For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്തോഷത്തോടെ ഇരിക്കൂ ആരോഗ്യം വരും...

|

സന്തോഷമായിട്ടിരിക്കാനല്ലേ നമ്മളെല്ലാവരും ആഗ്രഹിക്കുന്നത് എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല. എന്താണ് കാരണം എന്നാലോചിച്ചിട്ടുണ്ടോ? ആവകാഡോ കഴിച്ചാല്‍ പലതുണ്ട് കാര്യം

സന്തോഷം എവിടേയും വാങ്ങിക്കാന്‍ കിട്ടില്ല. അത് നമ്മളായിത്തന്നെ ഉണ്ടാക്കേണ്ടതാണ്. സന്തോഷത്തോടെ ഇരിക്കാന്‍ കഴിയുന്നതായിരിക്കും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. എന്നാല്‍ നമ്മുടെ സ്വഭാവം കൊണ്ടു തന്നെ പലപ്പോഴും നമുക്ക് സന്തോഷം നഷ്ടപ്പെടാറുണ്ട്. നമ്മുടെ കാര്‍ന്നോമ്മാരുടെ ആരോഗ്യത്തിനു പിന്നില്‍

നമ്മുടെ ജീവിത ചുറ്റുപാടില്‍ നിന്നും ഉണ്ടാക്കിയെടുക്കേണ്ട വികാരമാണ് സന്തോഷം. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാറില്ല. എന്നാല്‍ സന്തോഷമായിട്ടിരിക്കാന്‍ ഇതാ ചില വഴികള്‍. ശ്രമിച്ചു നോക്കൂ...

മറ്റുള്ളവരെ കുറ്റം പറയുന്നത് നിര്‍ത്തുക

മറ്റുള്ളവരെ കുറ്റം പറയുന്നത് നിര്‍ത്തുക

മറ്റുള്ളവരെ കുറ്റം പറയുന്ന പരിപാടി നിര്‍ത്തിയാല്‍ തന്നെ നമ്മുടെ സന്തോഷവും സമാധാനവും തിരികെ വരും. മാത്രമല്ല അവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുക എന്ന ശീലവും നിര്‍ത്തുക.

ക്ഷമയോട് കൂടി കാര്യങ്ങള്‍

ക്ഷമയോട് കൂടി കാര്യങ്ങള്‍

എന്ത് കാര്യമായാലും അതിനെ ക്ഷമയോട് കൂടി സ്വീകരിക്കുക. കൂടാതെ എടുത്തു ചാട്ടം അവസാനിപ്പിക്കുകയും പറയുന്ന കാര്യത്തെ അതിന്റേതായ ഗൗരവത്തില്‍ എടുക്കുകയും ചെയ്യുക.

 പ്രശ്‌നങ്ങളെ ഒഴിവാക്കുക

പ്രശ്‌നങ്ങളെ ഒഴിവാക്കുക

പ്രശ്‌നങ്ങളെ മാക്‌സിമം ഒഴിവാക്കി വിടുക. തന്നെ ബാധിക്കാത്ത കാര്യങ്ങളില്‍ പോയി തലയിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കുക.

 മറ്റുളളവര്‍ക്കായി കുറച്ചു സമയം

മറ്റുളളവര്‍ക്കായി കുറച്ചു സമയം

നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി കുറച്ചു സമയം മാറ്റി വെയ്ക്കുക. അവരുടെ പ്രശ്‌നങ്ങളെ അതിന്റേതായ ഗൗരവത്തില്‍ എടുത്ത് അതിനെ പരിഹരിക്കാന്‍ ശ്രമിക്കുക.

വലിയവനെന്ന് കരുതാതിരിക്കുക

വലിയവനെന്ന് കരുതാതിരിക്കുക

ഞാന്‍ വലിയ സംഭവമാണ് എനിയ്ക്ക് എല്ലാം അറിയാം എന്ന ഭാവം കളയുക. അല്ലാത്ത പക്ഷം അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് നമുക്കൊരിക്കലും മോചനം ലഭിക്കില്ല.

 മറ്റുള്ളവരോട് ക്ഷമിക്കുക

മറ്റുള്ളവരോട് ക്ഷമിക്കുക

നമ്മുടെ തെറ്റുകളില്‍ മറ്റുള്ളവര്‍ ക്ഷമിക്കുന്നതുപോലെ അവരുടെ തെറ്റുകളില്‍ നമ്മളും ക്ഷമിക്കുക. അവിടേയും ക്ഷമ ഒരു അത്യാവശ്യഘടകമാണ്.

സമയം നിങ്ങള്‍ക്കു വേണ്ടി നില്‍ക്കില്ല

സമയം നിങ്ങള്‍ക്കു വേണ്ടി നില്‍ക്കില്ല

ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കുക. ഒരിക്കലും നിങ്ങളക്കായി സമയം കാത്തു നില്‍ക്കില്ലെന്ന വസ്തുത മനസ്സിലാക്കുക.

 ആരോഗ്യം പ്രധാനം

ആരോഗ്യം പ്രധാനം

എന്തു വന്നാലും നമ്മുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുക. ആരോഗ്യത്തോടെയുള്ള ഭക്ഷണം കഴിക്കുക. മനസ്സ്

എപ്പോഴും ശാന്തമായി ഇരിക്കാന്‍ ശ്രമിക്കുക.

 വ്യായാമവും നല്ലത്

വ്യായാമവും നല്ലത്

മനസ്സിന് സന്തോഷം നല്‍കാന്‍ വ്യായാമവും നല്ലതാണ്. മനസ്സും ശരീരവും ഉന്‍മേഷത്തോടെ ഇരിക്കുകയും ചെയ്യും.

പാട്ടു കേള്‍ക്കുക

പാട്ടു കേള്‍ക്കുക

സന്തോഷത്തോടെ നമ്മളെ കൊണ്ടു പോകാനുള്ള കഴിവ് പാട്ടിനുണ്ട് എന്നതാണ് സത്യം. എപ്പോഴും പാട്ടു കേള്‍ക്കാന്‍ ശ്രമിക്കുക മോശം ചിന്തകളെ മനസ്സില്‍ നിന്നും കളയുക.

English summary

10 Things To Be Happier And Healthier Life

Very often we come across a happy poor man, and not so happy a rich man.
Story first published: Monday, August 31, 2015, 15:07 [IST]
X
Desktop Bottom Promotion