For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ രക്ഷയ്ക്ക് ആയുര്‍വേദം!

By Super
|

ആര്‍ത്തവം, ആര്‍ത്തവവിരാമം, അമിതവണ്ണം, ക്രമമില്ലാത്ത മാസമുറ, മുഖക്കുരു, അനീമിയ തുടങ്ങിയവയാണ് സ്ത്രീകള്‍ സാധാരണയായി നേരിടുന്ന ചില പ്രശ്നങ്ങള്‍.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചില പ്രകൃതിദത്ത പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്. അത്തരം ചിലത് അറിഞ്ഞിരിക്കുക.

വേദനയുള്ള ആര്‍ത്തവം

വേദനയുള്ള ആര്‍ത്തവം

ആര്‍ത്തവ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ വിശപ്പും, ഛര്‍ദ്ദിയും, മനംപിരട്ടലും, മലബന്ധവും അനുഭവപ്പെടാം. സ്റ്റോറുകളില്‍ ലഭ്യമാകുന്ന സുന്ദരി കല്‍പ് ഫോര്‍ട്ട് പോലുള്ള മിക്സ്ചറുകള്‍ ഉപയോഗിക്കണമെന്നാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഇവ സ്ത്രീകളുടെ പ്രത്യുദ്പാദന അവയവങ്ങള്‍ക്ക് ഗുണകരമാകുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യും. വലിയ തോതിലുള്ള രക്തസ്രാവത്തിനും വേദനയ്ക്കും പരിഹാരമാണ് ആയുര്‍വേദ ഉത്പന്നമായ അശോകാരിഷ്ടം.

ആര്‍ത്തവ സമയത്ത് എണ്ണ കലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ മലബന്ധത്തിനും ദഹനമില്ലായ്മക്കും കാരണമാകുന്നതാണ്, മസാല ചേര്‍ത്തതും പുളിയുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

വെളുത്തുള്ളി, വെള്ള മത്തങ്ങ, പപ്പായ എന്നിവയും പാവയ്ക്കയും കഴിക്കണം. എന്നാല്‍ മഞ്ഞ മത്തങ്ങ, ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം.

ദിവസവും വ്യായാമം ചെയ്യുകയും സജീവമായി ഇരിക്കുകയും വേണം. എന്നാല്‍ ആര്‍ത്തവ സമയത്ത് പരിപൂര്‍ണ്ണ വിശ്രമം എടുക്കുക.

ആര്‍ത്തവത്തിന് മുമ്പുള്ള വേദന

ആര്‍ത്തവത്തിന് മുമ്പുള്ള വേദന

മുന്‍പ് പരാമര്‍ശിച്ച ആയുര്‍വേദ സിറപ്പുകള്‍ ആര്‍ത്തവത്തിന് മുന്നോടിയായുള്ള വേദനയും, നടുവ് വേദന, നീര്‍ക്കെട്ട്, മാനസികസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും ഫലപ്രദമാണ്. എന്നാല്‍ ഔഷധ സസ്യങ്ങളായ ചിത്രക് മൂല്‍, നിര്‍ഗുണ്ഡി അല്ലെങ്കില്‍ വൈറ്റെക്സ് നെഗുണ്ടോ എന്നിവ വേദനയ്ക്ക് പരിഹാരത്തിനായി ഉപയോഗിക്കാം.

വെള്ളം, സൂപ്പ്, ജ്യൂസുകള്‍ തുടങ്ങിയ ധാരാളം പാനീയങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, മദ്യപാനം, പുകവലി ഒഴിവാക്കുക. നിയന്ത്രിതമായ ഭക്ഷണക്രമം പിന്തുടരുകയും പ്രൊസസ്സ് ചെയ്തവയും ഫാസ്റ്റ് ഫുഡും ഒഴിവാക്കുകയും ചെയ്യുക. തണുത്തവെള്ളത്തില്‍ കുളിക്കുക, ആരോഗ്യകരമായ ശോധന നിലനിര്‍ത്തുക

പൈല്‍സ്

പൈല്‍സ്

മലവിസര്‍ജ്ജനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും, ഗുദത്തില്‍ വേദനയും രക്തസ്രാവവും അനുഭവപ്പെടുകയും ചെയ്താല്‍ കടുക്ക, ചേന എന്നിവ കഴിക്കുക. പൈല്‍സിനുള്ള ആയുര്‍വേദ ഔഷധമായ അഭയാരിഷ്ടവും കഴിക്കാം.

പൈല്‍സ് കുറയ്ക്കുന്നതിനും തടയുന്നതിനും വയര്‍ കഴുകുന്നതും, ധാരാളം വെള്ളം കുടിക്കുന്നതും, വ്യായാമം ചെയ്യുന്നതും ഫലപ്രദമാണ്. ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിച്ച് മലബന്ധം ഒഴിവാക്കുക.

