മമ്മൂക്ക പറഞ്ഞ സെന്‍സ് ഉപയാഗിക്കേണ്ട സമയം

Posted By:
Subscribe to Boldsky

കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടി പറഞ്ഞ സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റീവിറ്റിയും എല്ലാം നാം വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ച് മടുത്തു. എന്നാല്‍ അതില്‍ നിന്നും അല്‍പം സെന്‍സ് ഉപയോഗിച്ച് നമുക്ക് വേറെ ചില നല്ല കാര്യങ്ങള്‍ക്കുപയോഗിക്കാം.

പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്

സ്ഥിരമായി പുകവലിക്കുന്നവരാണോ നിങ്ങള്‍, എന്നാല്‍ കുറച്ച് സെന്‍സുണ്ടെങ്കില്‍ ഇനി അത് ഇവിടെ ഉപയോഗിക്കാം. പെട്ടെന്ന് പുകവലി നിര്‍ത്താന്‍ എല്ലാവര്‍ക്കും പ്രശ്‌നമായിരിക്കും. എന്നാല്‍ അല്‍പം സെന്‍സുള്ളവര്‍ ഇനി അതൊന്നുപയോഗിച്ചു നോക്കൂ പുകവലി താനേ നില്‍ക്കും. അതിനുള്ള കാരണങ്ങള്‍ താഴെ....

വായ തുറക്കാന്‍ കഴിയില്ല

വായ തുറക്കാന്‍ കഴിയില്ല

മറ്റുള്ളവരുടെ മുന്നില്‍ നിങ്ങള്‍ക്ക് വായ തുറക്കാന്‍ കഴിയില്ല. ഇതിനു കാരണമാകട്ടെ നിങ്ങളുടെ ശ്വാസത്തിലുള്ള പുക മണമായിരിക്കും. ഇത് പലരേയും നിങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തും.

 എത്ര പണം?

എത്ര പണം?

എത്ര പണമാണ് പുകയ്ക്കാന്‍ മാത്രം നിങ്ങള്‍ ചിലവാക്കുന്നതെന്ന ബോധ്യം. ദിവസവും 10 സിഗരറ്റ് വലിക്കാന്‍ 100രൂപയില്‍ കൂടുതല്‍ ചിലവാക്കുന്നതായിരിക്കും നിങ്ങളുടെ സമ്പാദ്യം.

പ്രായമായോ ഇത്ര പെട്ടെന്ന്

പ്രായമായോ ഇത്ര പെട്ടെന്ന്

പ്രായം കുറവായിരിക്കും. എന്നാല്‍ കണ്ടാല്‍ ഇരട്ടി പ്രായവും. ഇത് പലപ്പോഴും നിങ്ങളില്‍ തന്നെ അപകര്‍ഷതാ ബോധം സൃഷ്ടിക്കും.

 സൗന്ദര്യത്തെ കുറിച്ച് പിന്നെ ആലോചിക്കേണ്ട

സൗന്ദര്യത്തെ കുറിച്ച് പിന്നെ ആലോചിക്കേണ്ട

പുകവലി സ്ഥിരമാക്കാന്‍ തുടങ്ങിയാല്‍ പിന്നെ സൗന്ദര്യത്തെക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെടുന്നത് വെറുതേയായിരിക്കും. പിന്നീട് സൗന്ദര്യമെല്ലാം വെറും ഒരു ഓര്‍മ്മ മാത്രമായിരിക്കും.

സമൂഹത്തെ മുഴുവന്‍ നശിപ്പിക്കും

സമൂഹത്തെ മുഴുവന്‍ നശിപ്പിക്കും

നിങ്ങളെന്തായിലും നശിക്കാന്‍ തീരുമാനിച്ചു എന്നാല്‍ അതിനു പിന്നാലെ ഒരു സമൂഹത്തെക്കൂടി നശിപ്പിക്കാനാണ് നിങ്ങള്‍ ഇറങ്ങിത്തിരിക്കുന്നത്.

 സ്റ്റാമിനയും കുറയ്ക്കും

സ്റ്റാമിനയും കുറയ്ക്കും

പുകവലി നിങ്ങളുടെ സ്റ്റാമിന കുറയ്ക്കുന്നു. മാത്രമല്ല പതുക്കെ പതുക്കെ രോഗിയായി തീരും എന്ന കാര്യവും സത്യം.

അവസാനം പിന്‍മാറും

അവസാനം പിന്‍മാറും

എങ്കിലും അവസാനം പലരും പുകവലിയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിക്കും. എന്നാല്‍ എല്ലാം നാശത്തിന്റെ വക്കിലായിട്ടുണ്ടാവും എന്ന സത്യം നിങ്ങള്‍ മനസ്സിലാക്കും.

English summary

8 Reasons To Quit Smoking That Actually Make Sense

Cigarette smoking is injurious to health – this fact has been so over-stated it has stopped creating any impact whatsoever on smokers.
Story first published: Saturday, October 17, 2015, 14:06 [IST]