വെറും വയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍...

Posted By:
Subscribe to Boldsky

രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളും തരുമെന്നറിയാം. എന്നാല്‍ ഇതിനേക്കാള്‍ രണ്ടിരട്ടി ഫലം ചൂടുവെള്ളം കുടിച്ചാല്‍ കിട്ടുമെന്നാണ് പറയുന്നത്. വയറ്റിലെ പല അസുഖങ്ങള്‍ക്കും പരിഹാരം തരുന്നതിനപ്പുറം തടി കുറയ്ക്കാനും മാരക രോഗങ്ങള്‍ പിടികൂടാതിരിക്കാനും സഹായിക്കും.

ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍..

വിസ്മയിപ്പിക്കുന്ന ഗുണങ്ങളാണ് ചൂടുവെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുക. ഭക്ഷണം കഴിച്ചശേഷം ചൂടുവെള്ളം കുടിക്കുന്നത് കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ സഹായിക്കും. ചൂടുവെള്ളം വെറുംവയറ്റില്‍ കുടിക്കുന്നതുകൊണ്ടുള്ള മറ്റ് ഗുണങ്ങള്‍ നോക്കൂ...

തടി പെട്ടെന്ന് കുറയ്ക്കാം

തടി പെട്ടെന്ന് കുറയ്ക്കാം

പച്ചവെള്ളത്തേക്കാള്‍ മികച്ച ഫലം ചൂടുവെള്ളം തരും. തടി പെട്ടെന്ന് കുറയ്ക്കാം. ഇത് രാവിലെത്തന്നെ മെറ്റബോളിസം വേഗത്തിലാക്കുന്നു.

മൂക്കൊലിപ്പും തൊണ്ടവേദനയും

മൂക്കൊലിപ്പും തൊണ്ടവേദനയും

മൂക്കൊലിപ്പും തൊണ്ടവേദനയും ഉള്ളവര്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ മതി. ഇത് വിട്ടുമാറാത്ത ചുമയും ഇല്ലാതാക്കും. ഇത് കഫം ഇളക്കി കളയും.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന മാറ്റാനും ഇത് സഹായിക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചാല്‍ മതി. ഇത് നിങ്ങളുടെ മസിലുകളെ സാന്ത്വനിപ്പിക്കും.

വിഷമുക്തമാക്കും

വിഷമുക്തമാക്കും

ശരീരത്തെ വിഷമുക്തമാക്കിവെക്കാന്‍ മികച്ച മാര്‍ഗ്ഗമാണിത്. ചൂടുവെള്ളം നിങ്ങളുടെ ശരീര താപനില വിയര്‍പ്പാക്കി ഒഴുക്കികളയും. ഇത് വഴി ശരീരത്തിലെ എല്ലാ വിഷാംശങ്ങളും പുറത്തേക്ക് പോകും.

വാര്‍ധക്യ പ്രശ്‌നം

വാര്‍ധക്യ പ്രശ്‌നം

ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ കോശങ്ങളെ അയവുള്ളതാക്കും. ആന്റി-എയ്ജിങ് പ്രശ്‌നങ്ങള്‍ ഇതുമൂലം പരിഹരിക്കാം. ചര്‍മത്തെ മൃദുവാക്കി യുവത്വം തുളുമ്പുന്നതാക്കുന്നു.

മുഖക്കുരുവിന്

മുഖക്കുരുവിന്

മുഖക്കുരുവാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ രാവിലെ വെറുംവയറ്റില്‍ ഒരുഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇത് ചര്‍മത്തിലെ ഇന്‍ഫെക്ഷനുകളെ നീക്കം ചെയ്യും.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

ചൂടുവെള്ളം കുടിക്കുന്നതിലൂടെ മുടിക്ക് നല്ല ശക്തികിട്ടും. മുടി മൃദുലമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റും.

മുടിയുടെ വളര്‍ച്ചയ്ക്ക്

മുടിയുടെ വളര്‍ച്ചയ്ക്ക്

തലയോട്ടിലെ വേരുകള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നത് വഴി മുടി നന്നായി വളരുകയും ചെയ്യും.

താരന്‍ മാറ്റാം

താരന്‍ മാറ്റാം

വെറുംവയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍ താരനും ഇല്ലാതാകും. തലയോട്ടില്‍ ഈര്‍പ്പം നിലനിര്‍ത്തി താരനോട് പോരാടും.

രക്തപ്രവാഹം

രക്തപ്രവാഹം

ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് നാഡീവ്യൂഹത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതും ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും.

ഇന്‍സ്റ്റൈനല്‍ ക്യാന്‍സര്‍

ഇന്‍സ്റ്റൈനല്‍ ക്യാന്‍സര്‍

ദഹനപ്രക്രിയ മെച്ചപ്പെടുന്നതോടെ ഇന്‍സ്‌റ്റൈനല്‍ ക്യാന്‍സര്‍ സാധ്യത ഒഴിവായി കിട്ടും.

മലവിസര്‍ജ്ജനം

മലവിസര്‍ജ്ജനം

ദഹനപ്രക്രിയ മെച്ചപ്പെടുകയും മലവിസര്‍ജ്ജനം നല്ല രീതിയില്‍ നടക്കുകയും ചെയ്യും. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.

ഇന്‍ഫെക്ഷന്‍

ഇന്‍ഫെക്ഷന്‍

ശരീരത്തിലുണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ചൂടുവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കത്തിച്ചുകളയാം.

പ്രമേഹം

പ്രമേഹം

പ്രമേഹ രോഗികള്‍ക്കും രാവിലെ വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി നല്ല ഗുണം നല്‍കും.

ആര്‍ത്രൈറ്റീസ്

ആര്‍ത്രൈറ്റീസ്

സന്ധിവേദനകളും മാറ്റിതരാന്‍ ഇതിന് സാധിക്കും. ശരീരത്തിലെ എല്ലാ വേദനകളും മാറ്റി മസിലുകളെ സാന്ത്വനപ്പെടുത്തുന്നു.

English summary

drink hot water on empty stomach

Water is something that can cure all your problems. Did you know that if you drink hot water on an empty stomach first thing in the morning.
Story first published: Wednesday, April 29, 2015, 16:15 [IST]