For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദന നല്‍കും ഫാഷന്‍ ശീലങ്ങള്‍

By Super
|

ഫാഷനോട് താത്പര്യമില്ലാത്തവര്‍ ഉണ്ടാകില്ല. അതില്‍ ആണെന്നോ പെണ്ണെന്നോ വേര്‍തിരിവും ഇല്ല. ഫാഷന്‍ ഒരു പരിധിവരെ നല്ലതാണ്. എന്നാല്‍ ചില ചീത്തവശങ്ങളും ഫാഷന്‍ പ്രേമികള്‍ അറിയേണ്ടതുണ്ട്.

സുഖത്തിന് വേണ്ടിയാണ് ഇറുകിയ വസ്ത്രങ്ങള്‍ നമ്മള്‍ പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ പുതിയ ട്രന്‍ഡായ സ്‌കിന്നി വസ്ത്രങ്ങള്‍ നമ്മുടെ ശരീരത്തില്‍ പതുക്കെ ചില മാറ്റങ്ങളും വരുത്തുന്നുണ്ടെന്ന് അറിയുക. ശരീരത്തിലെ ഞരമ്പുകള്‍ ഇത്തരം വസ്ത്രങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഞെരുങ്ങാനും ഇടുപ്പെല്ലിന്റെ അനായാസചലനത്തെ നിയന്ത്രിക്കാനും കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തല്‍.

ഇത്തരത്തിലുള്ള ഞെരുങ്ങല്‍ നട്ടെല്ലിന് സമ്മര്‍ദ്ദം കൂട്ടുകയും സാവധാനത്തില്‍ അത് പുറംവേദനയിലേക്ക് നമ്മളെ കൊണ്ടെത്തിക്കുകയും ചെയ്യും.

അഴക് നല്‍കി ആരോഗ്യം നശിപ്പിക്കാന്‍ ഇടയാക്കുന്ന ചില ഫാഷന്‍ പ്രവണതകളെക്കുറിച്ച് ക്യു സ്‌പൈന്‍ ക്ലിനിക്കിലെ സ്‌പൈന്‍ സ്‌പെഷ്യലിസ്റ്റ് സുരജ് ബഫ്‌ന പറയുന്നു.

ഇറുകിയ പാവാടകള്‍

ഇറുകിയ പാവാടകള്‍

മറ്റെല്ലാ വസ്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പാവാടകളായിരുന്നു സ്ത്രീകള്‍ക്ക് ശരീരത്തില്‍ കുത്തിയിറക്കാതെ ധരിക്കാന്‍ സാധിച്ചിരുന്നത്. ഇത് ധരിക്കുന്നത് വഴി ശരീരത്തിന് ആയാസകരമായ ചലനങ്ങളും സാധ്യമായിരുന്നു. എന്നാല്‍ പാവാടയിലും പുതിയ ഫാഷന്‍ പ്രവണതകള്‍ വന്നു. ഇപ്പോള്‍ ലെഗ്ഗിന്‍സ് പോലെ ശരീരത്തിന്റെ വടിവ് വ്യക്തമാക്കുന്ന തരത്തില്‍ ശരീരത്തോടെ ഇറുകി നില്‍ക്കുന്ന പാവാടകളാണ് തരംഗമായിരിക്കുന്നത്. ഇത്തരത്തില്‍ ഇരുകാലുകളേയും കൂട്ടിച്ചേര്‍ത്ത് നിര്‍ത്തുന്ന വസ്ത്രങ്ങള്‍ ഡിസ്‌ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമത്രെ. കാലുകളുടെ സ്വതന്ത്രമായ ചലനം നിഷേധിച്ച് മുട്ടുകള്‍ പരസ്പരം കൂട്ടിമുട്ടിയുള്ള നടത്തം മാംസപേശികള്‍ പുറത്തേക്ക് തള്ളിവരാന്‍ ഇടയാക്കുകയും ചെയ്യുന്നു.

ഇറുകിയ ജീന്‍സ്

ഇറുകിയ ജീന്‍സ്

ശരീരത്തോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ജീന്‍സ് അരഭാഗത്ത് മാത്രമല്ല ഇറുങ്ങി നില്‍ക്കുന്നത്. ഇടുപ്പ്, തുട, കാല്‍ഫ് മസില്‍ എന്ന് വിളിക്കുന്ന മുട്ടിന് തൊട്ടുതാഴെയുള്ള മാംസഭാഗം എന്നിവിടങ്ങളിലെല്ലാം ഒരേ പോലെ സമ്മര്‍ദ്ദം നല്‍കി ഇറുങ്ങി നില്‍ക്കുന്നവയാണ്. ഇത് സന്ധികള്‍ക്ക് വലിവ് ഉണ്ടാക്കുന്നു. കൂടാതെ പാന്റിന്റെ പിറകിലെ പോക്കറ്റിലായി മൊബൈല്‍ ഫോണ്‍ ഇടുന്നതിലൂടെ ഇടുപ്പുകളുടെ പരസ്പര യോജിപ്പ് തകരാറിലാക്കുകയും തന്മൂലം പുറംവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു.

