ബ്ലാക്ക് ടീയിലെ അത്ഭുതകരമായ ആരോഗ്യരഹസ്യം

Posted By:
Subscribe to Boldsky

നിങ്ങള്‍ക്കറിയാമോ കട്ടന്‍ ചായ നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ സംരക്ഷിക്കുമെന്ന്.. കട്ടന്‍ ചായയില്‍ ഒരു അത്ഭുതകരമായ ആരോഗ്യഗുണങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ് ബ്ലാക്ക് ടീ. ടീയുടെ ഇല ഓക്‌സീകരണം വര്‍ദ്ധിപ്പിക്കുന്നു. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീര കോശങ്ങളെ നശിപ്പിക്കുന്ന രോഗാണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.

കഫീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, പോട്ടാസിയം, മിനറല്‍സ്, ഫ്‌ളൂറൈഡ്, മെഗ്നീഷ്യം, പോളിഫിനോള്‍സ് എന്നീ സംയുക്തങ്ങള്‍ ബ്ലാക്ക് ടീയില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ബ്ലാക്ക് ടീയില്‍ 200 മില്ലി ഗ്രാം ഫ്‌ളേവോനോയിഡ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ആന്റി ഒക്‌സിഡന്റാണ്. ഇത്രയധികം ഗുണങ്ങള്‍ തരുന്ന ബ്ലാക്ക് ടീ ഒഴിവാക്കാന്‍ വരട്ടെ. ബ്ലാക്ക് ടീയുടെ ഗുണങ്ങള്‍ പലതാണ്. ബ്ലാക്ക് ടീ നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയൊക്കെയാണ്..

ക്യാന്‍സറിനെ തടയുന്നു

ക്യാന്‍സറിനെ തടയുന്നു

കട്ടന്‍ചായയ്ക്ക് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുണ്ടെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് എന്ന ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സറിന് കാരണമാക്കുന്ന കാര്‍സിനോജനെ നശിപ്പിക്കുന്നു.

സ്വതന്ത്ര റാഡിക്കലുകളെ ഒഴിവാക്കുന്നു

സ്വതന്ത്ര റാഡിക്കലുകളെ ഒഴിവാക്കുന്നു

ആരോഗ്യകരമായ മറ്റൊരു ഗുണമാണ് ശരീരത്തിനാവശ്യമില്ലാത്ത റാഡിക്കലുകളെ ഒഴിവാക്കി തരുന്നു. സ്വതന്ത്ര റാഡിക്കലുകള്‍ ക്യാന്‍സര്‍ രോഗത്തിനും, രക്തം കട്ടപിടിക്കുന്നതിനും കാരണമാക്കുന്നവയാണ്. പോഷകമൂല്യമില്ലാത്ത ആഹാരങ്ങളില്‍ നിന്നാണ് ഇത്തരം റാഡിക്കലുകള്‍ അടിഞ്ഞുകൂടുന്നത്. ഇതിനെ നീക്കം ചെയ്യാന്‍ ബ്ലാക്ക് ടീ സഹായിക്കും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

ബ്ലാക്ക് ടീ കൊണ്ടൊരു മറ്റൊരു ഗുണമാണ് പ്രതിരോധശേഷി. ബ്ലാക്ക് ടീയില്‍ അടങ്ങിയിരിക്കുന്ന ടന്നിന്‍ എന്ന മൂലകം വൈറസിനോട് പോരാടുന്നു. ഇന്‍ഫഌവെന്‍സ, ജലദോഷം, പനി, വയറിലെ പ്രശ്‌നം, കരള്‍വീക്കം എന്നിവയ്‌ക്കൊക്കെ പരിഹാരം നല്‍കുന്നതാണ്. നിങ്ങള്‍ക്ക് ശക്തിയും പ്രതിരോധശേഷിയും ബ്ലാക്ക് ടീ തരും.

ഹൃദയത്തിന്

ഹൃദയത്തിന്

ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്ന ബ്ലാക്ക് ടീ ഹൃദയ സംരക്ഷണത്തിനും സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവോനോയിഡ്‌സ് ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യുന്നു. രക്തക്കുഴലിലുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുകയും ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നു.

വേദനയ്ക്കും ട്യൂമറിനും

വേദനയ്ക്കും ട്യൂമറിനും

കാറ്റെചിന്‍ എന്ന ടാന്നിന്‍ പെട്ടെന്ന് രൂപപ്പെടുന്ന ട്യൂമറിന് പരിഹാരമാണ്. മൂന്നോ നാലോ കപ്പ് ബ്ലാക്ക് ടീ ഒരു ദിവസം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ എല്ലാ വേദനയ്ക്കും പരിഹാരമാകും.

