For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്രയും വിഷം ദിവസവും?

|

നമ്മുടെ നിത്യ ജീവിതത്തില്‍ എത്ര വിഷം നാം ദിവസവും കൈകാര്യം ചെയ്യുന്നുണ്ടെന്നറിയാമോ? നമ്മള്‍ തൊടുന്നതും വാങ്ങിക്കുന്നതും സര്‍വ്വം വിഷമയം. എന്നാല്‍ പലര്‍ക്കും ഇതറിയില്ല എന്നുള്ളതാണ്. കാപ്പി കുടിച്ചാലും വിഷബാധ

നമ്മളെ രോഗിയാക്കാന്‍ അതു മതി, ഒരു വലിയ രോഗി. ഇത് കേള്‍ക്കുമ്പോള്‍ പരസ്യം പോലെ തോന്നാം എന്നാല്‍ എല്ലാം സത്യമാണ് എന്നതാണ്. വിഷാംശമുള്ള ഇവയൊക്കെ നിങ്ങള്‍ കഴിക്കുന്നുണ്ടോ?

ജീവിതശൈലി മാറിയതോടെ ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞു വരുന്നു. അതിന് ഒരു പ്രധാനപ്പെട്ട കാര്യവും നമ്മുടെ നിത്യോപയോഗ സാധനങ്ങളിലുണ്ടാവുന്ന മാറ്റം തന്നെയാണ്. എന്നും എത്രതരം വിഷത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. അവ ഏതൊക്കെയെന്ന് നോക്കാം...

പെര്‍ഫ്യൂം അപകടകാരി

പെര്‍ഫ്യൂം അപകടകാരി

പെര്‍ഫ്യൂം ആണ് നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഏറ്റവും അപകടകാരി. ഇത് തൊണ്ടയ്ക്കും കണ്ണിനും തുടങ്ങിയ ഒരു വിധം അവയവങ്ങള്‍ക്കൊക്കെ വിപരീത ഫലമുണ്ടാക്കുന്നു. ചിലപ്പോള്‍ അതി ശക്തമായ തലവേദനയും ഉണ്ടാവാന്‍ പെര്‍ഫ്യൂം കാരണമാകും.

നമ്മുടെ മെത്ത തന്നെ

നമ്മുടെ മെത്ത തന്നെ

ചിലര്‍ക്ക് മെത്തയില്‍ കിടന്നില്ലെങ്കില്‍ ഉറക്കം വരില്ല. എന്നാല്‍ ആ മെത്തയില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന എത്ര രോഗാണുക്കള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ.

ക്ലീനിംഗ് ഉത്പ്പന്നങ്ങള്‍

ക്ലീനിംഗ് ഉത്പ്പന്നങ്ങള്‍

നമ്മള്‍ ദിവസേന മുറി വൃത്തിയാക്കാനും അടുക്കള വൃത്തിയാക്കാനും ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള് ഏറ്റവും മാരകമായ വിഷം ഉള്ളവയാണ്. അതിലടങ്ങിയിട്ടുള്ള കെമിക്കലിന്റെ അളവ് അണുക്കളെ മാത്രമല്ല നശിപ്പിക്കുന്നത് ഇവ നമ്മളെകൂടിയാണ് അനാരോഗ്യത്തിലേക്ക് തള്ളിവിടുന്നത്.

എയര്‍ഫ്രഷ്‌നര്‍

എയര്‍ഫ്രഷ്‌നര്‍

വായു സുഗന്ധപൂരിതമാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന എയര്‍ഫ്രഷ്‌നര്‍ തന്നെ ഏറ്റവും വലിയ പ്രശ്‌നക്കാരനാണ് എന്നതാണ്. എന്നാല്‍ പലര്‍ക്കും അതിനെക്കുറിച്ച് അറിയില്ലെന്ന് മാത്രം.

പ്ലാസ്റ്റിക് പാത്രത്തിലെ ഭക്ഷണം

പ്ലാസ്റ്റിക് പാത്രത്തിലെ ഭക്ഷണം

പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണത്തോളം വിഷം മറ്റൊന്നിനും ഇല്ല. പ്ലാസറ്റിക് പാത്രങ്ങളില്‍ അടങ്ങിയിട്ടുള്ള പ്ലാസ്റ്റികിന്റെ അളവ് നമ്മുടെ ഭക്ഷണത്തോടൊപ്പം അകത്തേക്കും ചെല്ലുന്നു എന്നുള്ളതാണ്.

 പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം മറ്റൊരു പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. ചിലപ്പോള്‍ ഉപയോഗിച്ചു കഴിഞ്ഞ കുപ്പികളില്‍ തന്നെ വെള്ളം നിറച്ച് വില്‍പ്പനയ്ക്കു വെയ്ക്കുന്നതും ഏറ്റവും വലിയ പ്രശ്‌നമാണ്.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍

ഒരു മനുഷ്യന്‍ ഒരു ദിവസം 6 മുതല്‍ 12 വരെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് പിന്നീടായിരിക്കും. ത്വക്ക് ക്യാന്‍സറിന്റെ രൂപത്തിലും മറ്റുമായിരിക്കും ഇത് നമ്മെ പിന്തുടരുക എന്നതാണ്.

