ഈ ദു:ശ്ശീലങ്ങള്‍ ആരോഗ്യം നല്‍കും

Posted By:
Subscribe to Boldsky

നമ്മളിലോരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ശീലങ്ങളുണ്ട്. ഇവയില്‍ തന്നെ നല്ലതും ചീത്തയും ഉണ്ട്. ഒരിക്കലും മാറ്റാന്‍പറ്റാത്ത ശീലങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും ആ ശീലങ്ങള്‍ അനാരോഗ്യത്തേക്കാള്‍ കൂടുതല്‍ ആരോഗ്യവും മാനസിക സന്തോഷവുമാണ് ഉണ്ടാക്കുക. ഉറക്കക്കുറവ് വരുത്തും പ്രശ്‌നങ്ങള്

ശാരീരികമായി അത്തരത്തിലുള്ള ശീലങ്ങള്‍ നമുക്ക് ദോഷകരമെന്ന തെറ്റിദ്ധാരണയും നമുക്കുണ്ടാവും. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള ശീലങ്ങളുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ അറിയാതെയാണെങ്കിലും ആരോഗ്യം നല്‍കുന്ന ശീലങ്ങള്‍ എന്നു നോക്കാം.

ദേഷ്യം വരുന്നത്

ദേഷ്യം വരുന്നത്

ദേഷ്യം വരുന്നത് അത്ര നല്ല കാര്യമല്ല. പ്രത്യേകിച്ച് അമിത കോപം. ഇത്തരത്തിലുള്ള കോപം ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും ആരോഗ്യത്തിന് നല്ലതാണെന്നാണ് പറയുന്നത്. നമ്മള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരത്തിലെ സ്‌ട്രെസ്സ് ഹോര്‍മോണാ കൊറിസ്‌റ്റോള്‍ ഉത്പാദിപ്പിക്കപ്പെടുക.ും ഇത് നമ്മുടെ ശരീരത്തെ കൂളാക്കുകയും ചെയ്യുന്നു.

 കുളിയ്ക്കാതിരിക്കുന്നത്

കുളിയ്ക്കാതിരിക്കുന്നത്

കുളിയ്ക്കാതിരിക്കുന്നത് അത്ര നല്ല കാര്യമല്ല. എന്നാല്‍ ദിവസവും രണ്ടു നേരം കുളിയ്ക്കുന്നവര്‍ക്കാണ് ഈ മുന്നറിയിപ്പ്. ദിവസവും രണ്ട് നേരം കുളിക്കുന്നവര്‍ അവരുടെ ശരീരത്തോട് ചെയ്യുന്ന ദ്രേഹമാണത്. കാരണം ഇത് ശരീരത്തിലെ നല്ല ബാക്ടീരിയകളേയും ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ബിയര്‍ കുടിയ്ക്കാം

ബിയര്‍ കുടിയ്ക്കാം

റെഡ് വൈനിനേക്കാള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് ബിയര്‍ ആണെന്നാണ് പുതിയ കണ്ടെത്തല്‍. ആന്റി ഓക്‌സിഡന്റ് ധാരാളം ഉള്ളതിനാല്‍ ബിയര്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ബിയറിന് നമ്മുടെ മൂഡ് മാറ്റാനുള്ള കഴിവുമുണ്ട്.

 സദാസമയവും ഇന്റര്‍നെറ്റില്‍

സദാസമയവും ഇന്റര്‍നെറ്റില്‍

ഇതത്ര നല്ല ശീലമല്ല. എന്നാല്‍ ഇതൊരു നല്ല ശീലമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇത് നമ്മുടെ ഓര്‍മ്മ ശക്തിയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്.

ച്യൂയിഗം

ച്യൂയിഗം

ഏത് സമയവും ച്യൂയിഗം വായിലിട്ട് നടക്കുന്നവരെ നമുക്ക് ധാരാളം അറിയാം. പലര്‍ക്കും ഇത് മോശമായി തോന്നുമെങ്കിലും ആരോഗ്യത്തിന് വളരെ നല്ലതാണ് ഇത്. ശരിക്കും വായയ്ക്ക് ഒരു വ്യായാമം എന്ന നിലയില്‍ ച്യൂയിഗം കഴിയ്ക്കുന്നത് നല്ലതാണ്.

വ്യായാമത്തില്‍ നിന്നുള്ള ഒഴിഞ്ഞു മാറല്‍

വ്യായാമത്തില്‍ നിന്നുള്ള ഒഴിഞ്ഞു മാറല്‍

സ്ഥിരമായി വ്യായാമം ചെയ്യണം എന്ന ആഗ്രഹം മനസ്സില്‍ ഉറപ്പിച്ചിട്ടായിരിക്കും അതിനു വേണ്ടി കച്ച കെട്ടി ഇറങ്ങുക. എന്നാല്‍ ഇടയ്ക്കു വെച്ച് നിര്‍ത്തുന്നത് ചിലരുടെ സ്ഥിരം ഏര്‍പ്പാടായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ വ്യായാമം ഇടയ്ക്കു നിര്‍ത്തുന്നത് നല്ലതാണ് എന്നാണ് അഭിപ്രായം. ഇതിന്റെ കാരണം പറയുന്നത് വ്യായാമത്തോടെ ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റം പലപ്പോഴും നമ്മുടെ വിശപ്പിനെ വര്‍ദ്ധിപ്പിക്കുന്നു എന്നാണ്.

എപ്പോഴുമുള്ള വെപ്രാളം

എപ്പോഴുമുള്ള വെപ്രാളം

എപ്പോഴും വെപ്രാളം കാട്ടുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പറയുന്നത്. മറ്റു പലര്‍ക്കും ഇത് അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും പലപ്പോഴും ചെറിയ രീതിയിലാണെങ്കിലും ശരീരത്തിന് വ്യായാമമാണ് എന്നാണ് പറയുന്നത്.

 ഗോസ്സിപ്പ്

ഗോസ്സിപ്പ്

ഗോസ്സിപ്പും ആരോഗ്യവും തമ്മിലെന്ത് ബന്ധം എന്നാലോചിക്കുന്നുണ്ടോ? എന്നാല്‍ അല്‍പസമയമെങ്കിലും ഗോസ്സിപ്പിനായി മാറ്റിവെയ്ക്കുമ്പോള്‍ അതുണ്ടാക്കുന്നത് ടെന്‍ഷന്‍ ഫ്രീ ആയ കുറച്ചു സമയമാണ്. നമ്മുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഗോസ്സിപ്പിലൂടെ കഴിയും.

English summary

Common Bad Habits That Are Actually Quite Good For You

Bad habits can be quite annoying and difficult to let go of. But there are some bad habits which can be good for you. So, read more to find out.
Story first published: Thursday, December 10, 2015, 17:04 [IST]
Subscribe Newsletter