സ്തനങ്ങളെ ബാധിയ്ക്കും ചില കാര്യങ്ങള്‍

Posted By:
Subscribe to Boldsky

സ്ത്രീകളുടെ സൗന്ദര്യത്തില്‍ സ്തനങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ടെന്നു തന്നെ പറയാം. സൗന്ദര്യത്തില്‍ മാത്രമല്ല, സ്തനാരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുമുണ്ട്. പ്രത്യേകിച്ച് സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍

സ്ത്രീകളുടെ സ്തനത്തില്‍ വരുന്ന ചില മാറ്റങ്ങളുണ്ട്. ചിലപ്പോള്‍ വലിപ്പം വര്‍ദ്ധിയ്ക്കാം, ചിലപ്പോള്‍ കുറയാം.

ഇത്തരം ചില കാര്യങ്ങളും ഇവയ്ക്കുള്ള കാരണങ്ങളും അറിയൂ,

ഫോളിക്യുലാര്‍

ഫോളിക്യുലാര്‍

സ്ത്രീകളിലെ മാസമുറ രണ്ടു ഘട്ടങ്ങളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നുവെന്നു പറയാം. ആര്‍ത്തവദിനങ്ങളും ഇതിനു ശേഷമുള്ളവയും ഫോളിക്യുലാര്‍ എന്നും ഓവുലേഷന്‍ ശേഷമുള്ളത് ല്യൂട്ടിയല്‍ എന്നും പറയാം. ഫോളിക്യുലാര്‍ ദിനങ്ങളില്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ കുറവായിരിയ്ക്കും. ഇതുകാരണം സ്തനവലിപ്പവും കുറയും.

ല്യൂട്ടിയല്‍

ല്യൂട്ടിയല്‍

ല്യൂട്ടിയല്‍ പിരീഡില്‍ ഹോര്‍മോണ്‍ തോത് കൂടുന്നതു കൊണ്ട് സ്തനവലിപ്പവും വര്‍ദ്ധിച്ചിരിയ്ക്കും.

 തൂക്കം

തൂക്കം

ഫാറ്റ് ടിഷ്യൂ ആണ് മാറിടങ്ങളില്‍ അടങ്ങിയിരിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ തൂക്കം കൂടുന്ന സമയത്ത് മാറിടവലിപ്പം വര്‍ദ്ധിയ്ക്കും. തൂക്കം കുറയുന്ന സമയത്ത് മാറിടവലിപ്പം കുറയും.

സ്തനവളര്‍ച്ച

സ്തനവളര്‍ച്ച

സ്ത്രീകളില്‍ ആദ്യ ആര്‍ത്തവത്തിന് മുന്നോടിയായി ശരീരത്തില്‍ സംഭവിയ്ക്കുന്ന ഏറ്റവും പ്രധാന മാറ്റം സ്തനവളര്‍ച്ച ആരംഭിയ്ക്കുന്നുവെന്നതാണ്.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികമാണ്. മുലയൂട്ടലിനു ശരീരം സ്വമേധയാ തയ്യാറാകുന്നതിന്റെ ലക്ഷണമാണിത്.

മുലപ്പാല്‍

മുലപ്പാല്‍

മുലയൂട്ടിത്തുടങ്ങളുമ്പോള്‍ മുലപ്പാല്‍ ഉല്‍പാദനം സ്വാഭാവികം തന്നെ. എന്നാല്‍ കുഞ്ഞ് പാലു കുടിയ്ക്കുമ്പോഴല്ലാതെയും മുലപ്പാല്‍ ചുരത്തുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍, കുഞ്ഞുങ്ങള്‍, അത് സ്വന്തം കുഞ്ഞാവണമെന്നില്ല, കരയുമ്പോള്‍, സെക്‌സിന്റെ സമയത്ത് തുടങ്ങി വിവിധ സന്ദര്‍ഭങ്ങളില്‍.

സെക്‌സ് സമയത്ത്

സെക്‌സ് സമയത്ത്

സെക്‌സ് സമയത്ത് ശരീരം ഉത്തേജിയ്ക്കുമ്പോള്‍ മുലയൂട്ടുന്ന സ്ത്രീകള്‍ മുലപ്പാല്‍ ചുരത്തുന്നത് സ്വാഭാവികമാണ്.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകളില്‍ മാറിട വലിപ്പം വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികമാണ്. ഇത്തരം ഗുളികകളിലെ ഈസ്ട്രജന്‍ ഹോര്‍മോണാണ് ഇതിന് കാരണം.

മരുന്നുകള്‍

മരുന്നുകള്‍

ചിലതരം മരുന്നുകള്‍, പ്രത്യേകിച്ച് ആന്റിഡിപ്രസന്റ് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ചില സ്ത്രീകളുടെ സ്തനത്തില്‍ നിന്നും മുലപ്പാല്‍ ഉല്‍പാദിപ്പിക്കപ്പെടാറുണ്ട്. ഇത്തരം മരുന്നുകളില്‍ അടങ്ങിയിരിയ്ക്കുന്ന പ്രോലാക്ടിനാണ് കാരണം.

വ്യായാമം

വ്യായാമം

വ്യായാമം കൊണ്ട് ശരീരത്തിന്റെ തടി കുറയുമെങ്കിലും ഇത് മാറിടങ്ങളെ യാതൊരു വിധത്തിലും ബാധിയ്ക്കുന്നില്ലെന്നു തന്നെ പറയാം.

കാപ്പി ശീലം

കാപ്പി ശീലം

കാപ്പി ശീലം മാറിടങ്ങള്‍ക്ക് നല്ലതല്ല. ഇത് മാറിടങ്ങളില്‍ വെയിനുകള്‍ പിണയാന്‍ ഇട വരുത്തും.

മാമോഗ്രാഫി

മാമോഗ്രാഫി

മാറിടവലിപ്പത്തിനുള്ള ബ്രെസ്റ്റ് ഇംപ്ലാന്റ് ശസ്ത്രക്രിയയില്‍ നിങ്ങളുടെ സ്തന കോശങ്ങളും ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. ഇതുകൊണ്ടു തന്നെ സതനാര്‍ബുദം തിരിച്ചറിയാനുള്ള മാമോഗ്രാഫിയ്ക്ക് ബ്രെസ്റ്റ് ഇംപ്ലാന്റ് ചെയ്തവര്‍ക്കും വിധേയരാകാന്‍ സാധിയ്ക്കും.

ആയുര്‍വേദത്തിലെ സ്തനാരോഗ്യ രഹസ്യങ്ങള്‍

Read more about: breast സ്തനം
English summary

Things That Change Your Breast

There are certain things that change your breast. Read more about to know the things that change your breast,
Story first published: Tuesday, June 3, 2014, 12:31 [IST]