For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിപ്രഷന്‍, ചില അസാധാരണ ലക്ഷണങ്ങള്‍

By Super
|

സ്ഥിരമായ ദുഖം, വിശദീകരിക്കാനാവാത്ത ശൂന്യതാ ബോധം, അമിതമായ മദ്യപാനം, അശുഭാപ്തി വിശ്വാസം എന്നിവ വിഷാദം അഥവാ ഡിപ്രഷന്‍റെ ലക്ഷണങ്ങളാണ്.

എന്നാല്‍ അമിതമായ ക്ഷീണം, ആസന്നമായ കാര്യങ്ങളെച്ചൊല്ലിയുള്ള ആശങ്ക, ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുണ്ടെന്ന തോന്നല്‍, അമിതമായ കുറ്റബോധത്താല്‍, നിസാര കാരണങ്ങളായാല്‍ പോലും മരിക്കണം എന്ന തോന്നല്‍ പോലുള്ള ലക്ഷണങ്ങള്‍ ചിലപ്പോള്‍ തിരിച്ചറിഞ്ഞു എന്ന് വരില്ല. കൈകളുടെ നിറം വര്‍ദ്ധിപ്പിക്കാം..

ഡോ.ഹരീഷ് ഷെട്ടി, സൈക്കോതെറാപ്പിസ്റ്റ് വര്‍ഖ ചുലാനി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സീമ ഹിംഗോറാനി എന്നിവവര്‍ ഇത്തരം ചില ലക്ഷണങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കുന്നു.

അമിതമായ വേദനകള്‍

അമിതമായ വേദനകള്‍

ദുഖത്തിന്‍റെ വര്‍ദ്ധിച്ച അവസ്ഥ തലവേദന അല്ലെങ്കില്‍ ഫൈബ്രോമാല്‍ജിയയോ ഉദരസംബന്ധമായ പ്രശ്നങ്ങളോ ആയി പ്രത്യക്ഷമാവും. ശാരീരികമായ കാരണങ്ങളില്ലാത്ത പല വിധത്തിലുള്ള വേദനകള്‍ വിഷാദം മൂലം ഉണ്ടാവും.

സാധാരണ രീതിയില്‍ ഇടപെടാന്‍ സാധിക്കാതെ വരിക

സാധാരണ രീതിയില്‍ ഇടപെടാന്‍ സാധിക്കാതെ വരിക

വിഷാദമുള്ള വ്യക്തികള്‍ ഒരു പുറം തോടിനുള്ളിലേക്ക് ഒതുങ്ങുകയും വ്യക്തിപരമായ സമ്പര്‍ക്കങ്ങളോട് മുഖം തിരിക്കുകയും ചെയ്യും. അവര്‍ നിശബ്ദരായി ജീവിതത്തില്‍ നിന്ന് ഒളിച്ചോടും.

അമിതമായ ഇന്‍റര്‍നെറ്റ് ഉപയോഗം

അമിതമായ ഇന്‍റര്‍നെറ്റ് ഉപയോഗം

വിഷാദമുള്ള ആളുകള്‍ ഇന്‍റര്‍നെറ്റ് അമിതമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വിര്‍ച്വല്‍ സമ്പര്‍ക്കങ്ങള്‍, ഗെയിം, അശ്ലീല സൈറ്റുകള്‍ എന്നിവയ്ക്കാണ് അവരുടെ പ്രഥമ പരിഗണന. നേരിട്ടുള്ള ഇടപെടലുകളില്‍ വളരെ പിന്നോക്കമായിരിക്കും ഇവര്‍.

ഉറക്കം സംബന്ധിച്ച പ്രശ്നങ്ങള്‍

ഉറക്കം സംബന്ധിച്ച പ്രശ്നങ്ങള്‍

ഒന്നുകില്‍ ഇവര്‍ അമിതമായി ഉറങ്ങുകയോ, അല്ലെങ്കില്‍ ഇന്‍സ്മോനിയ അഥവാ നിദ്രാരാഹിത്യം അനുഭവിക്കുകയോ ചെയ്യും.