തുണി അലക്കുന്ന ഡിറ്റര്‍ജന്റ്

തുണി അലക്കുന്ന ഡിറ്റര്‍ജന്റ്

തുണി അലക്കുന്ന ഡിറ്റര്‍ജന്റ് ഉള്‍പ്പടെയുള്ളവ പലപ്പോഴും പല തരത്തിലാണ് നമ്മെ ബാധിയ്ക്കുക. ഉപയോഗത്തിനു ശേഷം വസ്ത്രങ്ങള്‍ നല്ല വെണ്‍മയുള്ളതാവുമെങ്കിലും നമ്മുടെ കൈകള്‍ക്ക് അതുണ്ടാക്കുന്ന അലര്‍ജി പറയാന്‍ കഴിയാത്തതാണ് എന്നുള്ളതാണ്.

 നോണ്‍സ്റ്റിക് പാത്രങ്ങള്‍

നോണ്‍സ്റ്റിക് പാത്രങ്ങള്‍

നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് ഒട്ടും കുറവല്ല. എന്നാല്‍ വിഷം തിന്നുന്ന മലയാളിക്ക് കൂട്ടാണ് ഇന്ന് നോണ്‍സ്റ്റിക് പാത്രങ്ങള്‍.

 ശിശുസംരക്ഷണ ഉത്പ്പന്നങ്ങള്‍

ശിശുസംരക്ഷണ ഉത്പ്പന്നങ്ങള്‍

ശിശു സംരക്ഷണ ഉത്പ്പന്നങ്ങള്‍ പലതും ഇന്ന് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുഞ്ഞുങ്ങളുടെ ഭാവി തന്നെ അവതാളത്തിലാക്കും.

കീടനാശിനി

കീടനാശിനി

നമ്മള്‍ കീടങ്ങളേയും മറ്റും കൊല്ലാന്‍ ഉപയോഗിക്കുന്ന സ്േ്രപ തന്നെയാണ് മറ്റൊരു പ്രശ്‌നം. ഇേതു ശ്വസിച്ച് കീടങ്ങള്‍ മാത്രമല്ല ചാവുന്നത് ഇത് നമ്മുടെ ആരോഗ്യത്തേയും കൊന്നു കൊണ്ടിരിക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ടിന്‍ഭക്ഷണങ്ങള്‍

ടിന്‍ഭക്ഷണങ്ങള്‍

ടിന്നിലടച്ച ഭക്ഷണങ്ങള്‍ ഏറ്റവും അപകടകരമാണ്. ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതും ടിന്നിലടച്ച ഭക്ഷണത്തിനാണ് നമ്മുടെ ജനറേഷനില്‍ പെട്ട പലര്‍ക്കും ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ടിന്നിലടച്ച് ഭക്ഷണമാണ്.

ചോളവും സോയാബീനും

ചോളവും സോയാബീനും

ചോളവും സോയാബീനും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പല ഘടനാപരമായ വ്യത്യാസങ്ങളും ഇതുണ്ടാക്കും എന്നുള്ളതാണ്.

ഡ്രൈക്ലീന്‍ ചെയ്ത വസ്ത്രങ്ങള്‍

ഡ്രൈക്ലീന്‍ ചെയ്ത വസ്ത്രങ്ങള്‍

ഡ്രൈക്ലീന്‍ ചെയ്ത വസ്ത്രങ്ങളാണ് ഏറ്റവും കൂടുതല്‍ നമ്മള്‍ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടു തന്നെ അതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

കംമ്പ്യൂട്ടറും ലാപ്‌ടോപ്പും

കംമ്പ്യൂട്ടറും ലാപ്‌ടോപ്പും

കംമ്പ്യൂട്ടറും ലാപ്‌ടോപ്പുമാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒളിഞ്ഞു കിടക്കുന്നത്. അതുകൊണ്ടു തന്നെ നമ്മള്‍ ഒരു കയ്യകലത്തില്‍ നിര്‍ത്തേണ്ടതും ഇവ രണ്ടിനേയും തന്നെയാണ് എന്നുള്ളതാണ് സത്യം.

മൊബൈല്‍ ഫോണ്‍ പതിവു പോലെ

മൊബൈല്‍ ഫോണ്‍ പതിവു പോലെ

പതിവു പോലെ തന്നെ മൊബൈല്‍ഫോണും വിഷം തുപ്പുന്ന ഒരു വസ്തുവാണ്. എന്നാല്‍ ഇന്നത്തെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒഴിവാക്കാന്‍ മടിക്കുന്നതും ഈ മൊബൈല്‍ഫോണിനെയാണ്. എന്തെന്നാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗം ഇന്ന് മൊബൈല്‍ഫോണിലുണ്ട്. പക്ഷേ ഇതും നമ്മളെ നിത്യ രോഗിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വാക്കുകള്‍ സൂക്ഷിച്ച്

വാക്കുകള്‍ സൂക്ഷിച്ച്

ഇത് ആരോഗ്യത്തിന് ദോഷകരമല്ലെങ്കിലും മാനസികമായി ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ടു തന്നെ ഇന്നത്തെ സമൂഹത്തില്‍ സൂക്ഷിച്ചുപയോഗിക്കേണ്ടതും വാക്കുകള്‍ തന്നെയാണ് എന്നുള്ളതാണ്.

English summary

17 Toxic Things you Probably Use Every Day

Scientist are now realizing the chemical found in a wide array of household goods are more toxic than previously thought.
Story first published: Wednesday, September 2, 2015, 10:03 [IST]
X
Desktop Bottom Promotion