For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

By Super
|

ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം സന്ധികളില്‍ വേദനയും വീക്കവും ഉണ്ടാക്കുന്നതാണ്. ഇത് കുട്ടികളടക്കമുള്ള എത് പ്രായത്തിലുമുള്ളവരെയും ബാധിക്കാവുന്ന പ്രശ്നമാണ്.

ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ സന്ധികള്‍ക്ക് ചുറ്റുമുള്ള വേദന, ബലഹീനത,വഴക്കമില്ലായ്മ, ചുവപ്പ് നിറം, പ്രവര്‍ത്തനശേഷിയും ചലനശേഷിയും കുറയുക, നീര്‍ക്കെട്ട് തുടങ്ങിയവയാണ്.

ഇനി പറയുന്ന ലളിതമായ കാര്യങ്ങള്‍ ചെയ്യുന്നത് വഴി രോഗത്തെ തടയാനാവും.

 സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിന് കാരണമാകുമെന്നതിനാല്‍ പുകവലി ഒഴിവാക്കണം.

 സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

വ്യായാമങ്ങള്‍ ഒഴിവാക്കരുത്.

 സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

ഒമേഗ 3 ഫാറ്റി ആസിഡ് ഉപയോഗിക്കുന്നവര്‍ക്ക് സന്ധികളിലെ വേദനയും മുറുക്കവും കുറവായേ ഉണ്ടാകൂ. മത്തി, സാല്‍മണ്‍, പുഴമീന്‍, നെത്തോലി പോലുള്ളവ കഴിക്കുന്നത് ഒമേഗ 3 ആസിഡ് ഉയര്‍ന്ന അളവില്‍ ലഭ്യമാക്കും. നിങ്ങളൊരു സസ്യാഹാരിയാണെങ്കില്‍ ചണവിത്ത്, വാല്‍നട്ട്, മത്സ്യ എണ്ണകള്‍ എന്നിവ കഴിക്കുക.

 സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

വിറ്റാമിന്‍‌ സി ധാരാളമായി അടങ്ങിയ ഭക്ഷണക്രമം ആര്‍ത്രൈറ്റിസ് രോഗികളെ സംബന്ധിച്ച് പ്രധാനമാണ്. സ്ട്രോബെറി, ഓറഞ്ച്, കിവി, ആപ്പിള്‍, പൈനാപ്പിള്‍, കോളിഫ്ലവര്‍, ബ്രൊക്കോളി, പയര്‍, കാബേജ് എന്നിവ കഴിക്കുന്നത് ദിവസേന ആവശ്യമായ വിറ്റാമിന്‍ സി ലഭ്യമാക്കും.

 സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനെ തടയും.

 സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയ കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി പിന്തുടരുക. ഇത്തരം ഭക്ഷണരീതി പിന്തുടരുന്ന ആളുകളില്‍ ആര്‍ത്രൈറ്റിസിനുള്ള സാധ്യത കുറവാണ്.

 സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

മൃഗോത്പന്നങ്ങള്‍, പ്രത്യേകിച്ച് പാല്‍ ആര്‍ത്രൈറ്റിസ് വര്‍ദ്ധിപ്പിക്കും. ഇക്കാരണത്താല്‍ ഫൈറ്റോ-കെമിക്കലുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

 സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

സന്ധിവാതത്തിന് ചില പരിഹാരങ്ങള്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി മരുന്നുകളിലടങ്ങിയ രാസവസ്തുക്കള്‍ ഇഞ്ചിയിലും അടങ്ങിയിരിക്കുന്നു. ചായയിലും, ബണ്‍, കുക്കികള്‍ എന്നിവ ബേക്ക് ചെയ്യുമ്പോളും ഇഞ്ചി ഉപയോഗിക്കുക. സന്ധികളിലെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ് മഞ്ഞള്‍.

Read more about: arthritis വാതം
English summary

Beat Arthritis With These Simple Tips

Here are some of the tips to beat arthritis. Read more to know about,
Story first published: Friday, November 13, 2015, 13:21 [IST]
X
Desktop Bottom Promotion