മരുന്നില്ലാതെ പുകവലി നിര്‍ത്താം !

Posted By: Super
Subscribe to Boldsky

ഓരോ വര്‍ഷവും പതിനായിരക്കണക്കിനാളുകളാണ് പുകവലി മുലമുള്ള രോഗങ്ങള്‍ വഴി മരണമടയുന്നത്. പുകവലി രോഗങ്ങള്‍ക്ക് കാരണമാകുകയും അതുവഴി സാവധാനമുള്ള മരണം സംഭവിക്കുകയും ചെയ്യും. പുകവലി മൂലം ശരീരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം ഏറെ വര്‍ഷങ്ങള്‍ രോഗപീഡ അനുഭവിക്കേണ്ടുന്ന സാഹചര്യമുണ്ടാക്കും. പുകവലിക്കാര്‍ക്ക് അല്ലാത്തവരേക്കാള്‍ ശ്വാസകോശ ക്യാന്‍സറിനുള്ള സാധ്യത പത്തിരട്ടിയാണ്. ചെറുപ്പക്കാരില്‍ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരില്‍ നാലില്‍ മൂന്ന് പേര്‍‌ക്കും ഇത് സംഭവിക്കുന്നത് പുകവലി മൂലമാണ്.

പുകവലി നിര്‍ത്താന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇത് വഴി ഹൃദയാഘാതം, ഹൃദയസ്തംഭനം, ശ്വാസകോശ ക്യാന്‍സര്‍, എംഫിസീമ, മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നിവയൊക്കെ തടയാനാവും. പുകവലി അവസാനിപ്പിക്കാന്‍ സ്വയം നടപ്പാക്കാവുന്ന ചില വഴികള്‍ പരിചയപ്പെടാം.

ഘട്ടം ഘട്ടമായുള്ള കുറയ്ക്കല്‍

ഘട്ടം ഘട്ടമായുള്ള കുറയ്ക്കല്‍

ഓരോ ദിവസവും വലിക്കുന്ന സിഗരറ്റിന്‍റെ എണ്ണം കുറച്ച് കൊണ്ടുവരുക. ഉദാഹരണത്തിന് 10 ല്‍ നിന്ന് 7 അല്ലെങ്കില്‍ അതില്‍ കുറവായി ചുരുക്കുക. അതുപോലെ ഭക്ഷണം കഴിച്ച ശേഷവും മറ്റും പുകവലിക്കാന്‍ വലിക്കാന്‍ തോന്നുന്ന സമയത്ത് അത് വൈകിപ്പിക്കാം. എന്നാല്‍ പ്രധാനപ്പെട്ട കാര്യം പുകവലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന് നിശ്ചയിക്കുന്ന കാലപരിധി രണ്ടാഴ്ചയില്‍ കൂടരുത് എന്നതാണ്.

പുകയിലയുടെ ഗന്ധം ഒഴിവാക്കുക

പുകയിലയുടെ ഗന്ധം ഒഴിവാക്കുക

നിങ്ങള്‍ പുകവലി നിര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന്‍റെ കാഴ്ച, ഗന്ധം, രുചി എന്നിവയുടെ സാമീപ്യം ഒഴിവാക്കുക. പുകവലിയുടെ ഗന്ധം മറയ്ക്കാന്‍ പ്രയാസമായതിനാല്‍ അത് ഒഴിവാക്കാനുള്ള ഫലപ്രദമായ വഴികള്‍ കണ്ടെത്തണം. ഫര്‍ണ്ണിച്ചറുകളിലെ പുകയില ഗന്ധം ഒഴിവാക്കാന്‍ ബേക്കിംഗ് സോഡ ഫലപ്രദമാണ്. സോഫയിലും കസേരകളിലും ബേക്കിംഗ് സോഡ ചെറുതായി വിതറുക. ഏതാനും മണിക്കൂര്‍ കഴിഞ്ഞ് ഇവ കഴുകി വൃത്തിയാക്കാം.

വായക്ക് ജോലി കൊടുക്കുക

വായക്ക് ജോലി കൊടുക്കുക

സിഗരറ്റ് വലിക്കാന്‍ തോന്നലുണ്ടാകുമ്പോള്‍ പഞ്ചസാരയടങ്ങാത്ത ച്യുയിങ്ങ്ഗം ചവയ്ക്കാം. അതേപോലെ ലോലി പോപ്പ് നുണയുക, ഇരട്ടിമധുരം ചവയ്ക്കുക, ശബ്ദമുണ്ടാക്കി സ്ട്രോ ചവയ്ക്കുക, ടൂത്ത്പിക്ക് ഉപയോഗിക്കുക തുടങ്ങിയവയൊക്കെ ചെയ്യാം.

