For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തക്കുറവ് പരിഹരിക്കും അത്ഭുത പഴങ്ങള്‍

|

രക്തമില്ലായ്മ പലപ്പോഴും പല പ്രശ്‌നങ്ങളും ഉണ്ടാക്കും. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ രക്തക്കുറവുണ്ടാകാം. എന്നാല്‍ ഇതിന് എന്താണ് പ്രതിവിധി എന്ന് നിങ്ങള്‍ക്കറിയാമോ? രക്തം കുറയാനുള്ള കാരണങ്ങള്‍ നിരവധിയാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ വരെ രക്തം?

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തത് പലപ്പോഴും രക്തക്കുറവിന് കാരണമാകാം. രോഗങ്ങള്‍, മദ്യം, ഇന്‍ഫെക്ഷന്‍ അങ്ങനെ പലതിനും രക്തക്കുറവുണ്ടാക്കാന്‍ കഴിയും. ഇന്ന് നമുക്കിടയില്‍ കാണുന്ന സാധാരണമായ അവസ്ഥയാണ് രക്തക്കുറവ്. എന്നാല്‍ പലപ്പോഴും വേണ്ടത്ര ഗൗരവം ഇതിന് നല്‍കാത്തത് പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?

പക്ഷേ രക്തക്കുറവ് പരിഹരിക്കാന്‍ ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ മതി. എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ രക്തക്കുറവ് പരിഹരിക്കാം. എന്നാല്‍ പഴങ്ങള്‍ക്ക് രക്തക്കുറവ് പരിഹരിക്കാനുള്ള കഴിവ് മറ്റുള്ള ഭക്ഷണങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമാണ്. ഏതൊക്കെ പഴങ്ങളാണ് രക്തം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ടതെന്നു നോക്കാം.

പപ്പായ

പപ്പായ

പപ്പായ നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടു വരുന്നതാണ്. നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും പപ്പായ ലഭ്യമാണ്. പപ്പായ ജ്യൂസ് എന്നും രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് രക്തം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പപ്പായ ഇലയും രക്തക്കുറവ് പരിഹരിക്കുന്നതിന് മിടുക്കനാണ്.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ കണ്ടാലേ അറിയാം രക്തം വര്‍ദ്ധിപ്പിക്കുന്ന ഗണത്തില്‍ പെട്ടതാണെന്ന്. വിറ്റാമിനുകളുടെ കലവറയാണ് മാതള നാരങ്ങ. ദിവസവപും മാതള നാരങ്ങ കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഡെങ്കിപ്പനിയും ഇല്ലാതാക്കും.

മത്തങ്ങ

മത്തങ്ങ

പഴവര്‍ഗ്ഗമല്ലെങ്കിലും പച്ചക്കറിയാണെങ്കിലും ഇതുണ്ടാക്കുന്ന ആരോഗ്യം വളരെ വലുതാണ്. രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച മാറ്റാന്‍ മത്തങ്ങയ്ക്ക് കഴിയും.

കിവി പഴം

കിവി പഴം

കിവി പഴം നമുക്ക് അത്ര പരിചിതമല്ലെങ്കിലും കിവി പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. കിവി പഴം കഴിയ്ക്കുന്നത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. നെലല്ിക്ക ജ്യൂസ് ദിവസവും കഴിയ്ക്കുന്നത് ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യം കൂടി പ്രദാനം ചെയ്യുന്നു.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് വിളര്‍ച്ച ബാധിച്ചവര്‍ കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് വിളര്‍ച്ച മാറ്റി രക്തത്തെ ശുദ്ധീകരിക്കുകയും രക്തക്കുറവ് പരിഹരിക്കുകയും ചെയ്യും.

ഇലവര്‍ഗ്ഗങ്ങള്‍

ഇലവര്‍ഗ്ഗങ്ങള്‍

ഇല വര്‍ഗ്ഗങ്ങള്‍ കഴിയ്ക്കുന്ന കാര്യത്തില്‍ പലപ്പോഴും നമ്മള്‍ അല്‍പം പുറകിലാണ്. എന്നാല്‍ ആയുസ്സിന്റെ കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ഇലവര്‍ഗ്ഗങ്ങള്‍ക്ക് കഴിയും. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യും.

English summary

Best Foods To Increase Blood Platelets Naturally

Do you suffer from low blood platelet count or thrombocytopenia? If yes, then you must include foods that increase blood platelets in your body.
Story first published: Monday, December 21, 2015, 12:03 [IST]
X
Desktop Bottom Promotion