ലിപോസക്ഷന്‍ പാര്‍ശ്വഫലങ്ങള്‍

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിയ്ക്കുന്നവരാണ് ആളുകള്‍. വ്യായാമവും ഡയറ്റുമല്ലാതെ എളുപ്പത്തില്‍ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. ഇത്തരക്കാര്‍ പലപ്പോഴും അവലംബിയ്ക്കുന്ന ഒരു വഴിയാണ് ലിപോസക്ഷന്‍.

ശരീരത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കുന്ന ഒരു പ്രക്രിയയമാണിത്. കോസ്‌മെറ്റിക് സര്‍ജറിയുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന്.

ലിപോസക്ഷന്‍ വഴി കൊഴുപ്പു വലിച്ചെടുത്ത് തടി കുറയ്ക്കാമെങ്കിലും ഇതിന് പാര്‍ശ്വഫലങ്ങളും ഏറെയുണ്ട്. സന്തോഷത്തോടെ ഇരിക്കൂ ആരോഗ്യം വരും...

ഇതുകൊണ്ടുതന്നെ ലിപോസക്ഷന് പോകുന്നതിനു മുന്‍പ് ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അറിഞ്ഞിരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

അലര്‍ജി

അലര്‍ജി

ലിപോസക്ഷന് ശേഷം ചര്‍മത്തില്‍ അലര്‍ജിയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചര്‍മത്തില്‍ ചുവന്ന വരകള്‍, ഛര്‍ദി തുടങ്ങിവയവയാണ് ലക്ഷണങ്ങള്‍. ഇതുകൊണ്ടുതന്നെ ലിപോസക്ഷന് ശേഷം ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക് നിര്‍ദേശിയ്ക്കാറുണ്ട്.

മരവിപ്പ്

മരവിപ്പ്

കൊഴുപ്പു വലിച്ചെടുത്ത ഭാഗങ്ങളില്‍ മരവിപ്പ് അനുഭവപ്പെടുന്നതാണ് അടുത്ത പ്രശ്‌നം. ലിപോസക്ഷന്‍ നാഡികളെ ബാധിയ്ക്കുന്നതാണ് കാരണം.

 പൊള്ളല്‍

പൊള്ളല്‍

ലിപോസക്ഷനില്‍ അള്‍ട്രാസൗണ്ട് ഉപയോഗിയ്ക്കാറുണ്ട്. അതീവശ്രദ്ധ വേണ്ടുന്ന ഒന്ന്. ഇതിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ചര്‍മത്തില്‍ പൊള്ളലേല്‍ക്കുന്നതിന് കാരണമാകും.

സെറോമ

സെറോമ

സെറോമ എന്നൊരു അവസ്ഥയും ലിപോസക്ഷന്‍ ശേഷം ഉണ്ടാകാറുണ്ട്. കൊഴുപ്പു നീക്കുന്ന ഭാഗത്തുണ്ടാകുന്ന ദ്വാരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥ. ഇത് ഡോക്ടര്‍മാര്‍ നീഡില്‍ ഉപയോഗിച്ചു നീക്കം ചെയ്യാറാണ് പതിവ്. അല്ലെങ്കില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

തടിപ്പ്

തടിപ്പ്

ലിപോസക്ഷന് ശേഷം ശരീരത്തില്‍ തടിപ്പ് അനുഭവപ്പെടാറുണ്ട്. ലിപോസക്ഷന്‍ നടത്തിയ സ്ഥലത്ത് ചുവന്നു തടിയ്ക്കുകയും അസ്വസ്ഥതയുണ്ടാവുകയും ചെയ്യും.

പള്‍മണറി എംബോളി

പള്‍മണറി എംബോളി

ലംഗ്‌സിനെ ബാധിയ്ക്കുന്ന പള്‍മണറി എംബോളി എന്നൊരു അവസ്ഥയ്ക്കും ചിലപ്പോള്‍ ലിപോസക്ഷന്‍ കാരണമാകും. ഈ പ്രക്രിയ വഴി കൊഴുപ്പു നീക്കുമ്പോള്‍ കൊഴുപ്പിന്റെ ചെറിയ ഭാഗങ്ങള്‍ അവിടിവിടെയായി നീങ്ങും. ഇത് ലംഗ്‌സില്‍ അടിഞ്ഞു കൂടും. ചില സന്ദര്‍ങ്ങളില്‍ ഇത് തലച്ചോറില്‍ വരെ എത്തിച്ചേരും.

 ചര്‍മം

ചര്‍മം

ഇതിനു ശേഷം ചര്‍മം അയയാന്‍ സാധ്യതയേറെയാണ്. ചര്‍മത്തില്‍ മുഴകളോ തടിപ്പുകളോ വരാനും സാധ്യതയേറെ. ഇത് ചര്‍മത്തില്‍ സ്ഥിരമായ പാടുകള്‍ക്ക് വഴിയൊരുക്കും.

കിഡ്‌നി, ഹൃദയപ്രശ്‌നങ്ങള്‍

കിഡ്‌നി, ഹൃദയപ്രശ്‌നങ്ങള്‍

ലിപോസക്ഷന്‍ വഴി ശരീരത്തില്‍ നിന്നും വെള്ളവും കുറയും. ഇതൊഴിവാക്കാന്‍ ശരീരത്തില്‍ ഫഌയിഡുകള്‍ കുത്തി വയ്ക്കാറുണ്ട്. ഇത് ശരീരദ്രവങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. കിഡ്‌നി, ഹൃദയപ്രശ്‌നങ്ങളിലേയ്ക്കും ഇതു വഴിയൊരുക്കും. ബദാം കഴിക്കൂ, കുടവയര്‍ കുറയ്ക്കൂ

English summary

Dangerous Effects Of Liposuction

Here are the dangers of liposuction. Read to know what are the dangers of liposuction and side effects. Take a look at the risk and dangers of liposuction.
Story first published: Monday, September 21, 2015, 10:54 [IST]