Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഈന്തപ്പഴത്തിലുണ്ട് ആയുസ്സിന്റെ കണക്ക്
ഈന്തപ്പഴം നമ്മുടെ നാട്ടില്‍ ഇന്ന് സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഒരുപാട് ഗുണങ്ങളുള്ള ഈ അറേബ്യന്സുന്ദരിയെ പലപ്പോഴും നമ്മള് തിരിച്ചറിയാതെ പോകുന്നു. അഴകിനും ആരോഗ്യത്തിനും ഈന്തപ്പഴം വളരെ നല്ലതാണ്.
ഞാവല്‍ പഴം ആളൊരു കേമനാ...
ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും ഈന്തപ്പഴം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്തൊക്കെയാണ് ഈന്തപ്പഴത്തിന്റെ ചില പരസ്യമായ രഹസ്യങ്ങള്‍ എന്നു നോക്കാം.

കണ്ണിന് നല്ലത്
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒേരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും തെളിച്ചത്തിനും സഹായിക്കും.

തടി കൂട്ടണോ?
മെലിഞ്ഞിരിക്കുന്നവര്‍ക്ക് തടിയ്ക്കാന്‍ ഉത്തമമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിച്ചാല്‍ മെലിഞ്ഞിരിക്കുന്നവര്‍ തടിയ്ക്കുകയും ശരീര പുഷ്ടി ഉണ്ടാവുകയും ചെയ്യും.

ക്യാന്‍സര്‍
ക്യാന്‍സര്‍ തടയുന്നതിന് ഫലപ്രദമാണ് ഈന്തപ്പഴം. സ്തനാര്‍ബുദം ഇല്ലാതാക്കാന്‍ ഈന്തപ്പഴത്തിന് കഴിവുണ്ട്.

ദഹനപ്രക്രിയയെ സഹായിക്കും
ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഈന്തപ്പഴം സഹായിക്കും. മാത്രമല്ല പാലിനൊപ്പം അത്താഴശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംന്ധമായ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കും.

ഹൃദയാരോഗ്യം സംരക്ഷിക്കും
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് ഈന്തപ്പഴം സഹായിക്കും. ഹാര്‍ട്ട് അറ്റാക്കിനെ വരെ തടയാന്‍ ഈന്തപ്പഴം ശക്തനാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഈന്തപ്പഴത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും.

ബുദ്ധിക്ക് ഉണര്‍ച്ച നല്‍കും
ബുദ്ധിശക്തിയെ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. എന്നും കാലത്ത് വെറുംവയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് ബുദ്ധിശക്തിയെ സഹായിക്കും.

പോഷകങ്ങളുടെ കലവറ
പോഷകങ്ങുടെ കലവറയാണ് ഈന്തപ്പഴം. മസിലിന്റെ ആരോഗ്യത്തെ ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഈന്തപ്പഴത്തില്‍ ഉണ്ട് എന്നതാണ് സത്യം.

ഊര്‍ജ്ജം നല്കുന്നു
ഊര്‍ജ്ജം നല്കുന്നതില് ഈന്തപ്പഴം വഹിക്കുന്ന പങ്ക് പറയാനാവാത്തതാണ്. ഉയര്‍ന്ന കലോറി പ്രദാനം ചെയ്യുന്ന സ്നാക്കുകള്‍ ഒഴിവാക്കി ആരോഗ്യം നല്കുന്ന ഈന്തപ്പഴം ശീലമാക്കുന്നത് നല്ലതാണ്.

യൗവ്വനം കാത്തു സൂക്ഷിക്കുന്നു
യൗവ്വനം കാത്തു സൂക്ഷിക്കുന്നതില്‍ ഈന്തപ്പഴത്തിന് പ്രത്യേക പങ്കുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത കാത്തു സൂക്ഷിക്കുന്നു.

ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നതില് ഈന്തപ്പഴത്തിന് പ്രത്യേക പങ്കുണ്ട്. എല്ലാ ചര്‍മ്മ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ ഈന്തപ്പഴത്തിന് കഴിവുണ്ട്.

മെലാനില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിന് നിറം നല്കുന്ന വര്‍ണവസ്തുവാണ് മെലാനിന്‍. ഇതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈന്തപ്പഴത്തിന് കഴിയും.



Click it and Unblock the Notifications
