വയര്‍ കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍

Posted By:
Subscribe to Boldsky

ആലിലവയറിന് ആയുര്‍വേദ വഴികളുമുണ്ട്. ആയുര്‍വേദ പ്രകാരം ശരീരത്തിനുണ്ടാകുന്ന കഫദോഷം വയര്‍ ചാടാനുള്ള ഒരു കാരണമാണ്.

ഡയറ്റിലും ജീവിത രീതികളിലും വ്യത്യാസങ്ങള്‍ വരുത്തി തടി കുറയ്ക്കാമെന്ന് ആയുര്‍വേദം പറയുന്നു.

ഇവയെന്തെല്ലാമെന്നറിയൂ,

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

രാവിലെ രണ്ടു പഴവര്‍ഗങ്ങളും രാത്രി ഏതെങ്കിലും ഒരു പഴവര്‍ഗവും ശീലമാക്കുക. വയറ്റിലെ കൊഴുപ്പു കുറയും.

ഗോതമ്പ്, ഓട്‌സ്

ഗോതമ്പ്, ഓട്‌സ്

അരിയാഹാരം കുറച്ച് ഗോതമ്പ്, ഓട്‌സ് തുടങ്ങിയവയിലേക്കു തിരിയുക.

വറുത്ത സാധനങ്ങള്‍

വറുത്ത സാധനങ്ങള്‍

വറുത്ത സാധനങ്ങള്‍, കൊഴുപ്പുള്ള പാലുല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും കഴിവതും കുറയ്ക്കുക. മധുരവും ഉപ്പും എണ്ണയുടെ ഉപയോഗവും കുറയ്ക്കുക.

ലവണതൈലം

ലവണതൈലം

വയറ്റില്‍ ലവണതൈലം കൊണ്ടു തടവുക. വയര്‍ കുറയാന്‍ ഇതു സഹായിക്കും. ഇത് പുരട്ടി മസാജ് ചെയ്ത് 15 മിനിറ്റു കഴിയുമ്പോള്‍ ചൂടുവെള്ളത്തില്‍ കഴുകാം.

വരടി

വരടി

വരടി എന്നൊരു കഷായമുണ്ട്. ഇത് 15 മില്ലിയെടുത്ത് 60 മില്ലി തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കലര്‍ത്തുക. ഇത് അല്‍പം തേന്‍ ചേര്‍ത്ത് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിയ്ക്കാം. ഇത് കുടിച്ച ശേഷം കാല്‍മണിക്കൂര്‍ വിശ്രമിയ്ക്കുകയും വേണം.

 ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ

ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ

ദിവസവും ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവയില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുക. വയറും ശരീരവണ്ണവും കുറയും.

മസാലകള്‍

മസാലകള്‍

ഗ്രാമ്പൂ, ഇഞ്ചി, കുരുമുളക് എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കുക. ഇവ ദഹനത്തെ സഹായിക്കുകയും വയറ്റിലെ കൊഴുപ്പു നീക്കുകയും ചെയ്യും.

മുതിര

മുതിര

മുതിര ഉണക്കിപ്പൊടിച്ച് അല്‍പം ചൂടാക്കിയ പുളിയുള്ള മോരില്‍ ചേര്‍ത്ത് വയറ്റില്‍ മസാജ് ചെയ്യുന്നത് വയറ്റിലെ കൊഴുപ്പു നീങ്ങാന്‍ സഹായിക്കും. അര മണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം

ചെറുനാരങ്ങ, തേന്‍

ചെറുനാരങ്ങ, തേന്‍

രാവിലെ വെറുംവയറ്റില്‍ ഇളംചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ച് അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

വെള്ളം

വെള്ളം

ഓരോ മണിക്കൂറിലും രണ്ടു ഗഌസ് വെള്ളം വീതം കുടിയ്ക്കുക. അപചയപ്രക്രിയ ശക്തിപ്പെടാനും വയറ്റിലെ കൊഴുപ്പു നീങ്ങാനും ഇതു സഹായിക്കും.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍ പതിവാക്കുക. പ്രത്യേകിച്ചു വയര്‍ കുറയാനുള്ള വ്യായാമങ്ങള്‍.

ഉപ്പിന്റെ ഉപയോഗം

ഉപ്പിന്റെ ഉപയോഗം

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഇത് വയര്‍ ചാടാന്‍ ഇട വരുത്തും

ഉച്ചയുറക്കം

ഉച്ചയുറക്കം

ഉച്ചയുറക്കം കഴിവതും ഒഴിവാക്കണം. ഉച്ചയ്ക്ക് ഉറങ്ങുമ്പോള്‍ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ കുറയും. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. സെക്‌സ്‌ട്രോളജി,ലൈംഗിക സ്വഭാവം തിരിച്ചറിയൂ

ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ....വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നും...

വെളുത്തുള്ളി

വെളുത്തുള്ളി

രാവിലെ വെറുംവയറ്റില്‍ മൂന്നു നാലു വെളുത്തുള്ളി അല്ലി ചവച്ചു തിന്നുക. ഇതിനു ശേഷം ചെറുനാരങ്ങാവെള്ളം കുടിയ്ക്കാം.

Read more about: weight തടി
English summary

Ayurveda Tips To Reduce Your Belly Fat

If You Are Struggling with your belly fat, try these ayurveda tips to reduce belly fat,