For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി കൊളസ്‌ട്രോളിനെ പേടിക്കണ്ട

|

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചില എളുപ്പവഴികളുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍ എന്ന ജീവിത ശൈലി രോഗം. ചെറുപ്പക്കാര്‍ പോലും കൊളസ്‌ട്രോളിന്റെ പിടിയിലാവുന്നത് ഇന്നത്തെ കാലത്ത് സ്വാഭാവികം ആണ്. കൊളസ്‌ട്രോള്‍, വേണ്ടതും വേണ്ടാത്തതും

ദിനം പ്രതി മാറിസക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും മോശം ഭക്ഷണശീലങ്ങളുമെല്ലാമാണ് ചെറുപ്പക്കാരേയും കൊളസ്‌ട്രോള്‍ പിടിയിലേക്കമര്‍ത്തുന്നത് എന്നതാണ് സത്യം. കൊളസ്ട്രോള്‍ - തെറ്റിദ്ധാരണകളും യാഥാര്‍ത്ഥ്യവും

വ്യായാമത്തിന്റെ അഭാവവും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത് എന്നതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ആയാസ രഹിതമായ ചില മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

പുകവലി നിര്‍ത്തുക

പുകവലി നിര്‍ത്തുക

സിഗരറ്റില്‍ ധാരാളം കാര്‍സിനോജനുകളും കാര്‍ബണ്‍ മോണോക്‌സൈഡും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കൊളസ്‌ട്രോള്‍ ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ പുകവലി അവസാനിപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കും.

വ്യായാമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക

വ്യായാമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക

ആഴ്ചയില്‍ വ്യായാമം ചെയ്യുന്ന ദിവസത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുക. എന്നാല്‍ ഇക്കാലത്ത് വ്യായാമം ചെയ്യാന്‍ അധികം ആര്‍ക്കും സമയം കിട്ടാറില്ല. എന്നാല്‍ വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തിയേ മതിയാവൂ എന്നുള്ളതാണ്.

കൊഴുപ്പു കുറഞ്ഞ ഭക്ഷണം

കൊഴുപ്പു കുറഞ്ഞ ഭക്ഷണം

കൊഴുപ്പു കുറഞ്ഞ ഭക്ഷണം പരമാവധി ഒഴിവാക്കുക. രക്തക്കുഴലുകളിലും ഹൃദയധമനികളിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കൊളസ്‌ട്രോള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

മദ്യം നിയന്ത്രിക്കുക

മദ്യം നിയന്ത്രിക്കുക

മദ്യപിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ പെട്ടെന്ന് പിടി കൂടും. എന്നാല്‍ ഇവരില്‍ കൊളസ്‌ട്രോള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ മദ്യ ഉപയോഗം കുറയ്ക്കുക. പൂര്‍ണമായും നിര്‍ത്തുകയാണെങ്കില്‍ അത്രയും നല്ലത്.

അമിതവണ്ണക്കാര്‍ സൂക്ഷിക്കുക

അമിതവണ്ണക്കാര്‍ സൂക്ഷിക്കുക

അമിത വണ്ണമുള്ളവരില്‍ കൊളസ്‌ട്രോളിന്റെ അളവ് വളരെ കൂടുതലായിരിക്കും. കൊളസ്‌ട്രോള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ വണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കുക കൂടാതെ ഭക്ഷണ കാര്യത്തിലും നിയന്ത്രണം എര്‍പ്പെടുത്തി വ്യായാമം ശീലമാക്കുക.

ഇലക്കറികള്‍ക്ക് പ്രാധാന്യം നല്‍കുക

ഇലക്കറികള്‍ക്ക് പ്രാധാന്യം നല്‍കുക

ഭക്ഷണത്തില്‍ ഇലക്കറികള്‍ക്ക് പ്രാധാന്യം നല്‍കുക. ധാരാളം ഇലക്കറികള്‍ ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ക്യാന്‍സറിനേയും ഹൃദ്രോഗത്തേയും പ്രതിരോധിക്കുകയും ചെയ്യും.

മത്സ്യം ഭക്ഷണമാക്കുക

മത്സ്യം ഭക്ഷണമാക്കുക

മത്സ്യം ഉപയോഗിക്കുന്നത് വര്‍ദ്ധിപ്പിക്കുക. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ മത്സ്യത്തിന് പ്രത്യേക സ്ഥാനം തന്നെ ഉണ്ട് എന്നതാണ് സത്യം. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിലാണ് കൊളസ്‌ട്രോള്‍ തടയാനുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നത്.

English summary

7 Major Tips To Reduce Cholesterol

More than 100 million Indians have cholesterol which can clog arteries and cause heart attack and strokes. But now you can reduce your cholesterol and decrease your risk for heart problem.
Story first published: Saturday, September 5, 2015, 10:41 [IST]
X
Desktop Bottom Promotion