മാള്‍ട്ടഡ് മില്‍ക് പൗഡര്‍ അടുക്കളയിലുണ്ടോ?

Posted By:
Subscribe to Boldsky

നിങ്ങളുടെ അടുക്കളയില്‍ മാള്‍ട്ടഡ് മില്‍ക് പൗഡര്‍ ഉണ്ടോ? ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല ഗുണങ്ങളും തരുന്നതാണ്. പാലിന്റെ അംശം അടങ്ങിയ ഇവയില്‍ ധാരാളം വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരമായി കൊടുക്കുന്നതാണിത്.

ഒരുതരം പാല്‍പ്പൊടി എന്നു തന്നെ പറയാം. ഗോതമ്പ്‌പൊടി, ബാര്‍ലി എന്നിവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് മാള്‍ട്ടഡ് മില്‍ക് പൗഡര്‍. രുചിക്കും മധുരത്തിനും പല വിഭവങ്ങളിലും ഇത് ചേര്‍ക്കുന്നുണ്ട്. മില്‍ക് ഷെയ്ക്ക്, കല്‍ക്കണ്ടം, ഐസ്‌ക്രീം, വറുത്തെടുക്കുന്ന പലഹാരങ്ങള്‍ എന്നിവയിലൊക്കെ ഇത് ചേര്‍ക്കുന്നുണ്ട്.

പ്രമേഹം മാറ്റാന്‍ ഔഷധ ചായകള്‍..

വിഭവങ്ങള്‍ക്ക് സ്വാദ് നല്‍കുന്നതിനോടൊപ്പം ഇത് ശരീരത്തില്‍ എത്തിയാല്‍ പല ഗുണങ്ങളുമുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം...

അസുഖം ഭേദമാക്കുന്നു

അസുഖം ഭേദമാക്കുന്നു

പല അസുഖങ്ങളും ഭേദമാക്കാനുള്ള കഴിവ് ഇതിനുണ്ട്. ശക്തി ലഭിക്കാനുള്ള മികച്ച മാര്‍ഗമാണിത്. ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുന്നു. ഭക്ഷണത്തില്‍ ഇത് ചേര്‍ക്കുന്നതുവഴി ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കുന്നു.

പ്രോട്ടീന്‍

പ്രോട്ടീന്‍

മാള്‍ട്ടഡ് മില്‍ക്കില്‍ കൂടിയ തോതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 10 ഗ്രാം മാള്‍ട്ടഡ് മില്‍ക് പൗഡറില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരവളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മസിലുകളുടെയും കോശങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായകമാകും.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്ന ഇവ എല്ലുകള്‍ക്ക് ബലവും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മിനറല്‍സ്, കാത്സ്യം, മെഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നു.

ശക്തി വര്‍ദ്ധിപ്പിക്കുന്നു

ശക്തി വര്‍ദ്ധിപ്പിക്കുന്നു

മാള്‍ട്ടഡ് മില്‍ക് പൗഡറില്‍ വൈറ്റമിന്‍ ബി-6, 12, തൈമിന്‍, ഫോളേറ്റ്, പാന്തോതെനിക് ആസിഡ്, നയാസിന്‍, റിബോഫ്‌ളേവിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇത്തരം പ്രോട്ടീനുകള്‍ ശരീരത്തില്‍ എത്തുന്നതുവഴി നല്ല ശക്തി ലഭിക്കുന്നു.

ചര്‍മത്തിന്

ചര്‍മത്തിന്

വൈറ്റമിന്‍ ബി-2 അടങ്ങിയ ഇവ ചര്‍മത്തിന് മികച്ച ഗുണം നല്‍കുന്നു. മാള്‍ട്ടഡ് മില്‍ക് പൗഡര്‍ വൈറ്റമിന്റെ കേന്ദ്രമാണെന്ന് പറയാം.

കണ്ണിന്

കണ്ണിന്

മാള്‍ട്ടഡ് മില്‍ക് പൗഡര്‍ ശരീരത്തില്‍ എത്തുന്നതുവഴി കണ്ണിന്റെ കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കും.

