For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിച്ച് കിഡ്‌നി സ്‌റ്റോണ്‍ അകറ്റാം

|

ജിവിതത്തില്‍ ചിലപ്പോഴൊക്കെ ചെറിയ ആരോഗ്യപ്രശ്നങ്ങളെ നമ്മള്‍ അവഗണിക്കുകയും അവ ക്രമേണ വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. 50 ശതമാനത്തിലധികം ആളുകള്‍ മരണപ്പെടുന്നത് വൃക്കതകരാറുകള്‍ മൂലമാണെന്നും, അതിന്‍റെ തുടക്കം വൃക്കയിലെ കല്ലുമൂലമാണെന്നുമാണ് കണക്ക്. അവഗണിച്ചാല്‍ ഏറെ അപകടകരമാകുന്നതാണ് വൃക്കയിലെ കല്ല്.

മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് വൃക്ക. രക്തം വിഷമുക്തമാക്കാനും, അശുദ്ധികള്‍ നീക്കാനും, മൂത്രത്തിലെ മാലിന്യം അകറ്റാനും സഹായിക്കുന്നത് വൃക്കയാണ്. വൃക്കയിലെ കല്ല് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക.

 കിഡ്നി ബീന്‍സ്

കിഡ്നി ബീന്‍സ്

കിഡ്നി ബീന്‍സ് എന്നറിയപ്പെടുന്ന ഇതിന് ആ പേര് ലഭിച്ചത് വൃക്കയെ സംരക്ഷിക്കാന്‍ കഴിവുള്ളതിനാലാണ്. പയര്‍ പൊളിച്ച് അതിന്‍റെ തൊണ്ട് ശുദ്ധജലത്തിലിട്ട് ആറ് മണിക്കൂര്‍ തിളപ്പിക്കുക. ഇത് കുടിക്കുന്നത് വൃക്കയിലെ കല്ലും, അതുമൂലമുള്ള വേദനയും അകറ്റാന്‍ സഹായിക്കും.

സെലറി ജ്യൂസ്

സെലറി ജ്യൂസ്

ഈ പച്ചക്കറി ജ്യൂസ് ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാന്‍ ഉത്തമമാണ്. പ്രോട്ടീനുകളും, വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയതാണ് സെലറി. ഇവ വൃക്കയിലെ കല്ല് വേഗത്തില്‍ അകറ്റാന്‍ സഹായിക്കും. സെലറി പച്ചക്കോ അല്ലെങ്കില്‍ ജ്യൂസായോ കഴിക്കാം.

തുളസിയില നീര്

തുളസിയില നീര്

ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പതിവായി ഉപയോഗിക്കാവുന്ന ഒന്നാണ് തുളസിയില. തുളസിയില ചതച്ച് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കലര്‍ത്തി ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഇത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് വൃക്കയിലെ കല്ലും അതുമായി ബന്ധപ്പെട്ട വേദനയും അകറ്റും.

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ്

വൃക്കയിലെ കല്ല് അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു ഔഷധമാണ് മാതളനാരങ്ങ. ഇതിന്‍റെ നീര് കഴിക്കുന്നത് പ്രശ്നം പരിഹരിക്കാന്‍ സഹായിക്കും. അല്പം കാലതാമസം എടുക്കുമെങ്കിലും ഫലം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.

വാഴപ്പിണ്ടിയി

വാഴപ്പിണ്ടിയി

വാഴപ്പിണ്ടിയിലെ നാരുകള്‍ കിഡ്‌നി സ്റ്റോണ്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇതില്‍ വെള്ളം ചേര്‍ക്കാതെ വേവിച്ചു കഴിയ്ക്കാം.

ഉലുവ

ഉലുവ

ഉലുവ രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കാം.

ഹോഴ്സ്ടെയില്‍ ടീ

ഹോഴ്സ്ടെയില്‍ ടീ

വൃക്കയിലെ കല്ല് മാറ്റാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് ഹോഴ്സ്ടെയില്‍ ടീ. ദിവസം 3-4 കപ്പ് ഹോഴ്സ്ടെയില്‍ ടീ കുടിക്കുക.

മല്ലിയില

മല്ലിയില

മല്ലിയില കഴിയ്ക്കുന്നതും കിഡ്‌നി സ്‌റ്റോണ്‍ അകറ്റാന്‍ സഹായകമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര് എന്നിവ 12 ഔണ്‍സ് വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അര ഔണ്‍സ് ചെറുനാരങ്ങാനീര്, എന്നിവ 12 ഔണ്‍സ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.

ഭക്ഷണക്രമത്തിലെ മാറ്റം

ഭക്ഷണക്രമത്തിലെ മാറ്റം

അനാരോഗ്യകരമായ ഭക്ഷണരീതി ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. വൃക്കയില്‍ കല്ല് ഉണ്ടെങ്കില്‍ എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൊഴുപ്പില്ലാത്ത ഭക്ഷണങ്ങള്‍ക്കൊപ്പം ധാരാളം പാനീയങ്ങളും കഴിക്കുക.

English summary

Cures To Flush Out Kidney Stones

Here are some of the natural cures of kidney stone. Read more to know about,
X
Desktop Bottom Promotion