ഡിമെന്‍ഷ്യയോട് പൊരുതാന്‍ ഗൃഹവൈദ്യങ്ങള്‍..

Posted By:
Subscribe to Boldsky

മറവികളും,ഓര്‍മക്കുറവും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എന്നാല്‍ അതൊരു രോഗമായി മാറിയാലോ...? അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ എന്നിങ്ങനെ മാനസിക രോഗങ്ങള്‍ പലതുണ്ട്. മാറിവരുന്ന ജീവിതസാഹചര്യവും രീതികളും തലച്ചോറിനെ പെട്ടെന്ന് കേടുവരുത്താം. ഇത്തരം രോഗങ്ങള്‍ പിടിപ്പെട്ടുതുടങ്ങിയാല്‍ ഓര്‍മകള്‍ ഓരോന്നായി മായാന്‍ തുടങ്ങും.

ബുദ്ധിമാനാകാന്‍ ഇവ കഴിക്കൂ..

പിന്നെ ആളുകളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥ. ഡിമെന്‍ഷ്യ പോലുള്ള മാനസിക വൈകല്യങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വീട്ടില്‍ നിന്നുതന്നെ ചികിത്സിച്ചു മാറ്റാം..തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പോഷകമാര്‍ന്ന ഭക്ഷണ ക്രമീകരണമാണ് ആദ്യം വേണ്ടത്.

വൈറ്റമിന്‍ ബി-12

വൈറ്റമിന്‍ ബി-12

വൈറ്റമിന്‍ ബി-12 തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമാണ്. മെമ്മറി പ്രശ്‌നങ്ങള്‍ ഇതുമൂലം മാറികിട്ടും. വൈറ്റമിന്‍ ബി-12 അടങ്ങിയ ധാന്യങ്ങള്‍,മുട്ടയുടെ മഞ്ഞ എന്നിവ കഴിക്കാം.

പപ്പായ

പപ്പായ

ഫോളിക് ആസിഡ് അടങ്ങിയ പപ്പായ കഴിക്കാം. ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങളോട് പൊരുതാന്‍ സഹായിക്കും.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി കഴിക്കുന്നതിലൂടെ മസ്തിഷ്‌ക കോശങ്ങളെ ഓജസുള്ളതാക്കി മാറ്റാം.

കടല

കടല

ഫോളിക് ആസിഡ് അടങ്ങിയ കടല കഴിച്ച് ഡിമെന്‍ഷ്യയോട് പൊരുതാം.

ഗിങ്കോ

ഗിങ്കോ

ഗിങ്കോ ഒരതരം സുഗന്ധവ്യഞ്ജനം ആരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നതാണ്. ഇതൊരു പരമ്പരാഗത മരുന്നാണ്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുയും ആന്റിയോക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ തന്നെ ഡിമെന്‍ഷ്യ പോലുള്ള രോഗത്തെ ഇല്ലാതാക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ആന്റിയോക്‌സിഡന്റ്‌സ് ഘടകം ധാരാളമായി ഉള്ള വെളിച്ചെണ്ണ ഡിമെന്‍ഷ്യയെ ചികത്സിക്കും.

പാവയ്ക്ക

പാവയ്ക്ക

തലച്ചോറിന്റെ ആരോഗ്യത്തിന് പാവയ്ക്ക കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, പൊട്ടാസ്യം എന്നിവ തലച്ചോറിനെ ജാഗ്രതയുള്ളതും ഓജസ്സുള്ളതുമാക്കുന്നു.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

നിങ്ങളുടെ അടുക്കളയില്‍ സാധാരണ കാണുന്ന ഒന്നാണ് മഞ്ഞള്‍പ്പൊടി. ആന്റിയോക്‌സിഡന്റ്‌സ് ധാരാളമായി അടങ്ങിയ ഇവ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തും.

ഇന്തുപ്പ് കൊണ്ടുള്ള കുളി

ഇന്തുപ്പ് കൊണ്ടുള്ള കുളി

ശരീരത്തെ വിഷമുക്തമാക്കാന്‍ ശേഷിയുള്ള ഇന്തുപ്പ് കുളിക്കാനുള്ള വെള്ളത്തില്‍ ചേര്‍ക്കുക. ഇത് നിങ്ങള്‍ക്ക് നല്ല ആശ്വാസം നല്‍കും.

കടല്‍മത്സ്യം

കടല്‍മത്സ്യം

തലച്ചോറിനെ ചുറുചുറുക്കോടെ നിലനിര്‍ത്താന്‍ കടലില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യസമ്പത്തിന് കഴിയും. ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ കടല്‍ മത്സ്യങ്ങള്‍ തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളോട് പൊരുതും. ഡിമെന്‍ഷ്യ പോലുള്ള മാനസിക വൈകല്യങ്ങള്‍ തുടക്കത്തില്‍ തന്നെ പറിച്ചുകളയും.

സൂര്യപ്രകാശം

സൂര്യപ്രകാശം

വൈറ്റമിന്‍ ഡി ആവശ്യത്തിന് നിങ്ങളുടെ ശരീരത്തിന് വേണം. അതുകൊണ്ടുതന്നെ കുറച്ച് നേരം വെയില്‍ കൊള്ളം. ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. അരമണിക്കൂര്‍ നല്ല വെയില്‍ കൊണ്ടാല്‍ ഡിപ്രഷനും മാറികിട്ടും.

ബദാം

ബദാം

വൈറ്റമിന്‍ ഇ അടങ്ങിയ ബദാം ഡിമെന്‍ഷ്യയോട് പൊരുതാന്‍ സഹായിക്കും. ഇത് തലച്ചോറിന്റെ കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തും.

English summary

home remedies for dementia disease

Dementia is usually an age-related disorder and those above the age of 60 should watch out for its symptoms. some of the best cures that can delay the onset of dementia or retard its progression can be found in the comfort of your home
Story first published: Friday, May 8, 2015, 9:33 [IST]