മുടി നരയ്ക്കല്‍

മുടി നരയ്ക്കല്‍

ആയുര്‍വേദം അനുസരിച്ച് കോപം, ചൂടുവെള്ളത്തിലുള്ള കുളി, ജലദോഷം സൈനസ് പ്രശ്നങ്ങള്‍ എന്നിവ മുടി നരയ്ക്കാന്‍ കാരണമാകും. നരയകറ്റാനുള്ള ആയുര്‍വേദ ഔഷധമായ മഹാഭൃംഗരാജ് ഓയിലും ഉപയോഗിക്കാം.

ഉത്കണ്ഠകളില്‍ നിന്നും ആശങ്കകളില്‍ നിന്നും മോചനം നേടുക. ആവശ്യത്തിന് ഉറങ്ങുകയും, ജലദോഷം, സൈനസ് എന്നിവ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുക.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവവിരാമത്തിനുള്ള ആയുര്‍വേദ ഔഷധമാണ് സുന്ദരി കല്‍പ് ഫോര്‍ട്ട്. ഇത് ആര്‍ത്തവവിരാമത്തിലേക്ക് ആരോഗ്യകരമായ മാറ്റം സാധ്യമാക്കും. രക്തത്തെയും പ്രത്യുദ്പാദന അവയവങ്ങളെയും നവീകരിക്കാനും ഇത് സഹായകരമാണ്. അടിവയറിന്‍റെ ഭാഗത്ത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉപകാരപ്രദമാണ്.

ജീവതത്തിലെ ഈ ഘട്ടത്തില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അകറ്റാന്‍ ഇത് സഹായിക്കും. ദിവസവും വ്യായാമം ചെയ്യുകയും ഭക്ഷണക്രമം നിയന്ത്രിക്കുകയും ചെയ്യുക. പ്രാണായാമം, സര്‍വ്വാംഗാസനം പോലുള്ള യോഗമുറകളും ചെയ്യാം.

അമിതവണ്ണം

അമിതവണ്ണം

ഗുഗ്ഗുലുവും പുനര്‍നവ അഥവാ ബോയെര്‍ഹാവിയ ഡിഫ്യൂസയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധ സസ്യങ്ങളാണ്. എന്നാല്‍ അമിതവണ്ണം കുറയ്ക്കാനും നിയന്ത്രിക്കാനും വ്യായാമവും ശരിയായ ഭക്ഷണക്രമത്തിലെ സന്തുലനവും ആവശ്യമാണ്.

കോച്ചിപ്പിടുത്തം

കോച്ചിപ്പിടുത്തം

ആര്‍ത്ത് പ്ലസ് എന്ന ആയുര്‍വേദ മരുന്ന് വേദനയ്ക്കും കോച്ചിപ്പിടുത്തത്തിനും ഫലപ്രദമാണ്. ഇതിന് പുറമേ സന്ധി വേദന, നടുവ് വേദന, ആര്‍ത്രൈറ്റിസ്, ഉളുക്ക് എന്നിവ തടയാനും ഇത് ഫലപ്രദമാണ്. ശരീരവേദനയ്ക്കും കോച്ചിപ്പിടുത്തത്തിനമുള്ള മറ്റൊരു ആയുര്‍വേദ മരുന്നാണ് റുമാര്‍ത്തോ ഗോള്‍ഡ്.

കോച്ചിപ്പിടുത്തമുണ്ടാക്കുന്ന പയര്‍ പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കോപം, മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, വെള്ളത്തിന്‍റെ കുറവ് എന്നിവ വേദന വര്‍ദ്ധിപ്പിക്കും. അമിതമായി വ്യായാമം ഒഴിവാക്കുകയും പതിവായി മസാജ് ചെയ്യുകയും ചെയ്യുക. എരിവ് കൂടുതലുള്ള ഭകഷണങ്ങള്‍ ഒഴിവാക്കുക.

അനീമിയ

അനീമിയ

സ്ത്രീകളില്‍ സാധാരണമായി കാണുന്ന നിശബ്ദമായ ഒരു ആരോഗ്യപ്രശ്നമാണിത്. നെല്ലിക്ക, കറ്റാര്‍വാഴ, തഴുതാമ എന്നിവ ഉപയോഗിക്കുന്നത് വഴി അനീമിയ തടയാം.

ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ചീര, അണ്ടി വര്‍ഗ്ഗങ്ങള്‍, ചുവന്ന മാംസം, ആപ്പിള്‍, നെല്ലിക്ക, പ്ലം എന്നിവ കഴിക്കുക. വെയിലേല്‍ക്കുന്നത് ചുവപ്പ് രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും.


English summary

Ayurveda Treatments Herbs For Women Health

Here are some of the ayurveda herbs for women health. Read more to know about,
X
Desktop Bottom Promotion