അകലം

അകലം

പുകവലി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കണം. ഇത് നിങ്ങളുടെ ലക്ഷ്യം കൂടുതല്‍ വേഗത്തില്‍ സാധ്യമാക്കാന്‍ സഹായിക്കും.

സംഗീതം

സംഗീതം

മനസിന് സുഖം ലഭിക്കുന്ന സംഗീതം കേള്‍ക്കുന്നത് പുകവലിക്കാനുള്ള തോന്നല്‍ തടയാന്‍ സഹായിക്കും.

വായുവിലെ ഗന്ധം ശുദ്ധീകരിക്കുക

വായുവിലെ ഗന്ധം ശുദ്ധീകരിക്കുക

വെള്ള അല്ലെങ്കില്‍ സൈഡര്‍ വിനെഗര്‍ വായുവിലെ ദുര്‍ഗന്ധം മാറ്റും. ഒരു ചെറിയ പാത്രത്തില്‍ മുക്കാല്‍ ഭാഗം വിനെഗര്‍ നിറച്ച് മുറികളില്‍ വെയ്ക്കുക. വീടിനുള്ളില്‍ കടുത്ത കടുത്ത പുകയില ഗന്ധമുണ്ടെങ്കില്‍ ഇത്തരം ഒന്നിലേറെ പാത്രങ്ങള്‍ ഉപയോഗിക്കാം.

ദിനചര്യയില്‍ മാറ്റം

ദിനചര്യയില്‍ മാറ്റം

പുകവലിക്കാനുള്ള ആഗ്രഹം കുറയ്ക്കാന്‍ ദിനചര്യയില്‍ മാറ്റം വരുത്തുക. പതിവായിരിക്കാത്ത കസേരയിലിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുക. ജോലിക്ക് ശേഷം മദ്യപാനവും, പുകവലിയും പതിവാണെങ്കില്‍ ആ സമയം നടക്കാന്‍ പോവുക. രാവിലെ കാപ്പി കുടിക്കുന്നതിനൊപ്പം പുകവലിക്കാറുണ്ടെങ്കില്‍ കാപ്പി മാറ്റി ചായ കുടിക്കുക.

പുകവലിയെ ഓര്‍മ്മിപ്പിക്കുന്ന സാധനങ്ങള്‍

പുകവലിയെ ഓര്‍മ്മിപ്പിക്കുന്ന സാധനങ്ങള്‍

പുകവലി നിര്‍ത്താനുദ്ദേശിച്ച തിയ്യതിയാകുമ്പോള്‍ പുകവലിയെ ഓര്‍മ്മിപ്പിക്കുന്ന സാധനങ്ങള്‍ ഉപേക്ഷിക്കുക. സിഗരറ്റ് കവറുകള്‍, തീപ്പെട്ടി, ലൈറ്റര്‍, ആഷ്ട്രേ, സിഗരറ്റ് ഹോള്‍ഡര്‍, കാറിലെ ലൈറ്റര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഇടവേളയിലെ സിഗരറ്റ് വലി

ഇടവേളയിലെ സിഗരറ്റ് വലി

ജോലിയുടെ ഇടവേളയിലെ സിഗരറ്റ് വലി ഒഴിവാക്കാന്‍ ആ സമയത്ത് കംപ്യൂട്ടര്‍ ഗെയിം കളിക്കുക. അല്ലെങ്കില്‍ ഫോണ്‍ വിളിക്കുക, ഒരു കഷ്ണം പഴം കഴിക്കുക, ഉലാത്തുക എന്നിവ ചെയ്യാം.

പുകവലിക്കാന്‍ തോന്നുമ്പോള്‍

പുകവലിക്കാന്‍ തോന്നുമ്പോള്‍

പുകവലിക്കാന്‍ തോന്നുമ്പോള്‍ ചെയ്യാവുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഉദാഹരണമായി- നടക്കുക, ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക, നായക്ക് പന്തെറിഞ്ഞ് കൊടുക്കുക, കാര്‍ കഴുകുക, അലമാര അല്ലെങ്കില്‍ ക്ലോസറ്റ് വൃത്തിയാക്കുക. പല്ലുതേക്കുക, മുഖം കഴുകുക പോലുള്ള കാര്യങ്ങള്‍.

Read more about: smoking health
English summary

Ways To Quit Smoking Naturally

Men who smoke are ten times more likely to die from lung cancer than non-smokers. In younger people, three out of four deaths from heart disease are due to smoking.
 
 Read more at: http://hindi.boldsky.com/health/wellness/2014/ways-quit-smoking-naturally-006750-006750.html