For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോള്‍ഡുള്ളപ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

|

കോള്‍ഡും പനിയുമൊന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന അസുഖങ്ങളാണ്. മരുന്നുകള്‍ക്കൊപ്പം വിശ്രമവും ഭക്ഷണചിട്ടകളുമെല്ലാം കോള്‍ഡില്‍ നിന്നും മോചനം നേടാന്‍ സഹായിക്കും.

കോള്‍ഡും പനിയുമുള്ളപ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഹിസ്റ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങളും ശരീരത്തിലെ ഹിസ്റ്റാമിന്‍ തോതുയര്‍ത്തുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ടവയാണ്. ഇതുപോലെ കഫം കൂടുതലാക്കുന്നവയും അസിഡിറ്റിയുണ്ടാക്കുന്നവയുമായ ഭക്ഷണങ്ങളും. ആയുസ്സിന്റെ നീളം കുറയ്ക്കും ഭക്ഷണം

കോള്‍ഡും പനിയുമുള്ളപ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍ കഫം വര്‍ദ്ധിപ്പിയ്ക്കുമെന്നതു കൊണ്ടുതന്നെ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. കഫം അണുബാധ കൂടുതലാകാന്‍ ഇട വരുത്തും.

അസിഡിറ്റി കൂടുതലുള്ള ഭക്ഷണങ്ങള്‍

അസിഡിറ്റി കൂടുതലുള്ള ഭക്ഷണങ്ങള്‍

മാട്ടിറച്ചി പോലുള്ള അസിഡിറ്റി കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ ശരീരത്തിലെ സ്വാഭാവിക ആസിഡുകളുമായി പ്രവര്‍ത്തിച്ചു കൂടുതല്‍ അസിഡിറ്റിയുണ്ടാക്കും.

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍ അടങ്ങിയ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കണം. ഇവ അസുഖം കൂടുതലാകാന്‍ ഇട വരുത്തും.

ഫാറ്റി ആസിഡുകള്‍

ഫാറ്റി ആസിഡുകള്‍

ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ ചുമ പോലുള്ള പ്രശ്‌നങ്ങളും കഫക്കെട്ടും വയറിനുണ്ടാകുന്ന അസ്വസ്ഥതകളുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

മദ്യം

മദ്യം

കോള്‍ഡും പനിയുമുള്ളപ്പോള്‍ മദ്യം ഒഴിവാക്കുക തന്നെ വേണം. ഇത് പ്രതിരോധശേഷി കുറയ്ക്കും. ശരീരത്തിലെ ജലാംശം കുറയ്ക്കും. കോള്‍ഡും പനിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

ഫാസ്റ്റ് ഫുഡുകള്‍

ഫാസ്റ്റ് ഫുഡുകള്‍

ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കേണ്ടവയാണ്. ഇവയില്‍ പോഷകാംശമില്ലെന്നു മാത്രമല്ല, ശരീരത്തിന്റെ അപചയപ്രക്രിയ പതുക്കെയാക്കുകയും ചെയ്യും. ശരീരത്തിന് രോഗങ്ങളോടു പ്രതികരിയ്ക്കാനുള്ള ശേഷി കുറയ്ക്കും.

കൃത്രിമമധുരമടങ്ങിയ ജ്യൂസുകളും പായ്ക്കറ്റ് ജ്യൂസുകളും

കൃത്രിമമധുരമടങ്ങിയ ജ്യൂസുകളും പായ്ക്കറ്റ് ജ്യൂസുകളും

കൃത്രിമമധുരമടങ്ങിയ ജ്യൂസുകളും പായ്ക്കറ്റ് ജ്യൂസുകളും ഒഴിവാക്കണം. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാന്‍ കാരണമാകും.

English summary

Food To Avoid When Have A Cold

Here are some foods you should avoid when you have a cold. If you consume these foods your flu will increase drastically, therefore it is best to stay away
Story first published: Wednesday, December 16, 2015, 15:41 [IST]
X
Desktop Bottom Promotion