അമിതമായ കരച്ചില്‍

അമിതമായ കരച്ചില്‍

വിഷാദം അമിതമായ കരച്ചിലിന് ഇടയാക്കും. വളരെ നിസാരമായ കാരണങ്ങളില്‍ പോലും ഇത് സംഭവിക്കും.

ജീവിതത്തില്‍ നിന്നുള്ള വിച്ഛേദനവും മരവിപ്പും

ജീവിതത്തില്‍ നിന്നുള്ള വിച്ഛേദനവും മരവിപ്പും

ജീവിതത്തിലെ സംഭവങ്ങള്‍ പോലും അനുഭവിക്കാനും അവയോട് പ്രതികരിക്കാനുമുള്ള കഴിവില്ലായ്മ.

ഒരുക്കം ഇല്ലാതാവുന്നു

ഒരുക്കം ഇല്ലാതാവുന്നു

ഒരുങ്ങി നടക്കുന്ന ശീലം പതിയെ അപ്രത്യക്ഷമാവും. വെട്ടിയൊതുക്കാത്ത താടിയും, നീണ്ട നഖങ്ങളും, മുഷിഞ്ഞ വസ്ത്രങ്ങളുമൊക്കെയാവും ലക്ഷണം. ചിലര്‍ മുടി ചീകുന്നത് പോലും അവസാനിപ്പിക്കും.

തൈറോയ്ഡ്

തൈറോയ്ഡ്

വിഷാദത്തിനും ഹൈപ്പോതൈറോയ്ഡിസത്തിനും പരസ്പര ബന്ധിതമായ ചില ലക്ഷണങ്ങളുണ്ട്. സമ്മര്‍ദ്ദം നിറഞ്ഞ മാനസികാവസ്ഥ,ക്ഷീണം, ഭാരം വര്‍ദ്ധിക്കല്‍, ലൈംഗിക താല്പര്യത്തിലെ കുറവ്, ഏകാഗ്രതയിലുള്ള പ്രശ്നങ്ങള്‍ എന്നിവ ഇവയില്‍ പെടുന്നവയാണ്.

വിശപ്പിനെ ബാധിക്കുന്നു

വിശപ്പിനെ ബാധിക്കുന്നു

പലരും വിഷാദമുണ്ടാകുമ്പോള്‍ ഭക്ഷണത്തിലേക്ക് തിരിയും. ചിലര്‍ ധാരാളമായി ഭക്ഷണം കഴിക്കുമ്പോള്‍ ചിലര്‍ക്ക് വിശപ്പ് തന്നെ ഇല്ലാതാവും. ശരീരം കൂടുതല്‍ ഊര്‍ജ്ജം ആവശ്യപ്പെടുന്നതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് വര്‍ദ്ധിക്കും.

ലളിതവും വേഗത്തിലുള്ളതുമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്മ

ലളിതവും വേഗത്തിലുള്ളതുമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവില്ലായ്മ

അധികം ചിന്തിക്കാതെ നമ്മള്‍ ഏകദേശം 65-70 തിരുമാനങ്ങള്‍ ദിവസവും എടുക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. സ്റ്റെയര്‍കേസ് കയറണോ എലിവേറ്റര്‍ ഉപയോഗിക്കണോ, മില്‍ക്ക് ഷേക്കാണോ കോഫിയാണോ കുടിക്കേണ്ടത്, നടക്കണോ ടാക്സി വിളിക്കണോ പോലെയുള്ള കാര്യങ്ങള്‍ ഉദാഹരണം. വിഷാദമുള്ളയാള്‍ക്ക് ഇക്കാര്യങ്ങളില്‍ എളുപ്പത്തില്‍ തീരുമാനം സാധ്യമാകില്ല.

English summary

Unusual Signs Of Depression

Here are some of the unusual signs of depression. Read more to know about the unusual signs of depression,
X
Desktop Bottom Promotion