മുഖക്കുരു പറയും ആരോഗ്യരഹസ്യങ്ങള്‍!!

Posted By: Staff
Subscribe to Boldsky

അവധി ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോകാനൊരുങ്ങുമ്പോഴാണ്‌ മുഖത്തൊരു വലിയ കുരു കാണുന്നതെങ്കില്‍ എന്തു ചെയ്യും- തല്‍ക്കാലം മേക്‌അപ്‌ ഇട്ട്‌ അത്‌ മറയ്‌ക്കാന്‍ കഴിയും.എന്നാലും ഇത്‌ വരാനുള്ള കാരണമെന്താണന്ന്‌ കണ്ടെത്തേണ്ടത്‌ അത്യാവശ്യമാണ്‌. നിങ്ങളുടെ നെറ്റിയിലും കവിളുകളിലും ഇടയ്‌ക്കിടെ മുഖക്കുരു പ്രത്യക്ഷപെടുന്നുണ്ടോ?

മുഖത്ത്‌ വരുന്ന ഓരോ മുഖക്കുരുവും ശരീരത്തിലെ പ്രത്യേക അവയവങ്ങളുമായും അവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ ഒരു പ്രത്യേക ഭാഗത്ത്‌ വരുന്ന മുഖക്കുരു ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തിന്റെ പ്രശ്‌നത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

ആരോഗ്യകരമായ ബര്‍ഗര്‍ ഉണ്ടാക്കാം

നിങ്ങളുടെ മുഖക്കുരു നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച്‌ എന്താണ്‌ സൂചിപ്പിക്കുന്നത്‌ എന്ന്‌ നോക്കാം.

നെറ്റിയിലെ മുഖക്കുരു = വയറിന്റെ പ്രശ്‌നം

നെറ്റിയിലെ മുഖക്കുരു = വയറിന്റെ പ്രശ്‌നം

നെറ്റിയില്‍ മുഖക്കുരു വരുന്നതിന്‌ പ്രധാന കാരണം വയറിന്റെയും ഭക്ഷണത്തിന്റെയും പ്രശ്‌നമാണ്‌. ജങ്ക്‌ ഫുഡ്‌, അമിതമായ പഞ്ചസാര ഉപയോഗം എന്നിവ കുറയ്‌ക്കുക. കൂടാതെ ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നത്‌ വയറിനുണ്ടാകുന്ന അണുബാധകള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

പുരികങ്ങള്‍ക്കിടയിലുള്ള മുഖക്കുരു= കരളിന്റെ അമിതപ്രവര്‍ത്തനം

പുരികങ്ങള്‍ക്കിടയിലുള്ള മുഖക്കുരു= കരളിന്റെ അമിതപ്രവര്‍ത്തനം

പുരികങ്ങള്‍ക്കിടയില്‍ മുഖക്കുരു വരുന്നത്‌ കരള്‍ അമിതമായി പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയാണ്‌. അതിനാല്‍ മദ്യം, ഇറച്ചി, സംസ്‌കരിച്ച ഭക്ഷണം എന്നിവ കഴിക്കുന്നത്‌ കുറയ്‌ക്കുക. രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തുകയും നന്നായി ഉറങ്ങുകയും ചെയ്യുക. ശരീരത്തിന്റെ പ്രവര്‍ത്തനം പുനക്രമീകരിക്കുന്നതിന്‌ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമം ഒരാഴ്‌ച പരീക്ഷിച്ചു നോക്കുക. ശരീരം വിഷവിമുക്തമാക്കുന്നതിന്‌ തുടക്കക്കാര്‍ക്ക്‌ ജിഎം ഭക്ഷണരീതി പോലെ വിവിധ ഭക്ഷണക്രമങ്ങള്‍ തിരഞ്ഞെടുക്കാം.

