അല്‍പം മധുരം കുറയ്ക്കാം

Posted By:
Subscribe to Boldsky

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടോ? എത്ര വിചാരിച്ചിട്ടും നടക്കുന്നില്ലേ. എന്നാല്‍ ഇത്തരക്കാര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയായിരിക്കും ഇത്. പഞ്ചസാരയുടെ അമിത ഉപയോഗം നിയന്ത്രിക്കാന്‍ ചില വിദ്യകളൊക്കെയുണ്ട്. തടി കുറയ്ക്കും പഴച്ചാറുകള്

എന്തുകൊണ്ട് പഞ്ചസാര ഇത്രയും കൂടുതല്‍ ഉപയോഗിക്കുന്നു എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അമേരിക്കയില്‍ ഒരു ദിവസം 22 ടീസ്പൂണ്‍ പഞ്ചസാരയാണ് ഒരാള്‍ അകത്താക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് രോഗസാധ്യത ഇവരില്‍ കൂടുകയും ചെയ്യുന്നു. ടൂത്ത്‌ ബ്രഷില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്

ഇന്ത്യക്കാരും മധുരത്തിന്റെ കാര്യത്തില്‍ പുറകോട്ടല്ല. എന്നാല്‍ അല്‍പം നിയന്ത്രിച്ചാല്‍ മധുരഭ്രമത്തെ ഒഴിവാക്കാവുന്നതേ ഉള്ളൂ. അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

ആഗ്രഹത്തെ അടക്കി നിര്‍ത്തുക

ആഗ്രഹത്തെ അടക്കി നിര്‍ത്തുക

മധുരത്തോടുള്ള അമിതാഭഭിനിവേശത്തെ അടക്കി നിര്‍ത്തുകയാണ് ആദ്യം വേണ്ടത്. ഇനി മുതല്‍ ചോക്ലേറ്റില്ല, ഐസ്‌ക്രീം ഇല്ല എന്നു നമ്മള്‍ തന്നെ തീരുമാനിക്കുക. അത്രേയുള്ളൂ.

 ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ ബ്രഷ് ചെയ്യുക

ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ ബ്രഷ് ചെയ്യുക

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബ്രഷ് ചെയ്ത് പല്ലും വായും വൃത്തിയാക്കുക. ഇതിലൂടെ നിങ്ങളുടെ മധുരം കഴിക്കാനുള്ള ആഗ്രഹത്തെ ഇല്ലാതാക്കാന്‍ പറ്റും.

സാലഡിന് എണ്ണയെ വിനീഗറോ

സാലഡിന് എണ്ണയെ വിനീഗറോ

സാലഡിന് എണ്ണയോ വിനീഗറോ മാത്രം ഉപയോഗിക്കുക. പഞ്ചസാര ഇടുന്നത് ഒഴിവാക്കുക. വിനീഗര്‍ നമ്മുടെ മധുരം കഴിക്കാനുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നു. കടുകെണ്ണ പാചകത്തിനുപയോഗിക്കുന്നതും നല്ലതാണ്.

ജ്യൂസുകള്‍ പാകത്തിന്

ജ്യൂസുകള്‍ പാകത്തിന്

ജ്യൂസിന്റെ അമിതോപയോഗം കുറയ്ക്കുക. അത്ര അത്യാവശ്യമാണെങ്കില്‍ പഞ്ചസാര ഇല്ലാതെ ജ്യൂസ് കഴിക്കുക. പഞ്ചസാര ചെറിയ തോതില്‍ മാത്രം ഉപയോഗിക്കുക.

