For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

|

ഡ്രൈ നട്‌സും ഭക്ഷ്യയോഗ്യമായ കുരുക്കളുമെല്ലാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. ബദാം പോലുള്ളവ വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണമെന്നു പൊതുവെ പറയുന്നതും നിങ്ങള്‍ കേട്ടു കാണും. ഈന്തപ്പഴത്തിലുണ്ട് ആയുസ്സിന്റെ കണക്ക്‌

നട്‌സ്, സീഡുകള്‍ എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നട്‌സിന് ഗുണകരമെങ്കിലും മനുഷ്യശരീരത്തിന് ഗുണകരമല്ല. ഫൈറ്റിക് ആസിഡ് ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കും. ശരീരം പോഷകാംശങ്ങള്‍ വേണ്ട വിധത്തില്‍ ആഗിരണം ചെയ്യുന്നത് ഫൈറ്റിക് ആസിഡ് തടയുകയും ചെയ്യും. വെള്ളത്തിലിട്ടു കുതിര്‍ത്തുമ്പോള്‍ ഇവയിലെ ഫൈറ്റിക് ആസിഡ് നീങ്ങും.

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സിലെ എന്‍സൈം ഉല്‍പാദിപ്പിയ്ക്കുന്ന ഘടകങ്ങള്‍ ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും. വെള്ളത്തിലിടുമ്പോള്‍ ഇവ എന്‍സൈം ഉല്‍പാദിപ്പിയ്ക്കുന്ന ഘടകങ്ങളെ നീക്കും. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ നട്‌സ് വെള്ളത്തിലിട്ടു മാത്രം ഉപയോഗിയ്ക്കുക.

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

കട്ടന്‍ ചായയില്‍ ഉള്ള ടാനിന്‍ എന്ന ഘടകം നട്‌സിലുമുണ്ട്. ഇവ ചിലര്‍ക്ക് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. വെള്ളത്തിലിടുന്നത് ടാനിന്‍ നീക്കം ചെയ്യും.

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് വെള്ളത്തിലിട്ടു കഴിയ്ക്കുന്നതാണ് കുടലിന് നല്ലത്. അല്ലാത്ത പക്ഷം ഇത് കുടലിന് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സിലെ ഫൈറ്റിക് ആസിഡുകള്‍ സിങ്ക്, അയേണ്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്നും ശരീരത്തെ തടയും.

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്‌സ്, എള്ള്, മത്തങ്ങാക്കുരു, ഫഌക്‌സ് സീഡ്‌സ്, സണ്‍ഫഌവര്‍ സീഡ്‌സ് എന്നിവയിലും ഓട്‌സ്, ബാര്‍ലി, ഗോതമ്പ് എന്നിവയിലും ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് അഞ്ചാറു മണിക്കൂര്‍ സമയമെങ്കിലും ഉപ്പുവെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്. ഇവയില്‍ വിഷാംശമുണ്ടെങ്കില്‍ നീക്കം ചെയ്യാനും ഇത് നല്ലതാണ്.

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

നട്‌സ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കണോ?

ബാര്‍ലി, ഓട്‌സ്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിലെ ഫൈറ്റിക് ആസിഡ് നീക്കാന്‍ ഇവ ചെറുനാരങ്ങാനീര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയിലേതെങ്കിലും കലര്‍ത്തിയ വെള്ളത്തിലിട്ടു വയ്ക്കുന്നത് നല്ലതാണ്.

English summary

Benefits Of Soaking Nuts And Seeds Before Eating

Nuts should be soaked before eating as it has many health benefits. Soaking removes phytic acid and tannins from nuts.
Story first published: Saturday, November 14, 2015, 7:57 [IST]
X
Desktop Bottom Promotion