For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം പ്രശ്‌നമല്ല, തടി കുറയും

|

അമിത വണ്ണം എന്നും എല്ലാവരേയും അലട്ടുന്ന ഒന്നാണ്. ഇതിനെച്ചൊല്ലി ഭക്ഷണം വരെ ഉപേക്ഷിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ തടി കുറയ്ക്കാന്‍ എന്തൊക്കെ കഴിക്കാം എന്നതിനെക്കുറിച്ച പലര്‍ക്കും അറിയില്ല. രോഗം പാരമ്പര്യ സമ്പാദ്യം

തടി കുറയ്ക്കാന്‍ ജിമ്മിലും മറ്റും പോയി കഷ്ടപ്പെടുന്നവര്‍ ഇന്ന് ധാരാളം പേരുണ്ടല്ലോ, എന്നാല്‍ ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ തടി കുറയ്ക്കാം. പക്ഷേ കിട്ടുന്നതു മുഴുവന്‍ വാരി വലിച്ചു തിന്നു തടി കുറയുന്നില്ല എന്നു പരിതപിച്ചിട്ടു കാര്യമില്ല.

എന്തൊക്കെ ഭക്ഷണം കഴിക്കാം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നതാണ് പ്രധാനം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

 സോയാബീന്‍

സോയാബീന്‍

സോയാബീനില്‍ പ്രോട്ടീന്‍ അടങ്ങിയതിനാല്‍ ഇത് തടി കുറയ്ക്കുവാന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ തടി കുറയ്ക്കുന്നതിന് സഹായകമാണ്.

മുട്ട

മുട്ട

പലരും പടിക്കു പുറത്തു നിര്‍ത്തുന്ന വസ്തുവാണ് മുട്ട. എന്നാല്‍ മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്റെ അളവ് എന്തുകൊണ്ടും തടി കുറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് ഇന്മുതല്‍ ധൈര്യമായി മുട്ട കഴിച്ചോളൂ.

 പച്ചക്കറികള്‍

പച്ചക്കറികള്‍

ഏത് പച്ചക്കറികളായാലും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. അതുകൊണ്ടു തന്നെ ഇതില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ അമിത ഭാരവും കുടവയറും കുറയ്ക്കുന്നു.

പഴങ്ങള്‍

പഴങ്ങള്‍

പല തരത്തിലുള്ള പഴങ്ങള്‍ അമിത വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നവയാണ്. എന്നാല്‍ ഇന്ന് വിപണയില്‍ ലഭ്യമാകുന്ന പഴങ്ങളില്‍ നല്ലൊരു ശതമാനത്തിലും രാസവസ്തുക്കള്‍ ഉണ്ടെന്നതിനാല്‍ ഇത് ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം.

 വിപണി മരുന്ന് വില്ലന്‍

വിപണി മരുന്ന് വില്ലന്‍

വിപണിയില്‍ വണ്ണം കുറയ്ക്കുമെന്ന് പറഞ്ഞു വരുന്ന മരുന്ന് ഉപയോഗിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് പിന്നീട് നമ്മുടെ ആരോഗ്യത്തിന്റെ പകുതിയും കൊണ്ടു പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 സൂപ്പ് നല്ലത്

സൂപ്പ് നല്ലത്

വിവിധ തരത്തിലുള്ള സൂപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യം പ്രദാനം ചെയ്യുന്നതോടൊപ്പം നമ്മുടെ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ അമിത കലോറി എരിച്ചു കളയുന്നു.

ധാന്യങ്ങള്‍ ഉപയോഗിക്കുക

ധാന്യങ്ങള്‍ ഉപയോഗിക്കുക

ധാന്യങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക കൂടാതെ പോഷകങ്ങളുടെ കലവറയാണ് ധാന്യങ്ങള്‍ അതുകൊണ്ടു തന്നെ ധാന്യങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് നമ്മുടെ അമിത വണ്ണത്തെ ചെറുക്കും.

ഉപ്പിന്റെ അളവ് കുറയ്ക്കുക

ഉപ്പിന്റെ അളവ് കുറയ്ക്കുക

ഉപ്പ് ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനാവും.

അന്നജം കുറയ്ക്കുക

അന്നജം കുറയ്ക്കുക

കാര്‍ബോ ഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ഉരുളക്കിഴങ്ങ്, അരി ആഹാരങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. ഇത് വഴി അമിത ഭാരത്തിനോട് വിടപറയാം.

വ്യായാമം ജീവിതത്തിന്റെ ഒരു ഭാഗം

വ്യായാമം ജീവിതത്തിന്റെ ഒരു ഭാഗം

നമ്മുടെ ദിനചര്യയുടെ ഭാഗമായി വ്യായാമം ചെയ്യുന്നതും അമിത ഭാരത്തോടു വിട പറയാനുള്ള പോംവഴിയാണ്.

English summary

10 Secret Tips To Prevent Obesity

Obesity is a chronic disease affecting more and more children, adolescents and adults. Over 60 percentage of adults are considered overweight or obese.
Story first published: Thursday, August 13, 2015, 18:08 [IST]
X
Desktop Bottom Promotion