ജംങ്ക് ഫുഡും ഉപേക്ഷിക്കുക

ജംങ്ക് ഫുഡും ഉപേക്ഷിക്കുക

ജംങ്ക് ഫുഡിനോടുള്ള നമ്മുടെ അത്യാര്‍ത്തി നമ്മളെ പല വിധ കുരുക്കിലും ചെന്നെത്തിക്കും. അതുപോലെയാണ് മധുരത്തിനോടുള്ള ആര്‍ത്തി. ഇത് കുറയ്ക്കാന്‍ ജങ്ക് ഫുഡ് ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

 മുന്തിരി കൂടുതലായി ഉപയോഗിക്കുക

മുന്തിരി കൂടുതലായി ഉപയോഗിക്കുക

മുന്തിരിയില്‍ സ്വാഭാവികമായി തന്നെ ധാരാളം മധുരം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മുന്തിരി ധാരാളം കഴിക്കുന്നത് പഞ്ചസാര ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ ചില വിരുതന്‍മാര്‍ പഞ്ചസാര ഉപയോഗിച്ച് മുന്തിരി ജ്യൂസ് അടിച്ച് കഴിക്കാന്‍ ശ്രമിക്കാറുണ്ട്. മധുരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ അല്‍പം കഷ്ടപ്പെടാന്‍ തന്നെ തയ്യാറാവണം.

ഒരു നടത്തമായാലോ

ഒരു നടത്തമായാലോ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇടയ്ക്കിടയ്ക്കുള്ള നടത്തം വളരെ നല്ലതാണ്. അതുകൊണ്ടു ഒരു ഈവനിംഗ് വാക്ക് നടത്തുന്നതിലും തെറ്റില്ല.

ബിയര്‍ വൈന്‍ വിരോധിക്കുക

ബിയര്‍ വൈന്‍ വിരോധിക്കുക

ബിയര്‍, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കുക. ഇതില്‍ അടങ്ങിയിട്ടുള്ള മധുരത്തിന്റെ അളവ് നമ്മളെ പിന്നെയും മധുരം കഴിക്കാന്‍ പ്രേരിപ്പിക്കും.

ചോക്കലേറ്റ് കേക്ക് നല്ലത്

ചോക്കലേറ്റ് കേക്ക് നല്ലത്

ചോക്കലേറ്റ് കേക്കുകള്‍ നല്ലതാണ്, പക്ഷേ ഇതില്‍ കൃത്രിമമായി അടങ്ങിയിട്ടുള്ള ഫ്‌ളേവറുകള്‍ നല്ലതല്ല. ഇതൊഴിവാക്കിയിട്ടുള്ള ചോക്ലേറ്റ് കേക്കുകള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

സുഹൃത്തുക്കള്‍ക്ക് സ്വാഗതം

സുഹൃത്തുക്കള്‍ക്ക് സ്വാഗതം

നമുക്ക് തന്നെ മാനസിക സംഘര്‍ഷം തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ സുഹൃത്തിനെ വിളിയ്ക്കുക. പരിഹാരം തന്നില്ലെങ്കിലും സുഹൃത്തിനോടുള്ള സംസാരം നമ്മുടെ സ്‌ട്രെസ്സ് കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിലൂടെ നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയും.

 ഉറങ്ങാന്‍ മടിക്കരുത്

ഉറങ്ങാന്‍ മടിക്കരുത്

ഉറക്കത്തിന്റെ കാര്യത്തില്‍ നോ കോംപ്രമൈസ്,. കാരണം നേരത്തേ ഉറങ്ങുന്നത് നമ്മുടെ പല ദുശ്ശീലങ്ങളും ഇല്ലാതാക്കും. ഉറക്കം വരാതിരിക്കുമ്പോഴുള്ള സ്‌നാക്‌സ് തീറ്റ കുറയ്ക്കുകയും ചെയ്യും. ഇതിലൂടെ നല്ലൊരു ആരോഗ്യവും പ്രദാനം ചെയ്യുന്നു.

English summary

Easy Ways To Consume Less Sugar

Americans consume over 22 teaspoon of added sugar every day, which is three times the amount recommended by the American Heart Association.
Story first published: Friday, August 7, 2015, 9:31 [IST]