നിങ്ങള്‍ക്കു നെഞ്ചുവേദനയുണ്ടോ?

Posted By:
Subscribe to Boldsky

നെഞ്ചുവേദന പലപ്പോഴും പല കാരണങ്ങളാലും ഉണ്ടാകാറുണ്ട്. ഹാര്‍ട്ട് അറ്റാക്കിന്റെ ഒരു കാരണം ഇതായതു കൊണ്ടു പലപ്പോഴും പലര്‍ക്കും ഇത് ഭയത്തിനു കാരണവുമാകാറുണ്ട്.

നെഞ്ചുവേദനയ്ക്കുള്ള പല കാരണങ്ങളില്‍ ചിലതറിയൂ,

ആന്‍ജിന

ആന്‍ജിന

ആന്‍ജിന എന്നൊരു അവസ്ഥയുമുണ്ട്. ഇവിടെ രക്തക്കുഴലുകള്‍ ചുരുങ്ങി ഹൃദയത്തിലേക്ക് രക്തപ്രവാഹം കുറയുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയിലും നെഞ്ചുവേദനയുണ്ടാകാം.

ഗ്യാസ്‌

ഗ്യാസ്‌

ഗ്യാസിനും ചിലപ്പോള്‍ നെഞ്ചില്‍ വേദന വരും. ഈസോഫാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇത്തരം നെഞ്ചുവേദന വരുന്നത്. ദഹനം ശരിയാകാതെ വരുമ്പോള്‍ ആസിഡുകള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ഇത് നെഞ്ചുവേദന വരുത്തുകയും ചെയ്യുന്നു.

പെപ്റ്റിക് അള്‍സര്‍

പെപ്റ്റിക് അള്‍സര്‍

പെപ്റ്റ്ക് അള്‍സര്‍ സാധാരണ വയറിനെയാണ് ബാധിക്കാറ്. എന്നാല്‍ ഇതും ചിലപ്പോള്‍ നെഞ്ചുവേദന വരുത്തും.

ലംഗ്‌സിലുണ്ടാകുന്ന അണുബാധ

ലംഗ്‌സിലുണ്ടാകുന്ന അണുബാധ

ലംഗ്‌സിലുണ്ടാകുന്ന അണുബാധയും ചിലപ്പോള്‍ നെഞ്ചു വേദന വരുത്തും.

പാന്‍ക്രിയാറ്റിക്‌

പാന്‍ക്രിയാറ്റിക്‌

നെഞ്ചിന്റെ താഴ്ഭാഗത്തേക്കാണ് വേദനയെങ്കില്‍ ഇതിന് കാരണം പാന്‍ക്രിയാറ്റിസാണ്. കമഴ്ന്നു കിടക്കുമ്പോഴാണ് ഇത്തരം വേദന കൂടുതലാവുക.

ഹാര്‍ട്ട് അറ്റാക്

ഹാര്‍ട്ട് അറ്റാക്

നെഞ്ചുവേദന ഹൃദയാഘാത ലക്ഷണവുമാണ്. കയ്യിലും ഷോള്‍ഡറിലുമെല്ലാം ഈ വേദന വര്‍ദ്ധിയ്ക്കും.

Read more about: health, ആരോഗ്യം
Story first published: Monday, March 16, 2015, 15:55 [IST]
Subscribe Newsletter