For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും...

|

നമ്മള്‍ ഉറങ്ങുമ്പോള്‍ എന്തായിരിക്കും നമ്മുടെ തലച്ചോറില്‍ സംഭവിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മള്‍ നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗവും ഉറങ്ങിത്തീര്‍ക്കുകയാണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ. ചിലര്‍ക്ക് പക്ഷേ ഉറക്കത്തിലും നല്ല ബോധമായിരിക്കും. ബ്രെയിന്‍ ചാര്‍ജ് ചെയ്യൂ

എന്നാല്‍ ഉറക്കത്തില്‍ ചിലര്‍ക്ക് മാത്രമല്ല എല്ലാര്‍ക്കും നല്ല ബോധമുണ്ടാവും ചിലര്‍ ഉറക്കത്തില്‍ സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ. ചിലര്‍ എഴുന്നേറ്റ് നടക്കും, ചിലര്‍ കരയും മറ്റു ചിലര്‍ ചിരിക്കും അങ്ങിനെ പല പ്രതിഭാസങ്ങളും നമ്മള്‍ കണ്ടിട്ടുണ്ടാവാം. തലച്ചോറിന്റെ ആരോഗ്യത്തിന് യോഗാപോസുകള്‍

എന്നാല്‍ നമ്മള്‍ വിശ്രമിക്കുമ്പോള്‍ നമ്മുടെ ശരീരത്തിനും തലച്ചോറിനും എന്തു സംഭവിക്കുന്നു. ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പോലും നമ്മള്‍ എടുക്കുന്നത് ഉറക്കത്തിനിടയ്ക്കാണെന്ന കാര്യം വളരെ രസകരമായിരിക്കും. നമ്മള്‍ ഉറങ്ങുമ്പോള്‍ എന്താണ് നമ്മുടെ തലച്ചോര്‍ ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.

തീരുമാനം എടുക്കാന്‍ കഴിയും

തീരുമാനം എടുക്കാന്‍ കഴിയും

ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കാന്‍ കഴിയാതെ വിഷമിക്കുമ്പോഴായിരിക്കും നമ്മള്‍ പലപ്പോഴും ഉറങ്ങാന്‍ കിടക്കുക. എന്നാല്‍ പല തീരുമാനങ്ങളും അപ്പോഴായിരിക്കും എടുക്കുക എന്നുള്ളതാണ് സത്യം. ഈ അടുത്ത കാലത്തായി നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് ഇത്തരത്തിലുള്ള നിഗമനത്തിലെത്തിയിട്ടുള്ളത്.

വേര്‍തിരിക്കാനുള്ള കഴിവ് കൂടുതല്‍

വേര്‍തിരിക്കാനുള്ള കഴിവ് കൂടുതല്‍

പല കാര്യങ്ങളേയും വിവേചന ബുദ്ധിയോടെ വേര്‍തിരിച്ചറിയാനുള്ള കഴിവ് ഏറഅറവും കൂടുതല്‍ തലച്ചോറിനായിരിക്കും. എന്നാല്‍ അത് ഉറക്കത്തില്‍ കുറച്ച് കൂടുതലായിരിക്കും എന്നാണ് വിദഗ്ധരുടെ ഉപദേശം. എന്നാല്‍ പല കാര്യത്തിലും നമ്മള്‍ എടുക്കുന്ന തീരുമാനം പലപ്പോഴും ഉമര്‍ന്നെണീക്കുമ്പോള്‍ ഓര്‍മ്മയുണ്ടാവില്ല എന്നതാണ് സത്യം.

ദു:ഖകരമായ ഓര്‍മ്മകള്‍ കൂടുതല്‍

ദു:ഖകരമായ ഓര്‍മ്മകള്‍ കൂടുതല്‍

ഉറക്കത്തിന് അങ്ങനെ ഒരു പ്രത്യേകത ഉണ്ട്. ദു:ഖകരമായ ഓര്‍മ്മകള്‍ പലപ്പോഴും നമ്മുടെ തലച്ചോറിനെ പിടികൂടുന്നത് ഉറക്കത്തിലായിരിക്കും. അതുകൊണ്ടു തന്നെ ഉറക്കത്തിലും സമാധാനമുണ്ടാവില്ല എന്നു സാരം.