പോഷകങ്ങള്‍ എത്തിക്കുന്നു

പോഷകങ്ങള്‍ എത്തിക്കുന്നു

പൊട്ടാസ്യം അടങ്ങിയ മാള്‍ട്ടഡ് മില്‍ക് ശരീരത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. ഇത് മസിലുകളുടെയും ഞരമ്പുകളുടെയും ബന്ധം മെച്ചപ്പെടുത്തുന്നു. ഇത് പോഷകങ്ങള്‍ ശരീരത്തിലെ എല്ലാ ഭാഗത്തും വ്യാപിപിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

തൈറോയ്ഡ് ഹോര്‍മോണ്‍

തൈറോയ്ഡ് ഹോര്‍മോണ്‍

മാള്‍ട്ടഡ് മില്‍ക് പൗഡറില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു പോഷക ഘടകമാണ് സെലനിയം. ഇത് തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് ഹോര്‍മോണുകളുടെ പുനരുല്‍പാദനത്തിന്കാരണമാകുന്നു.

ഇന്‍ഫെക്ഷന്‍

ഇന്‍ഫെക്ഷന്‍

ഇതില്‍ വീരനായ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇന്‍ഫെക്ഷനോട് പോരാടുന്നു.

രക്തം

രക്തം

മാള്‍ട്ടഡ് മില്‍ക് പൗഡറില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഈ മിനറല്‍സ് രക്തത്തിന്റെ പ്രവര്‍ത്തനത്തെ നല്ല രീതിയിലാക്കുന്നു. രക്തക്കുഴലുകള്‍ ബലപ്പെടുത്താനും രക്തം നിലനിര്‍ത്താനും സഹായിക്കുന്നു.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

പോഷകം ധാരാളം അടങ്ങിയ മാള്‍ട്ടഡ് മില്‍ക് ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് നല്ല ദഹനത്തിനും ശരീരപ്രവര്‍ത്തനത്തിനും സഹായിക്കും.

ഇന്‍സോമ്‌നിയ

ഇന്‍സോമ്‌നിയ

ഉറക്കമില്ലായ്മ എന്ന രോഗത്തിനാണ് ഇന്‍സോമ്‌നിയ എന്ന് പറയുന്നത്. നല്ല ഉറക്കം സമ്മാനിക്കാനും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും സഹായിക്കും. ഇത് കുടിക്കുന്നത് വയര്‍ കൂടുതല്‍ നേരം നിറഞ്ഞിരിക്കുന്നതിന് സഹായിക്കും.

കൊഴുപ്പ്

കൊഴുപ്പ്

കലോറിയും കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഒന്നാണ് മാള്‍ട്ടഡ് മില്‍ക് പൗഡര്‍. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. തടിയുള്ളവര്‍ ആവശ്യത്തിന് ഉപയോഗിക്കുക. അമിതമായി ഉപയോഗിക്കാതിരിക്കുക.

English summary

health benefits of malted milk powder

നിങ്ങളുടെ അടുക്കളയില്‍ മാള്‍ട്ടഡ് മില്‍ക് പൗഡര്‍ ഉണ്ടോ? ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല ഗുണങ്ങളും തരുന്നതാണ്. പാലിന്റെ അംശം അടങ്ങിയ ഇവയില്‍ ധാരാളം വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരമായി കൊടുക്കുന്നതാണിത്.ഒരുതരം പാല്‍പ്പൊടി എന്നു തന്നെ പറയാം. ഗോതമ്പ്‌പൊടി, ബാര്‍ലി എന്നിവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് മാള്‍ട്ടഡ് മില്‍ക് പൗഡര്‍. രുചിക്കും മധുരത്തിനും പല വിഭവങ്ങളിലും ഇത് ചേര്‍ക്കുന്നുണ്ട്. മില്‍ക് ഷെയ്ക്ക്, കല്‍ക്കണ്ടം, ഐസ്‌ക്രീം, വറുത്തെടുക്കുന്ന പലഹാരങ്ങള്‍ എന്നിവയിലൊക്കെ ഇത് ചേര്‍ക്കുന്നുണ്ട്.
Story first published: Wednesday, April 22, 2015, 13:41 [IST]