

കോള്‍ഡ് ചിലരുടെ ചുണ്ടില്‍ മുറിവുകളുണ്ടാക്കാം. ജലാംശം കുറയുന്നതാണ് കാരണം. വെളുത്തുള്ളി മുറിച്ച് ഇതിനു മുകളില്‍ മൃദുവായി ഉരസുന്നത് ഗുണം ചെയ്യും.

English summary

Garlic Recipes For Monsoon Cold

Treat your monsoon cold with simple garlic recipes. It will treat your cold quickly and also relieve congestion. Here are garlic home remedies for cold sores,
Story first published: Wednesday, July 1, 2015, 12:58 [IST]
X
Desktop Bottom Promotion