For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏയ്, ബ്രേക്ഫാസ്റ്റ് കഴിച്ചില്ലേ....

|

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ്. അത്താഴത്തിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞ് ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണം. ഇതുകൊണ്ടു തന്നെ ഇതിന് പ്രധാന്യവുമേറെയാണ്.

എന്നാല്‍ രാവിലത്തെ തിരക്കുകള്‍ക്കിടയില്‍ പലരും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തുന്നുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഭക്ഷണത്തിന്റെ അളവു കുറയ്‌ക്കാം

തലച്ചോറിന്റെ പ്രവര്‍ത്തനം

തലച്ചോറിന്റെ പ്രവര്‍ത്തനം

തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിയ്ക്കും. രാവിലെ ബ്രേക്ഫാസ്റ്റ് കഴിയ്ക്കാത്ത കുട്ടികളില്‍ പഠനം കുറയുമെന്നു റിസര്‍ച്ചുകള്‍ പറയുന്നു.

ഊര്‍ജം

ഊര്‍ജം

ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജം ശരീരത്തിനു ലഭിയ്ക്കുന്നത് പ്രാതലിലൂടെയാണ്. ഇതില്ലെങ്കില്‍ ശരീരവും മനസും ഒരുപോലെ ക്ഷീണിയ്ക്കും.

തടി

തടി

രാവിലെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വിശപ്പധികരിയ്ക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കും. ശരീരത്തിലെ അപചയപ്രക്രിയ തടസപ്പെടും. കൊഴുപ്പ് ശരീരം ശേഖരിച്ചു വയ്ക്കും. തടി കൂടുമെന്നര്‍ത്ഥം.

തലവേദന, തലചുറ്റല്‍

തലവേദന, തലചുറ്റല്‍

പ്രാതല്‍ കഴിയ്ക്കാത്തത് രക്തത്തിലെ ഗ്ലൂക്കോസ് തോതിനെ ബാധിയ്ക്കും. ഇത് തലവേദന, തലചുറ്റല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിട വരുത്തും.

മൂഡിനേയും ബാധിയ്ക്കും

മൂഡിനേയും ബാധിയ്ക്കും

ഭക്ഷണം നിങ്ങളുടെ മൂഡിനേയും ബാധിയ്ക്കും. വിശപ്പു കൂടുതമ്പോള്‍ നിങ്ങളുടെ മനസും ശരീരവും പ്രതികൂലമായ രീതിയില്‍ പ്രവര്‍ത്തിയ്ക്കും.

ആര്‍ത്തവജന്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവജന്യ പ്രശ്‌നങ്ങള്‍

പ്രാതല്‍ കഴിയ്ക്കാത്ത സ്ത്രീകളില്‍ ആര്‍ത്തവജന്യ പ്രശ്‌നങ്ങള്‍ അധികമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വൈറ്റമിന്‍, ധാതുക്കള്‍

വൈറ്റമിന്‍, ധാതുക്കള്‍

പ്രാതല്‍ കഴിയ്ക്കാത്തവര്‍ക്ക് വൈറ്റമിന്‍, ധാതുക്കള്‍ എന്നിവയുടെ കുറവ് കൂടുതലായിരിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

English summary

Effects Of Not Having Breakfast

Why is breakfast important? Well, it provides you the energy to carry on with your day. The ill effects of not having breakfast are dullness and weakness.
Story first published: Tuesday, May 12, 2015, 16:39 [IST]
X
Desktop Bottom Promotion