For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം കുടിച്ച് മൈഗ്രേന്‍ തുരത്താം

|

മൈഗ്രേന്‍ ഉണ്ടാക്കുന്ന പ്രശ്‌നം പലപ്പോഴും നമുക്ക് സഹനശക്തിയ്ക്കും അപ്പുറമാണ്. ഒരു തവണയെങ്കിലും മൈഗ്രേന്‍ അനുഭവിച്ചിട്ടുള്ളവര്‍ക്ക് ഇതിന്റെ ബുദ്ധിമുട്ട് നല്ലതു പോലെ അറിയാം. എന്നാല്‍ പലപ്പോഴും മൈഗ്രേനിന് പരിഹാരം കാണുന്നതില്‍ നാം പരാജയപ്പെട്ടു പോകുന്നു.

എന്നാല്‍ വെള്ളം കുടിച്ചും മൈഗ്രേന്‍ പ്രതിരോധിയ്ക്കാം. പ്രത്യേകിച്ച് ചികിത്സകളൊന്നും ഇല്ലാതെ തന്നെ വെള്ളത്തിലൂടെ മൈഗ്രേനിനെ തുരത്താം. വെള്ളത്തിലൂടെ മൈഗ്രേനിനെ തുരത്തുന്നതെങ്ങിനെയെന്ന് നോക്കാം. മൈഗ്രേന്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണമാണ് മൈഗ്രേനിന്റെ പ്രധാന കാരണം. ആവശ്യത്തിന് ജലം ഇല്ലാതെ ശരീരം ക്ഷീണിക്കുമ്പോഴാണ് തലവേദന പോലുള്ള പല അസുഖങ്ങളുടേയും വരവ്. അതുകൊണ്ടു തന്നെ വെള്ളം കുടിയ്ക്കുന്നത് മൈഗ്രേനിനെ ഇല്ലാതാക്കും.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം ഏറ്റവും എളുപ്പം വഴി തുറന്നു കൊടുക്കുന്ന ഒന്നാണ് മൈഗ്രേന്‍. കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നയാള്‍ക്ക് മൈഗ്രേന്‍ ഉണ്ടാവും എന്നതാണ് വാസ്തവം.

ക്ഷീണം

ക്ഷീണം

മൈഗ്രേനിന്റെ പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് അമിത ക്ഷീണം. ശരീരത്തില്‍ ജലാംശം കുറയുമ്പോഴും ഇത്തരത്തില്‍ ക്ഷീണം അമുഭവപ്പെടാം.

ഉറക്കപ്രശ്‌നം

ഉറക്കപ്രശ്‌നം

ശരിയായ ഉറക്കം ലഭിയ്ക്കാത്തവര്‍ക്കും മൈഗ്രേന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും ഗുരുതരമായ മൈഗ്രേനിന് വഴിവെയ്ക്കും.

മദ്യ ഉപയോഗം

മദ്യ ഉപയോഗം

മദ്യത്തിന്റെ ഉപയോഗം മൈഗ്രേനിലേക്ക് നയിക്കുന്നു. കൂടിയ അളവില്‍ മദ്യം ഉപയോഗിക്കുന്നത് മൈഗ്രേനിനെ ക്ഷണിച്ചു വരുത്തുന്നു.

English summary

Can Drinking Water Ease Migraine

According to a study, drinking enough water and keeping yourself hydrated may result in less severe migraine headaches.
Story first published: Saturday, December 5, 2015, 16:34 [IST]
X
Desktop Bottom Promotion