നെയില്‍ പോളിഷെന്ന വിഷം

Posted By:
Subscribe to Boldsky

നെയില്‍ പോളിഷ് നഖത്തിന് ഭംഗി നല്‍കുന്നതാണ്. കാണാന്‍ അഴകും ചന്തവുമുള്ള നഖങ്ങള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. അതുകൊണ്ടു തന്നെ നഖത്തിന് ഭംഗി കൂട്ടാനായി നമ്മള്‍ കൂട്ടുപിടിയ്ക്കുന്ന മാരകമായ വസ്തുവാണ് നെയില്‍പോളിഷ് എന്ന വിഷം.

ശര്‍ക്കര അല്‍പം 'ചക്കരയാ'

എന്നാല്‍ ഇന്ന് എല്ലാ പെണ്‍കൊടികളുടേയും കയ്യില്‍ നെയില്‍ പോളിഷ് ഉണ്ടാവും. അത് നാട്ടിന്‍പുറമാണെങ്കിലും നഗരമാണെങ്കിലും ഒരു പോലെ സ്വീകാര്യത കിട്ടിയ വസ്തുവാണ് നെയില്‍പോളിഷ്. നെയില്‍ പോളിഷ് ഉണ്ടാക്കുന്ന ചില ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

നഖത്തെ വരണ്ടതാക്കുന്നു

നഖത്തെ വരണ്ടതാക്കുന്നു

നഖത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ട നഖം വരണ്ടതാക്കിത്തീര്‍ക്കാന്‍ നെയില്‍ പോളിഷിന് കഴിയും. പിന്നീട് നഖത്തിന് ബംഗി വരാന്‍ നമ്മള്‍ കുറച്ചു കാലം കാത്തിരിക്കണം.

രാസവസ്തുക്കളുണ്ടാക്കുന്ന അപകടം

രാസവസ്തുക്കളുണ്ടാക്കുന്ന അപകടം

നെയില്‍ പോളിഷില്‍ നിരവധി രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതുണ്ടാക്കുന്ന അപകടം എത്രയെന്ന കാര്യത്തില്‍ ഇതുവരേയും ഒരു തീരുമാനമായിട്ടില്ല. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള രാസവസ്തുക്കളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

നെയില്‍ പോളിഷില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ ചര്‍മ്മത്തില്‍ ക്യാന്‍സറിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഇനി മുതല്‍ നെയില്‍ പോളിഷ് ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം സൂക്ഷ്മത കൊണ്ടു വരുന്നത് നല്ലതാണ്.

 നഖം ദുര്‍ബലമാകുന്നു

നഖം ദുര്‍ബലമാകുന്നു

നെയില്‍ പോളിഷിന്റെ ഉപയോഗം പലപ്പോഴും നഖം ദുര്‍ബലമാകാന്‍ കാരണമാകുന്നു. ഇത് നഖം പെട്ടെന്ന് പൊട്ടിപ്പോവാന്‍ കാരണമാകുന്നു.

നഖം കടിയ്ക്കുന്നവര്‍ ജാഗ്രതൈ

നഖം കടിയ്ക്കുന്നവര്‍ ജാഗ്രതൈ

നഖം കടിയ്ക്കുന്നവര്‍ അവര്‍ക്ക് മരണത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. കാരണം നെയില്‍ പോളിഷ് വയറ്റില്‍ ചെന്നാല്‍ അത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

നഖത്തിന്റെ വളര്‍ച്ചയെ പ്രതിരോധിയ്ക്കുന്നു

നഖത്തിന്റെ വളര്‍ച്ചയെ പ്രതിരോധിയ്ക്കുന്നു

നഖത്തിന്റെ വളര്‍ച്ചയെ പ്രതിരോധിയ്ക്കുന്നതിന് നെയില്‍ പോളിഷിന് കഴിയും. തുടര്‍ച്ചയായി നെയില്‍ പോളിഷ് ഉപയോഗിക്കുന്നത് നഖത്തിന് നിറം മാറ്റമുണ്ടാക്കുകയും ചെയ്യുന്നു.

English summary

Beware Nail Polish Cause Health Problems

Nail polish has become very popular nowadays and many women and girls consider already ried or consider having it done. But nail polish cause health problems.
Story first published: Friday, November 27, 2015, 15:07 [IST]