For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈകളുടെ നിറം വര്‍ദ്ധിപ്പിക്കാം..

By Sruthi K M
|

മുഖം മാത്രം തിളങ്ങിയാല്‍ മതിയോ.. നിങ്ങളുടെ ഭംഗി കൂട്ടുന്ന പ്രധാന ഭാഗമാണ് കൈകള്‍. കൈ വൃത്തികേടായിട്ടിരുന്നാല്‍ പകുതി സൗന്ദര്യവും പോയി കിട്ടും. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ കൈകളുടെ കാര്യം മറക്കാതിരിക്കുക.

കൈമുട്ട് കറുക്കുന്നത് ഒഴിവാക്കാന്‍..

ശരീരത്തിന്റെ പ്രത്യേകിച്ചും കൈകളുടെ നിറം പലപ്പോഴും പലരും അവഗണിയ്ക്കുന്ന ഒന്നാണ്. പുറത്ത് കാണുന്ന ഭാഗമാണ് കൈകള്‍. മുഖം തിളങ്ങുന്ന പോലെ തന്നെ കൈകളും തിളങ്ങണം. കൈകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാനുള്ള ചില പൊടിക്കൈകള്‍ പറഞ്ഞുതരാം...

പപ്പായ

പപ്പായ

പപ്പായ കൈകളുടെ നിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു മികച്ച വഴിയാണ്. പഴുത്ത പപ്പായ പേസ്റ്റാക്കി കൈകളില്‍ പുരട്ടാം.

പാല്‍

പാല്‍

പാല്‍ കൈകളുടെ നിറം വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണ്.

കടലമാവ്

കടലമാവ്

കടലമാവ്,പാല്‍,ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് കൈകളില്‍ പുരട്ടി ഉണങ്ങുന്നതുവരെ വയ്ക്കുക.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്‍ ഉരുളക്കിഴങ്ങ് നീരിലോ കുക്കുമ്പര്‍ ജ്യൂസിലോ ചേര്‍ക്കുക. ഇത് കൈകളില്‍ പുരട്ടാം, നല്ലൊരു സണ്‍സ്‌ക്രീനാണിത്.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ബ്ലീച്ചിംഗ് ഗുണമുള്ള ചെറുനാരങ്ങാനീര് കൈകള്‍ക്ക് നിറം നല്‍കും. പാല്‍പ്പൊടിയും തേനും കലര്‍ത്തി പുരട്ടാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് അരച്ചു പുരട്ടുന്നതും കൈകള്‍ക്ക് നല്ല നിറം നല്‍കും.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി പൊടിച്ചെടുത്ത് പാലില്‍ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കിയെടുക്കുക. ഇത് കൈകളിലും കാലിലും പുരട്ടാം. 20 മിനിട്ട് കഴിഞ്ഞ് കഴുകാം. കറുത്ത പാടുകള്‍ എല്ലാം തന്നെ മാറി കിട്ടും.

ചന്ദനപ്പൊടി

ചന്ദനപ്പൊടി

ചന്ദനപ്പൊടിയില്‍ തക്കാളി,കുക്കുമ്പര്‍,ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ കൈകളില്‍ പുരട്ടി 15 മിനിട്ട് വയ്ക്കാം.

കടലപ്പൊടിയും മഞ്ഞളും

കടലപ്പൊടിയും മഞ്ഞളും

കടലപ്പൊടിയില്‍ മഞ്ഞള്‍പ്പൊടിയും പാലും ചേര്‍ത്ത് പേസ്റ്റാക്കി കൈകളില്‍ തേയ്ക്കാം.

തേന്‍

തേന്‍

ഒരു ടീസ്പൂണ്‍ തേനും ചെറുനാരങ്ങാനീരും ഒരു ടീസ്പൂണ്‍ മില്‍ക് പൗഡറും ചേര്‍ത്ത് പേസ്റ്റാക്കാം. ഇത് കൈകളില്‍ പുരട്ടി 20മിനിട്ട് വയ്ക്കാം.

ചെറുനാരങ്ങ പാക്ക്

ചെറുനാരങ്ങ പാക്ക്

ചെറുനാരങ്ങാനീരും കക്കുമ്പര്‍ ജ്യൂസും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പേസ്റ്റാക്കി തേയ്ക്കാം.

English summary

best home remedies for dark hand

Hand whitening home tips can help reduce pigmentation and dark spots on your hands. Try these hand whitening home tips.
Story first published: Wednesday, May 6, 2015, 15:47 [IST]
X
Desktop Bottom Promotion