വലുതും ഭാരമേറിയതുമായ ബാഗുകള്‍

വലുതും ഭാരമേറിയതുമായ ബാഗുകള്‍

സ്ത്രീകള്‍ക്ക് ഹാന്‍ഡ്ബാഗും പുരുഷന്മാര്‍ക്ക് ബാക്ക്പാക്കും നടുവേദനകൂട്ടുന്ന പ്രധാന കാരണങ്ങളാണ്. സാധനങ്ങള്‍ കുത്തിനിറച്ചതും വലിപ്പമേറിയതുമായ ബാക്ക്പാക്കുകള്‍ ദിവസവുമെന്നോണം കൊണ്ടുനടക്കുന്നവര്‍ തങ്ങളുടെ നട്ടെല്ല് അല്പമൊന്നുമല്ല അസ്വസ്ഥത സഹിക്കുന്നതെന്ന് ഓര്‍ക്കുക. അതേ പോലെ സ്ത്രീകളുടെ വലുപ്പമേറിയതും വിവിധ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞതുമായ ഹാന്‍ഡ്ബാഗ് ഒരു വശത്ത് തൂട്ടിയിട്ട് നടക്കുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗത്ത് അധികഭാരം വരികയാണ്. ഭാരം കൂടുമ്പോള്‍ ആ ഭാഗത്തേക്ക് നട്ടെല്ല് ചാഞ്ഞുനില്‍ക്കുന്നതിന് ഇടയാക്കും, ഇത് പുറംവേദനയിലേക്ക് നയിക്കുകയും ചെയ്യും. ലാപ്‌ടോപ് ബാക്ക്പാക്കുകളും ഹാന്‍ഡ്ബാഗുകളും ഇന്ന് സര്‍വ്വസാധാരണമായി ഉപയോഗിച്ചുവരുന്നുണ്ട്.

ഹൈ ഹീലുകള്‍

ഹൈ ഹീലുകള്‍

പുറംവേദനയുടെ ഒരു പ്രധാനകാരണമായി പണ്ടുമുതലേ കേട്ടുതുടങ്ങിയതാണ് ഹൈ ഹീല്‍ ചെരുപ്പുകളെക്കുറിച്ച്. എന്നാല്‍ ആരോഗ്യത്തിന് ഹാനികരം എന്നറിഞ്ഞിട്ടും ഇപ്പോഴും ഇത്തരം ചെരുപ്പുകള്‍ക്ക് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഡിമാന്റ് തന്നെയാണ്. കാഫ് പേശികള്‍ ചെറുതായി, രക്തചംക്രമണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഹൈ ഹീല്‍ ചെരുപ്പുകള്‍ കാരണമാകാറുണ്ട്. മുട്ടുവേദന, പുറംവേദന എന്നിവയും ഇതിനോട് ചേര്‍ന്ന് വരും. പാദത്തിന് എപ്പോഴും ഇണങ്ങുന്നതും സുഖകരമായതുമായ ചെരുപ്പുകള്‍ വേണം തെരഞ്ഞെടുക്കാന്‍. പ്രത്യേകിച്ച് ദൂരയാത്രകള്‍ക്ക്.

ഭാരമേറിയ ആഭരണങ്ങള്‍

ഭാരമേറിയ ആഭരണങ്ങള്‍

വിവാഹം കഴിഞ്ഞ ഇന്ത്യന്‍ സ്ത്രീകളില്‍ 100ല്‍ 99 ശതമാനവും ഈ പ്രശ്‌നം ചെറുതായെങ്കിലും അഭിമുഖീകരിച്ചുകാണും. വിവാഹസമയത്തോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആഘോഷവേളകളിലോ ധാരാളം ആഭരണങ്ങള്‍ അണിഞ്ഞിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാകും. എന്നാല്‍ ഇതിലുമുണ്ട് ചില പ്രശ്‌നങ്ങള്‍. ഇത്തരത്തില്‍ ഭാരമേറിയ ആഭരണങ്ങള്‍ കഴുത്തിലണിയുമ്പോള്‍ അവിടുത്തെ പേശികളിലും സന്ധികളിലും ഇത് സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഒരു ബാലന്‍സില്‍ നില്‍ക്കുന്ന കഴുത്തിന്റെ ഭാഗത്ത് വരുന്ന ഈ സമ്മര്‍ദ്ദം കഴുത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ വേദന ഉണ്ടാക്കുന്നു.

മുടി ഒരു വശത്തേക്ക് പകുത്തുവെക്കുന്നത്

മുടി ഒരു വശത്തേക്ക് പകുത്തുവെക്കുന്നത്

മുടി ഒരൊറ്റ വശത്തേക്കായി നീക്കിവെക്കുന്നത് ഇന്നത്തെ ഫാഷന്‍ലോകത്തിലെ സാധാരണ കാഴ്ചയാണ്. അതുകൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നാണോ സംശയം? ഉണ്ട്. തല ആ സ്ഥലത്തേക്ക് കൂടുതല്‍ ചെരിഞ്ഞ് നില്‍ക്കാന്‍ ഇടയാക്കുന്നു. കോടിയ കഴുത്ത് (റൈ നെക്ക്) എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്.

English summary

6 Fashion Trends Causing Back Pain

Here are 6 fashion trends causing back pain. Read more to know about,
X
Desktop Bottom Promotion