കണ്ണുകള്‍ക്ക്‌ ചുറ്റും ചെന്നിയിലും വരുന്ന മുഖക്കുരു= വൃക്കയുടെ ഇളക്കം

കണ്ണുകള്‍ക്ക്‌ ചുറ്റും ചെന്നിയിലും വരുന്ന മുഖക്കുരു= വൃക്കയുടെ ഇളക്കം

കണ്ണിന്‌ ചുറ്റും പുരികങ്ങളിലും മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്‌ വൃക്ക നല്‍കുന്ന അപകട സൂചനയാണ്‌. അതിനാല്‍ ശരീരത്തിന്‌ ആവശ്യമായ വെള്ളം എപ്പോഴും നല്‍കി കൊണ്ടിരിക്കണം. ജലാംശം കൂടുതലുള്ള തണ്ണിമത്തന്‍ പോലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുക. കുരുക്കള്‍ക്ക്‌ പുറമെ കറുത്ത വലയങ്ങളും കൂടി കാണപ്പെടുകയാണെങ്കില്‍ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമാണ്‌.

മൂക്കിലെ മുഖക്കുരു= ഹൃദയത്തിന്റെ തകരാറ്‌

മൂക്കിലെ മുഖക്കുരു= ഹൃദയത്തിന്റെ തകരാറ്‌

നിങ്ങള്‍ സ്‌നേഹത്തിലാകുമ്പോള്‍ മാത്രമല്ല മൂക്കിന്‌ മേലെ മുഖക്കുരു വരുന്നത്‌ ഹൃദയത്തിന്‌ തകരാറ്‌ വന്നാലും ഇതുണ്ടാകും. രക്തസമ്മര്‍ദ്ദം കൂടുകയോ കുറയുകയോ ചെയ്‌താലും വിറ്റാമിന്‍ ബി കുറഞ്ഞാലും മൂക്ക്‌ സൂചന നല്‍കും. മൂക്കിന്‌ മുകളില്‍ കുരുവുണ്ടാകുന്നതില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ധാരാളം ശുദ്ധ വായു ശ്വസിക്കുക, വ്യായാമം ചെയ്യുക, വിറ്റാമിന്‍ ബി പൂരകങ്ങള്‍ കഴിക്കുക.

കവിളിലെ മുഖക്കുരു =ശ്വാസകോശ പ്രശ്‌നങ്ങള്‍

കവിളിലെ മുഖക്കുരു =ശ്വാസകോശ പ്രശ്‌നങ്ങള്‍

നിങ്ങള്‍ സ്ഥിരമായി പുകവലിക്കുന്നവരാണെങ്കിലും ശ്വാസ കോശ അലര്‍ജി ഉള്ളവരാണെങ്കിലും ഇരു കവിളുകളിലും മുഖക്കുരു വരാനുള്ള സാധ്യത ഉണ്ട്‌. പുകവലി കുറയ്‌ക്കുകയും ശ്വാസകോശം ആരോഗ്യത്തോടിരിക്കാന്‍ എല്ലാ ദിവസം രാവിലെ വ്യായാമം ചെയ്യുകയും വേണം.

വെള്ളരിക്ക, മത്തങ്ങ, പഴച്ചാറുകള്‍ പോലെ തണുപ്പ്‌ നല്‍കുന്ന പഴങ്ങളും പാനീയങ്‌ഹളും കഴിക്കുന്നത്‌ ശരീരത്തിലെ അമിത താപം കുറയ്‌ക്കാന്‍ സഹായിക്കും.

താടിയിലെ മുഖക്കുരു=ഹോര്‍മോണ്‍ അസന്തുലിത

താടിയിലെ മുഖക്കുരു=ഹോര്‍മോണ്‍ അസന്തുലിത

പിഎംഎസ്‌ - ഈ മൂന്ന്‌ ഭയാനകമായ അക്ഷരങ്ങള്‍ നമ്മുടെ ചര്‍മ്മത്തിന്‌ നാശം ഉണ്ടാകാന്‍ കാരണമാകുന്നവയാണ്‌. ആര്‍ത്തവ ചക്രം കഴിഞ്ഞതിന്‌ ശേഷവും സ്ഥിരമായി താടിയില്‍ മുഖക്കുരു കാണുകയാണെങ്കില്‍ ഹോര്‍മോണ്‍ അസന്തുലിതയുടെ സൂചനയാണിത്‌. ഇതിന്‌ പരിഹാരം കണ്ടെത്താന്‍ ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണുക.

English summary

What Does Your Pimple Say About Your Health

Every spot on your face is linked to specific body organs and functions, so a breakout in a particular area means there is something wrong elsewhere in the body. Here’s what your pimple says about your health.
Story first published: Tuesday, May 27, 2014, 14:08 [IST]
Subscribe Newsletter