ഓറല്‍ ക്യാന്‍സറിന്

ഓറല്‍ ക്യാന്‍സറിന്

ബ്ലാക്ക് ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെചിന്‍ എന്ന ആന്റിയോക്‌സിഡന്റ്‌സ് ഓറല്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയകള്‍ പല്ലിനെ കേടാക്കുന്നുണ്ട്. ഈ ബാക്ടീരികളെ ബ്ലാക്ക് ടീയില്‍ അടങ്ങിയിരിക്കുന്ന ടാന്നിനും പോളിഫിനോള്‍സും നശിപ്പിക്കും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കും

ഏകാഗ്രത വര്‍ദ്ധിപ്പിക്കും

ബ്ലാക്ക് ടീ നിങ്ങളുടെ തലച്ചോറില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ബ്ലാക്ക് ടീ കുടിക്കുന്നതിലൂടെ നിങ്ങള്‍ റിലാക്‌സാകുകയും അതുവഴി നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും ഉത്സാഹത്തോടെ ശ്രദ്ധ ചെലുത്താന്‍ സാധിക്കുന്നു. മാനസിക പിരിമുറുക്കത്തിനും ആശ്വാസകരമാകും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ബ്ലാക്ക് ടീയില്‍ അടങ്ങിയിരിക്കുന്ന ടാന്നിന്‍ ദഹനപ്രക്രിയ നല്ല രീതിയിലാക്കുന്നു.

വയറിളക്കം

വയറിളക്കം

വയറ്റിനുണ്ടാകുന്ന എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ബ്ലാക്ക് ടീക്ക് കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് വയറിളക്കത്തിന് ശമനമുണ്ടാക്കും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

ധാരാളം ഫൈറ്റോകെമിക്കല്‍സ് ബ്ലാക്ക് ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു.

നല്ല ഊര്‍ജ്ജം തരുന്നു

നല്ല ഊര്‍ജ്ജം തരുന്നു

നിങ്ങളെ എന്നും ഊര്‍ജ്ജസ്വലനാക്കി നിര്‍ത്താന്‍ ബ്ലാക്ക് ടീക്ക് കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കഫീന്‍ തലച്ചോറിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഇത് നിങ്ങളെ എന്നും ഉന്മേശമുള്ളവരാക്കി നിര്‍ത്തുന്നു.

കിഡ്‌നിക്കും ശ്വസനത്തിനും

കിഡ്‌നിക്കും ശ്വസനത്തിനും

ഇതിലടങ്ങിയിരിക്കുന്ന തിയോഫൈലിന്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. നല്ല ശ്വാസോച്ഛ്വാസം നടത്താനും സഹായിക്കും.

തടി കുറയ്ക്കും

തടി കുറയ്ക്കും

തടി കുറയ്ക്കാനുള്ള കഴിവും ബ്ലാക്ക് ടീയ്ക്കുണ്ട്. ഇത് ശരീര്തതിലെ കൊഴുപ്പ് കുറയ്ക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് ബ്ലാക്ക് ടീ അത്യുത്തമമാണ്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

അലര്‍ജിക്കും പ്രമേഹത്തിനും

അലര്‍ജിക്കും പ്രമേഹത്തിനും

കാറ്റെചിന്‍ എന്ന ആന്റിയോക്‌സിഡന്റ്‌സ് അലര്‍ജിക്ക് കാരണമാകുന്ന ബ്ലാക്ടീരിയകളെ നശിപ്പിക്കുന്നു. പ്രമേഹത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യുന്നു.

ചര്‍മത്തിന്

ചര്‍മത്തിന്

ആരോഗ്യത്തിനു മാത്രമല്ല നിങ്ങളുടെ സൗന്ദര്യത്തിനും ബ്ലാക്ക് ടീ സഹായിയാണ്. വൈറ്റമിന്‍ സി, ഇ, ബി-2 എന്നിവ അടങ്ങിയ ബ്ലാക്ക് ടീ ചര്‍മസംരക്ഷണത്തിനും ഉത്തമമാണ്. ധാരാളം മിനറല്‍സും അടങ്ങിയിട്ടുണ്ട്. സിങ്ക്, പൊട്ടാസിയം, മെഗ്നീഷ്യം എന്നിവ നിങ്ങളുടെ ചര്‍മത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നു.

English summary

16 amazing health benefits of black tea

Boldsky will share with you some amazing health benefits of black tea.
Story first published: Thursday, February 26, 2015, 12:48 [IST]