സൈനസൈറ്റിസിന്‌ ആയുര്‍വേദം

Posted By: Staff
Subscribe to Boldsky

തുടര്‍ച്ചയായി നിങ്ങള്‍ ചുമയ്‌ക്കുകയും തുമ്മുകയും ചെയ്യുന്നുണ്ടോ? അലര്‍ജിയാല്‍ നിങ്ങള്‍ അസ്വസ്ഥരാണോ? ഡോക്ടറെ കാണേണ്ട സമയമായെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നി തുടങ്ങിയോ? സാധാരണ പനിക്കുള്ള മരുന്നുകള്‍ ഫലം നല്‍കാതിരിക്കുകയും ശരീര വേദനകളും അലര്‍ജിയും നിങ്ങളെ വല്ലാതെ അലട്ടുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ സൈനസൈറ്റിസ്‌ ആണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്തരം അസുഖങ്ങള്‍ക്ക്‌ എന്തു ചികിത്സ സ്വീകരിക്കണം എന്ന ആശയ കുഴപ്പം ചിലപ്പോള്‍ ഉണ്ടാകും. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം ഇവയില്‍ ഏത്‌ തിരഞ്ഞെടുക്കുന്നതാണ്‌ നല്ലതെന്ന്‌ ആശങ്കയിലാണെങ്കില്‍ ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തരാം. സൈനസൈറ്റിസിന്‌ നല്ലത്‌ ആയുര്‍വേദമാണ്‌.

സൈനസൈറ്റിസിനുള്ള ആയുര്‍വേദ ചികിത്സയില്‍ പല രീതികള്‍ ഉള്‍പ്പെടുന്നുണ്ട്‌. സൈനസിലെ അണുബാധയ്‌ക്ക്‌ ആയുര്‍വേദം നല്ല ആശ്വാസം നല്‍കും. രാവിലെ എഴുന്നേല്‍ക്കുേമ്പാള്‍ തലവേദനയും ചുമയും തുമ്മലും ഉണ്ടെങ്കില്‍ ഇനി വിഷമിക്കേണ്ട. സൈനസൈറ്റിസിനുള്ള ചില ആയുര്‍വ മരുന്നുകള്‍ ഇതാ,

SINUS INFECTION
1. അണു തൈലം

സൈനസൈറ്റിസിനുള്ള ഫലപ്രദമായ ഒരു ആയുര്‍വേദ മരുന്നാണ്‌ അണുതലം. കഫം കുറയ്‌ക്കനിറയുന്നത്‌ തടയാന്‍ അണു തൈലം സഹായിക്കും.അനുനാസിക പാതയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ അണുതൈലം നല്ലതാണ്‌. തുടക്കത്തില്‍ തുടര്‍ച്ചയായി തുമ്മലും മുക്കലൊപ്പും ചിലപ്പോള്‍ ഉണ്ടായേക്കാം. ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച ഫലം നല്‍കും.

2. ഖതിരാദി വടി

സൈനസിലെ അണുബാധക്ക്‌ ആയുര്‍വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരു മരുന്നാണിത്‌. വീക്കം കുറയ്‌ക്കുന്നതിനാണ്‌ ഇത്‌ നിര്‍ദ്ദേശിക്കുന്നത്‌. കാഞ്ചനാര ഗുഗ്ഗുലു ,വ്യോസാദി വടി പോലുള്ള മരുന്നുകളും ഇതിനുള്ളതാണ്‌.

3.ച്യവനപ്രാശം

ആയുര്‍വേദ ചികിത്സയില്‍ നിര്‍ദ്ദേശിക്കുന്ന ഒരു സാധാര മരുന്നാണ്‌ ചവ്യന പ്രവശ്യം.സൈനസൈററിന്റെ ചികിതസയ്‌ക്കും ചവ്യവന പ്രാവശ്യം ഒഴിച്ചു കൂടാനാവില്ല. മൂക്കിലെ അലര്‍ജി, ശരീര വേദന എന്നിവ ച്യവന പ്രാവശ്യത്തിലൂടെ ഭേദമാകാകം. അഭ്രക ഭസ്‌മം,ലക്ഷ്‌മി വിലാസ്‌ രസഎന്നിവയും ശരീര വേദന പോലുള്ള അസുഖങ്ങള്‍ക്ക്‌ നല്ലതാണ്‌.

4.ചിത്രക ഹരിതകി

ലേഹ്യ രൂപത്തില്‍ കിട്ടുന്ന മരുന്നാണ്‌ ഇത്‌. സൈനസിലെ അണുബാധയ്‌ക്കുള്ള ആയുര്‍വേദ മരുന്നുകളില്‍ ഒന്നാണിത്‌. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ ദിവസവും കഴിക്കുന്നത്‌ നല്ല ഫലം നല്‍കും. സാധാരണ രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ലേഹ്യം പാലിനൊപ്പമാണ്‌ കഴിക്കുന്നത്‌.

5.ജീവന്‍ ധാര

കര്‍പ്പൂരവും മെഥനോളും ചേര്‍ത്തുണ്ടാക്കുന്ന സൈനസൈറ്റിസിനുള്ള ആയുര്‍വേദ മരുന്നാണിത്‌. മൂക്കിലെ തടസ്സം നീക്കാന്‍ ആവി പിടിക്കുന്നതിനൊപ്പമാണ്‌ ഇത്‌ ചേര്‍ക്കുന്നത്‌. ദിവസം രണ്ട്‌ നേരം വീതം ഒരാഴ്‌ച ഈ മരുന്ന്‌ ഉപയോഗിച്ചാല്‍ നല്ല ആശ്വാസം ലഭിക്കും.

6. മിശ്രിതം

നിങ്ങളുടെ ശരീരത്തിന്‌ ചിലപ്പോള്‍ രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. ശരീരത്തിലെ വിഷാശംങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ ആദ്യം രോഗ പ്രതിരോധ ശേഷി ഉയര്‍ത്തണം. ദിവസം മുഴുവന്‍ ഊറ്റുവെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. പുതിന , ഗ്രാമ്പു, ഇഞ്ചി എന്നിവ ചായയില്‍ ചേര്‍ത്ത്‌ കഴിക്കുന്നതും ആശ്വാസം നല്‍കും. മഞ്ഞള്‍, കുരുമുളക്‌, ഉലുവ,മല്ലി, ജീരകം ഇഞ്ചി, വെളുത്തുള്ളി എന്നിവയും ദിവസേന കഴിക്കുന്ന ആഹാരത്തില്‍ ചേര്‍ക്കുന്നതാണ്‌ നല്ലതാണ്‌.

ചിട്ടയായ ആഹാര ക്രമത്തിലൂടെ സൈനസൈറ്റിസ്‌ ഭേദമാക്കാന്‍ കഴിയും. കൂടാതെ ഈ ആയുര്‍വേദ മരുന്നുകളും ആശ്വാസം നല്‍കും. ഏതാനം ദിവസം കൃത്യമായി ഈ മുരുന്ന്‌ ഉപയോഗിക്കുന്നത്‌ മികച്ച്‌ ഫലം നല്‍കും.

English summary

Sinus Infection Ayurvedic Remedies

while you wake up in the morning. Below are some sinusitis treatment ayurvedic remedies.
Subscribe Newsletter