ആയുര്‍വേദ വിധിപ്രകാരം ഭക്ഷണം കഴിയ്ക്കൂ

Posted By: Super
Subscribe to Boldsky

നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്‌ ഭക്ഷണം. എന്ത്‌ കഴിക്കുന്നു എന്നതിനേക്കാള്‍ പ്രധാനമാണ്‌ എങ്ങനെ കഴിക്കുന്നു എന്നത്‌. ഭക്ഷണം കഴിക്കുന്നതിന്‌ നമ്മള്‍ ശരിയായ നിയമങ്ങള്‍ പാലിക്കുകയാണെങ്കില്‍ ദഹനക്കേടിന്‌ കാരണമാകുന്ന പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല.

അതേ പോലെ ശരിയായ ഭക്ഷണം തെറ്റായ രീതിയില്‍ കഴിക്കുകയാണെങ്കില്‍ ദഹനം തകരാറിലാവുകയും വായു പ്രശ്‌നങ്ങള്‍, ദഹനക്കേട്‌ എന്നിവയെല്ലാം ഉണ്ടാവുകയും ചെയ്യും.

താഴെ പറയുന്ന ഭക്ഷണ രീതികള്‍ പിന്തുടരുകയും ശരിയായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ദഹനം വളരെ നന്നായി നടക്കുകയും പരമാവധി ദഹനം ഉണ്ടാവുകയും ചെയ്യും.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ഭക്ഷണം വിഴുങ്ങുന്നതിന്‌ മുമ്പ്‌ ചെറിയ കഷ്‌ണം പോലും നന്നായി ചവയ്‌ക്കുക.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ശ്രദ്ധ മാറുമെന്നതിനാല്‍ ടിവി കണ്ടു കൊണ്ടും അമിതമായി സംസാരിച്ച്‌ കൊണ്ടും വായിച്ചു കൊണ്ടും ഭക്ഷണം കഴിക്കരുത്‌.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ഭക്ഷണത്തിന്‌ തൊട്ട്‌ മുമ്പ്‌ തണുത്ത വെള്ളം കുടിക്കരുത്‌. ഇത്‌ ദഹനത്തെ ദുര്‍ബലപ്പെടുത്തും.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ഭക്ഷണ സമയത്ത്‌ ധാരാളം വെള്ളം കുടിക്കരുത്‌, ഇതും ദഹനാഗ്നിയെ ദുര്‍ബലപ്പെടുത്തും. മുറിയുടെ ചൂടിലുള്ള വെള്ളം അര കപ്പ്‌ കുടിക്കുന്നതാണ്‌ ഉചിതം. വെള്ളം കുറവുള്ള ഭക്ഷണമാണെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടി വരും. അതേസമയം സൂപ്പ്‌ പോലെ വെള്ളമുള്ള ഭക്ഷണങ്ങളാണെങ്കില്‍ വേറെ വെള്ളം കുടിക്കേണ്ട ആവശ്യമില്ല. ഭക്ഷണ സമയത്ത്‌ അല്‍പം വൈന്‍ കുടിക്കുന്നത്‌ നല്ലതാണ്‌.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

സ്‌നേഹമുള്ളവര്‍ ഇഷ്ടത്തോടെ പാകം ചെയ്‌തു തരുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. ഭക്ഷണം തയ്യാറാക്കാനുള്ള ഊര്‍ജ്ജം ഭക്ഷണത്തിലും ഉണ്ടായിരിക്കും. വെറുപ്പോടെ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ഭക്ഷണം കഴിക്കുന്നത്‌ പുണ്യ പ്രവര്‍ത്തിയായി കാണുക. അല്‍പനേരം വെറുതെ ഇരുന്ന്‌, ശാന്തമായി പ്രാര്‍ത്ഥിച്ചിട്ട്‌ കഴിച്ച്‌ തുടങ്ങുക.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ഭക്ഷണ ശേഷം അല്‍പനേരം വിശ്രമിക്കുക. അടുത്ത പ്രവര്‍ത്തിയിലേക്ക്‌ പോകും മുമ്പ്‌ ഭക്ഷണം ദഹിക്കാന്‍ സമയം നല്‍കുക.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

മിതമായ അളവില്‍ ഭക്ഷണം കഴിക്കുക. വയര്‍ മുക്കാല്‍ ഭഗമെ നിറയാവു എന്ന്‌ പറയും.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തുന്ന ഉച്ചനേരത്താണ്‌ ദഹനം നന്നായി നടക്കുക. ശരീരത്തിന്റെ താളം പ്രകൃതിയുടേതിന്റെ പ്രതിഫലനമാണ്‌. അതിനാല്‍ ഉച്ചനേരത്ത്‌ ഏറ്റവും നന്നായി ആഹാരം കഴിക്കുക. രാവിലെയും രാത്രിയും ഭക്ഷണം ലളിതമായിരിക്കണം.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

മുറിയുടെ ഊഷ്‌മാവിലോ അല്ലെങ്കില്‍ അല്‍പം ചൂടുള്ളതോ ആയ വെള്ളം കുടിക്കാന്‍ എടുക്കുക. തണുത്ത വെള്ളം ദഹനാഗ്നിയെ ദുര്‍ബലമാക്കുകയും ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും ചെയ്യും. ഭക്ഷണ സമയത്ത്‌ മാത്രമല്ല , ദിവസത്തിലേത്‌ സമയത്തും ഇത്‌ ബാധകമാണ്‌.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

രണ്ട്‌ ഭക്ഷണങ്ങള്‍ക്കിടയില്‍ കുറഞ്ഞത്‌ മൂന്ന്‌ മണിക്കൂറിന്റെ ഇടവേള എടുക്കുക. ദിവസം മൂന്ന്‌ മുതല്‍ അഞ്ച്‌ തവണ വരെ ഭക്ഷണം കഴിക്കാന്‍ ഇത്‌ അവസരം നല്‍കും. വാതത്തിന്റെയും മറ്റ്‌ പ്രശ്‌നം ഉള്ളവര്‍ ദിവസം നാലോ അഞ്ചോ തവണ ഭക്ഷണം കഴിക്കണം.

 ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിയ്ക്കൂ

ദഹനം നന്നായി നടക്കുന്നതിന്‌ ഭക്ഷണത്തിനിടയില്‍ മൂന്ന്‌ മണിക്കൂര്‍ ഇടവേള നല്‍കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Basic Ayurveda Guidelines For Healthy Eating

    Food is very important part of our life and the way we eat our food is even more important than what we eat. If we follow the proper rules of eating food then there would not be any imbalances caused which leads to indigestion.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more