സ്ത്രീകള്‍ അറിയേണ്ട യോനീരഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

വജൈനയുടെ ആരോഗ്യത്തെ കുറിച്ചു സ്ത്രീകള്‍ക്ക് പൂര്‍ണമായ ബോധ്യമുണ്ടാകേണ്ടത് അത്യാവശ്യമാണ്. സ്ത്രീ ലൈംഗികാവയവത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ ഇത് ഏറെ പ്രധാനവമാണ്.

സ്ത്രീകളുടെ വജൈനയെ ബാധിയ്ക്കുന്ന പൊതുവായ ചില പ്രശ്‌നങ്ങളുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ,

യോനീഭാഗം വരളുന്നത്

യോനീഭാഗം വരളുന്നത്

യോനീഭാഗം വരളുന്നത് പല സ്ത്രീകളുടേയു പ്രശ്‌നമാണ്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണം. മെനോപോസ്, സ്‌ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം, സോപ്പുകളിലെ കെമിക്കലുകള്‍, അസുഖകരമായ സെക്‌സ്, അണുബാധ തുടങ്ങി പല കാരണങ്ങളും ഇതിനുണ്ടാകാം.

യോനീഭാഗത്തെ രോമം

യോനീഭാഗത്തെ രോമം

ചിലപ്പോള്‍ യോനീഭാഗത്തെ രോമം ഉള്ളിലേയ്ക്കു വളര്‍ന്ന് ഒരു മുഴ പോലെ രൂപപ്പെടാം. ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്ത് ഇതില്‍ ഇരിയ്ക്കുന്നത് ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. ഗുഹ്യരോമങ്ങള്‍ വൃത്തിയായി ഷേവ് ചെയ്താല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിയ്ക്കാം.

സെന്‍സേഷന്‍

സെന്‍സേഷന്‍

സ്ഥിരമായി സൈക്കിള്‍ ചവിട്ടുകയോ ജിമ്മില്‍ ഈ വ്യായാമം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് യോനീഭാഗത്ത് സെന്‍സേഷന്‍ കുറവ് അനുഭവപ്പെടുന്നത് സാധാരണമാണ്. സ്പര്‍ശനം തിരിച്ചറിയാന്‍ സാധിയ്ക്കാത്ത ഈ അവസ്ഥയ്ക്കു പരിഹാരം സൈക്കിളില്‍ കുഷ്യന്‍ വയ്ക്കുകയാണ്. യോനീഭാഗത്ത് മര്‍ദം അധികമാകുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്.

വജൈനല്‍ ഡിസ്ചാര്‍ജ

വജൈനല്‍ ഡിസ്ചാര്‍ജ

അസാധാരണമായ വജൈനല്‍ ഡിസ്ചാര്‍ജാണ് മറ്റൊരു പ്രശ്‌നം. ദുര്‍ഗന്ധത്തോടെയും നിറവ്യത്യാസത്തോടെയുമുളള ഡിസ്ചാര്‍ജിന് പല കാരണങ്ങളുണ്ട്. വല്ലാതെ ഇറുകിയ കോട്ടനല്ലാത്ത അടിവസ്ത്രങ്ങള്‍, ആരോഗ്യകരമല്ലാത്ത സെക്‌സ്, അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എ്ന്നിവയെല്ലാം ഇതിനു കാരണമാകാറുണ്ട്.

ആര്‍ത്തവസമയത്തല്ലാതെ ബ്ലീഡിംഗുണ്ടെങ്കില്‍

ആര്‍ത്തവസമയത്തല്ലാതെ ബ്ലീഡിംഗുണ്ടെങ്കില്‍

ആര്‍ത്തവസമയത്തല്ലാതെ ബ്ലീഡിംഗുണ്ടെങ്കില്‍ ഇതിനും പല കാരണങ്ങളുണ്ട്. അണുബാധ, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവ ഇതിനുള്ള ചില കാരണങ്ങളാകാം. ബ്ലീഡിംഗിനൊപ്പം വജൈനല്‍ ഡിസ്ചാര്‍ജുമുണ്ടെങ്കില്‍ ഇത് ലൈംഗികജന്യ രോഗങ്ങള്‍ കൊണ്ടാകാം. ഗര്‍ഭത്തിന്റെ തുടക്കത്തിലും ഇതുണ്ടാകാം.

ചൊറിച്ചിലുണ്ടാകുന്നത്

ചൊറിച്ചിലുണ്ടാകുന്നത്

യോനീയില്‍ ചൊറിച്ചിലുണ്ടാകുന്നത് പലപ്പോഴും യീസ്റ്റ് ഇന്‍ഫെക്ഷന്‍ കാരണമാകാം. യോനീശുചിത്വം, നനഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കാതിരിയ്ക്കുക, കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുക എന്നിവ ഇതിനു പ്രധാനം.

വേദന

വേദന

മൂത്രമൊഴിയ്ക്കുമ്പോള്‍ ചിലര്‍ക്കു വേദനയുണ്ടാകാം. യൂറിനറി ഇന്‍ഫെക്ഷന്‍ ഇതിനൊരു കാരണമാണ്. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിലും ഈ പ്രശ്‌നമുണ്ടാകും.വയാഗ്രയ്ക്കു സമം ഇത്തരം ഭക്ഷണങ്ങള്‍

Read more about: health ആരോഗ്യം
English summary

Vaginal Facts Women Should Know About

So, here are some of the few common vaginal health problems that all women must know.