എന്തുകൊണ്ടും കാപ്പിയേക്കാള്‍ മികച്ചത്

Posted By:
Subscribe to Boldsky

കാപ്പിയും ചായയും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ട് കാലങ്ങള്‍ കുറേയായി. എന്നാല്‍ പലപ്പോഴും കാപ്പിക്ക് അടിമയായിട്ടുള്ളവരും ഒട്ടും കുറവല്ല. എന്താണെങ്കിലും കാപ്പിയ്ക്കും അനാരോഗ്യത്തിന്റെ ലക്ഷണങ്ങളില്‍ ചിലതുണ്ട്.

കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്

എന്നാല്‍ കാപ്പി പോലെ തന്നെ നമുക്ക് ഊര്‍ജ്ജം തരുന്ന മറ്റു ചില പാനീയങ്ങളുണ്ട്. ഇവയില്‍ പലതും നമുക്ക് പരിചിതം തന്നെ, എന്നാല്‍ അവ ഏതൊക്കെയെന്ന് നോക്കാം.

ബദാം മില്‍ക്ക്

ബദാം മില്‍ക്ക്

ഇതെന്നും കുടിയ്ക്കുന്നത് അത്ര പോസിബിള്‍ അല്ലെങ്കിലും കാപ്പി കുടിയ്ക്കുമ്പോള്‍ കിട്ടുന്ന അതേ ഉന്മേഷവും ഊര്‍ജ്ജവും ഈ പാനീയം കഴിക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നു.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നതാണ് ഗ്രീന്‍ ടീ. ഇതുണ്ടാക്കുന്ന മാനസികോര്‍ജ്ജം വളരെ വലുതാണ് എന്നതും സത്യമാണ്.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

പ്രകൃതി ദത്തമായി നമുക്ക് ഊര്‍ജ്ജം പകരുന്ന ഒന്നാണ് തേങ്ങാവെള്ളം. ഇതില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യവും മറ്റു ധാതുക്കളും മാനസികമായും ശാരീരികമായും ഊര്‍ജ്ജം നല്‍കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

കാപ്പി കുടിയ്ക്കുന്നതിനു പകരമല്ലെങ്കിലും ഊര്‍ജ്ജം നല്‍കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. മാത്രമല്ല പല സമയത്തും നമ്മുടെ മൂഡ് മാറ്റിയെടുക്കാനും ബീറ്റ്‌റൂട്ടിന് കഴിയും എന്നതാണ് സത്യം.

നാരങ്ങാ വെള്ളം

നാരങ്ങാ വെള്ളം

നമുക്ക് പുതിയതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല നാരങ്ങാ വെള്ളത്തെ. എത്രയായാലും നമ്മുടെ നാടന്‍ രുചിയിലുള്ള നാരങ്ങാ വെള്ളം കാപ്പിയേയും ചായയേയും കടത്തിവെട്ടും എന്ന കാര്യത്തില്‍ സംശയമില്ല.

 കര്‍പ്പൂര തുളസി ചായ

കര്‍പ്പൂര തുളസി ചായ

കര്‍പ്പൂര തുളസിയാണ് മറ്റൊരു പ്രധാനപ്പെട്ട പാനീയം. ഇത് നമ്മുടെ മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കാനും കര്‍പ്പൂര തുളസി ചായക്ക് കഴിയും.

English summary

Caffeine Free Drinks Will Boost You Just Like Coffee

When it is time to get ready for bed, whip up a warm cup of almond milk, hpney, vanila and cinnamon.
Story first published: Thursday, November 12, 2015, 10:11 [IST]