ദു:ഖത്തിനൊപ്പം സന്തോഷവും

ദു:ഖത്തിനൊപ്പം സന്തോഷവും

ദു:ഖത്തിനൊപ്പം സന്തോഷവും ഉറങ്ങുന്ന സമയത്ത് തലച്ചോര്‍ പ്രദാനം ചെയ്യുന്നു. പല പ്രശ്‌നങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമായിരിക്കും ഉറക്കം പലര്‍ക്കും. എന്നാല്‍ ഉറങ്ങുന്ന സമയത്ത് നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യങ്ങളായിരിക്കും പലപ്പോഴും നമുക്ക് ഓര്‍മ്മ വരിക. ഈ തലച്ചോറിന്റെ ഒരു കാര്യം.

ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരും

ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരും

ഉറക്കത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പലപ്പോഴും തലച്ചോര്‍ മനസ്സിലാക്കിത്തരും. പലരിലും പല തരത്തിലായിരിക്കും തലച്ചോറിന്റെ പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ ഉറക്കത്തിന്റെ ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും കുറച്ച് വ്യത്യാസമുണ്ടാവും.

 പരസ്പരബന്ധമുള്ള കാര്യങ്ങള്‍ക്ക് സ്വാഗതം

പരസ്പരബന്ധമുള്ള കാര്യങ്ങള്‍ക്ക് സ്വാഗതം

എന്തെങ്കിലും ഒരു കാര്യമുണ്ടെങ്കില്‍ അതിനെ ബന്ധപ്പെടുത്തി അടുത്ത കാര്യത്തിലേക്ക് പോവാനുള്ള കഴിവ് കൂടുതല്‍ ഉള്ളത് ഉറക്കത്തിലാണ്. ഇത് നമ്മുടെ ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുകയും പല തരത്തിലള്ള കാര്യങ്ങള്‍ നമുക്ക പരസ്പരം ഓര്‍ത്തെടുക്കാന്‍ കഴിയുകയും ചെയ്യും.

തലച്ചോറിനെ ക്ലീന്‍ ആക്കും

തലച്ചോറിനെ ക്ലീന്‍ ആക്കും

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉറക്കത്തിലാണെങ്കിലും പലപ്പോഴും തലച്ചോറിനെ ക്ലീന്‍ ആക്കുന്നത് രാത്രിയിലാണ്. അതുകൊണ്ടു തന്നെ ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കില്‍ അത് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും.

നാളേയ്ക്കു വേണ്ടി തയ്യാറെടുക്കാം

നാളേയ്ക്കു വേണ്ടി തയ്യാറെടുക്കാം

നാളെ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നതിന്റെ തയ്യാറെടുപ്പ് നടത്തുന്നത് തലേദിവസം രാത്രിയിലായിരിക്കും. എന്നാല്‍ തലച്ചോറിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ടു തന്നെ നാളേയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ഉറക്കത്തില്‍ തലച്ചോര്‍ ആലോചിച്ചു വെയ്ക്കുന്നു.

 പഴയ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും

പഴയ കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും

നമ്മുടെ ജീവിതത്തില്‍ ഏറ്റവും ആദ്യം സംഭവിച്ച പല കാര്യങ്ങളും നമുക്ക് ഓര്‍മ്മയില്‍ വരും. ഇത് ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടു മാത്രമാണ് എന്നതാണ് വസ്തുത.

English summary

Amazing Things Your Brain Does While You Sleep

We spend third of our lives sleeping, an activity as crucial to our health and well being as eating. Bu exactly why we need sleeping has not always been clear.
Story first published: Friday, August 21, 2015, 13:05 [IST]
X
Desktop Bottom Promotion