ഡ്രൈ ഐ, കാരണങ്ങള്‍, പ്രതിവിധികള്‍

Posted By:
Subscribe to Boldsky

ഇടയ്‌ക്കിടെ കണ്ണിന്‌ ആയാസവും പുകച്ചിലും അനുഭവപ്പെടാറുണ്ടോ? കണ്ണ്‌ വരളുന്നതാണ്‌ ഇതിന്‌ കാരണം. കണ്‍പോളകളിലെ കണ്ണുനീര്‍ ഉത്‌പാദിപ്പിക്കുന്ന നാളങ്ങള്‍ വരണ്ടു പോകുന്ന അവസ്ഥയാണിത്‌. ശൈത്യകാലത്ത്‌ ഈ പ്രശ്‌നം കൂടുതലാകും. തണുത്ത വരണ്ട കാറ്റും മുറികളിലെ ചൂടുമാണ്‌ ഇതിന്‌ കാരണമാകുന്നത്‌. കണ്ണിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ കണ്ണുനീര്‍ വളരെ അത്യാവശ്യമാണ്‌. നേത്ര ഗോളങ്ങള്‍ക്ക്‌ മേല്‍ കണ്‍പോളകള്‍ക്ക്‌ സുഗമമായി തെന്നി നീങ്ങുന്നതിന്‌ എണ്ണമയം നല്‍കുന്നത്‌ കണ്ണുനീരാണ്‌. കണ്ണുനീര്‍ കണ്ണുകളിലെ നനവ്‌ നിലനിര്‍ത്തും.

വരണ്ട കണ്ണുകള്‍ കാഴ്‌ചയുടെ വ്യക്തത കുറയ്‌ക്കുകയും ചില അവസരങ്ങളില്‍ നേന്ത്രഗോളങ്ങള്‍ക്ക്‌ സാരമായ തകരാറുകള്‍ വരുത്തുകയും ചെയ്യും. കാഴ്‌ചയിലെ തകരാറു കൊണ്ടുണ്ടാകുന്ന മറ്റ്‌ പ്രശ്‌നങ്ങളും നിത്യേന നേരിടേണ്ടി വരും.

50 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്ക്‌ വരണ്ട കണ്ണിനുള്ള അപകട സാധ്യത കൂടുതലാണെന്നാണ്‌ അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്‌. വളരെ നേരത്തെ ആര്‍ത്തവ വിരാമം ഉണ്ടായ സ്‌ത്രീകളില്‍ ഈ അവസ്ഥ സാധാരണമാണ്‌.

Eye

വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍

1. കണ്ണിന്‌ പുകച്ചിലും ചൊറിച്ചിലും

2. ദിവസം മുഴുവന്‍ കണ്ണിന്‌ അസ്വസ്ഥത

3. വൈകുന്നേരത്തോടെ കണ്ണിന്‌ ചുവപ്പും ആയാസവും

4. വൈകുന്നേരത്തോടെ വ്യക്തമായി കാണാന്‍ കഴിയാതിരിക്കുക

ചികിത്സയേക്കാള്‍ എല്ലായ്‌പ്പോഴും നല്ലത്‌ മുന്‍കരുതലാണ്‌ .

ശൈത്യകാലത്ത്‌ കണ്ണ്‌ വരളുന്നത്‌ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

1. അധികം വെളിച്ചവും തണുത്ത കാറ്റും ഏല്‍ക്കാതിരിക്കാന്‍ സണ്‍ഗ്ലാസ്സ്‌ ധരിക്കുക

2. അസ്വസ്ഥത കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മരുന്നുകള്‍ ഉപയോഗിക്കുക.

3. മുറിക്കകത്ത്‌ ഈര്‍പ്പം ഉണ്ടാകാന്‍ ഹീറ്ററിനൊപ്പം ഈര്‍പ്പം നല്‍കുന്ന സംവിധാനവും ഉപയോഗിക്കുക. കണ്ണിന്‌ കൂടുതല്‍ നനവ്‌ നല്‍കുന്നതിന്‌ സഹായിക്കുന്ന പ്രത്യേക ഗ്ലാസ്സ്‌ വയ്‌്‌കുക.

4. ദിവസം മുഴുവനുള്ള ജോലിക്ക്‌ ശേഷം കണ്ണിന്‌ ആയാസം തോന്നുന്നുണ്ടെങ്കില്‍ കണ്ണിന്‌ മുകളില്‍ നനഞ്ഞ തുണിവെച്ച്‌ കുറച്ച്‌ നേരം ഇരിക്കുക. കണ്ണിന്റെ ആയാസവും അസ്വസ്ഥതയും കുറയാന്‍ സഹായിക്കും

5. ആഹാരത്തില്‍ കൂടുതല്‍ ഒമേഗ 3- ഫാറ്റി ആസിഡും, മത്സ്യ എണ്ണയും ഉള്‍പ്പെടുത്തുക.

6. വീടിന്റെ അന്തരീക്ഷം ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുക- 30 ശതമാനത്തിനും 50 ശതമാനത്തിനുമിടയില്‍

7. ധാരാളം വെള്ളം കുടിച്ച്‌ നിര്‍ജ്ജലീകരണം തടയുക

8. സാധാരണ ചായയ്‌ക്ക്‌ പ്രകരം ഗ്രീന്‍ ടീയും സൂര്യകാന്തി ചായയും തിരഞ്ഞെടുക്കുക. കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ ഇവ സഹായിക്കും.

Read more about: eye കണ്ണ്‌
English summary

Signs and Simple Remedies For Dry Eyes

Dry eye is a common problem for people who use computer a lot. Here are some simple remedies to deal with this eye problem
Story first published: Saturday, March 22, 2014, 16:05 [IST]