For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊട്ടാവാടി നിസാരക്കാരനല്ല..

By Sruthi K M
|

കേരളത്തില്‍ സര്‍വ്വസാധാരണയായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. കുട്ടികളുടെ കളിക്കൂട്ടുകാരിയായ തൊട്ടാവാടി നിസാരക്കാരിയല്ല. തൊട്ടാവാടിയെ ഇഷ്ടപ്പെടാന്‍ ഒട്ടേറെ ഔഷധഗുണങ്ങള്‍ ഇവയ്ക്കുണ്ട്. തൊട്ടാവാടിയുടെ നീര് പല രോഗങ്ങളും ഭേദമാക്കാന്‍ ശേഷിയുള്ളതാണ്.

വെള്ളപ്പാണ്ട് തുടക്കത്തില്‍ തിരിച്ചറിയൂ.

പടര്‍ന്നു പിടിക്കുന്ന ഈ സസ്യത്തിന്റെ മുള്ളു കൊള്ളാത്തവര്‍ ഉണ്ടാകില്ല. ഇതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. അലര്‍ജി മുതല്‍ ക്യാന്‍സര്‍ വരെയുള്ള ചികിത്സയില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. തൊട്ടാവാടിയുടെ മറ്റ് വിശേഷങ്ങള്‍ അറിയേണ്ടേ....

സന്ധി വേദനയ്ക്ക്

സന്ധി വേദനയ്ക്ക്

തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന മാറ്റി തരും.

വിഷാംശം അകറ്റാന്‍

വിഷാംശം അകറ്റാന്‍

ഇഴജന്തുക്കള്‍, പ്രാണികള്‍ എന്നിവ ശരീരത്തില്‍ ഉണ്ടാക്കുന്ന അലര്‍ജികള്‍ക്കും തൊട്ടാവാടി ഒരു ഔഷധമാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഇതിന്റെ വേരില്‍ പത്തുശതമാനത്തോളം ടാനിന്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ വിത്തില്‍ ഗാലക്ടോസ്, മനോസ് എന്നിവയുമുണ്ട്.

പ്രമേഹം

പ്രമേഹം

ഇതിന്റെ ജ്യൂസ് രാവിലെയും വൈകീട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ബി.പി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ മാറ്റാനും സഹായിക്കും.

ചുമയ്ക്ക്

ചുമയ്ക്ക്

ഇതിന്റെ വേര് ഉണക്കി പൊടിച്ചത് കഫത്തിനും ചുമയ്ക്കും പരിഹാരം നല്‍കും.

മൂലക്കുരു

മൂലക്കുരു

തൊട്ടാവാടി പൊടി പാലില്‍ കലക്കി കുടിക്കുന്നത് മൂലം മൂലക്കുരു മാറ്റാം.

മുറിവുകള്‍ക്ക്

മുറിവുകള്‍ക്ക്

മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഉണങ്ങാന്‍ ഇത് അരച്ചു പുരട്ടുന്നത് നല്ലതാണ്.

ആസ്തമ

ആസ്തമ

ചൂടുവെള്ളത്തില്‍ ഇതിന്റെ ജ്യൂസ് ഒഴിച്ച് ഇടയ്ക്കിടെ കുടിക്കുന്നത് ആസ്ത പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

അഞ്ച് ഗ്രാം തൊട്ടാവാടി ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കിടക്കുന്നതിനുമുന്‍പ് കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പേരയ്ക്ക ഇല, കറിവേപ്പില ഇവ ചേര്‍ത്ത് ഗോതമ്പ് കഞ്ഞിയില്‍ തൊട്ടാവാടി ജ്യൂസ് ചേര്‍ത്ത് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം.

രക്തശുദ്ധി

രക്തശുദ്ധി

രക്തശുദ്ധിക്കും, ജോണ്ടീസിനും തൊട്ടാവാടി ഉപയോഗ്യമാണ്.

ശരീരത്തിന്

ശരീരത്തിന്

അഞ്ച് മില്ലി തൊട്ടാവാടി നീരും, പത്ത് മില്ലി കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.

English summary

touch me not plant is a sensitive plants with proven ayurvedic medicinal

touch me not plant or mimosa pudica plant is effective in treating a wide range of disease conditions ranging from allergy, asthma, hypertenstion,cholesterol etc.
Story first published: Tuesday, July 14, 2015, 15:48 [IST]
X
Desktop Bottom Promotion