For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃഷണങ്ങളില്‍ വേദനയെങ്കില്‍

|

പുരുഷന്റെ പ്രത്യുല്‍പാദനശേഷിയുമായി ബന്ധപ്പെട്ട ഒന്നാണ് വൃഷണങ്ങള്‍. വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

ശരീരത്തിന്റെ ഏതു ഭാഗത്തെയുമെന്ന പോലെ വൃഷണത്തിനും പല കാരണങ്ങളാല്‍ വേദനയനുഭവപ്പെടാം. ഇത്തരം വേദനകള്‍ ചിലപ്പോഴെങ്കിലും രോഗലക്ഷണവുമാകാം.

വൃഷണവേദനയ്ക്ക് പല കാരണങ്ങളുണ്ട്. ഇതില്‍ ചില കാരണങ്ങളെക്കുറിച്ചറിയൂ,

വെരിക്കോസീല്‍

വെരിക്കോസീല്‍

വൃഷണങ്ങളിലെ വേദനയ്ക്കുള്ള ഒരു കാരണമാണ് വെരിക്കോസീല്‍. വൃഷണസഞ്ചിയ്ക്കുള്ളിലെ ഞരമ്പുകള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണിത്. നില്‍ക്കുമ്പോഴാണ് ഇത് അനുഭവപ്പെടുക.

വൃഷണങ്ങള്‍ക്ക് ആഘാതമേല്‍ക്കുന്നത്

വൃഷണങ്ങള്‍ക്ക് ആഘാതമേല്‍ക്കുന്നത്

വൃഷണങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ആഘാതമേല്‍ക്കുന്നത് വൃഷണങ്ങളില്‍ ബ്ലീഡിംഗിനും വേദനയ്ക്കുമെല്ലാം കാരണമാകും.

ഇന്‍ഗുനിയല്‍ ഹെര്‍ണിയ

ഇന്‍ഗുനിയല്‍ ഹെര്‍ണിയ

ശരീരത്തില്‍ കൂടുതല്‍ കോശങ്ങളുടെ ഗ്രൂപ്പുകള്‍ വളരുന്നതാണ് ഹെര്‍ണിയയ്ക്കു കാരണമാകുന്നത്. വൃഷണങ്ങള്‍ ശരീരത്തില്‍ ചേരുന്ന ഭാഗത്ത് ചിലപ്പോള്‍ ഹെര്‍ണിയയുണ്ടാകാം. ഇന്‍ഗുനിയല്‍ ഹെര്‍ണിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതും വൃഷണവേദനയ്ക്കുള്ള ഒരു കാരണം തന്നെയാണ്.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ താഴേയ്ക്കു തള്ളി വരികയാണെങ്കില്‍ ഇത് വൃഷണങ്ങളില്‍ വേദനയുണ്ടാക്കുന്നത് സ്വാഭാവികമാണ്.

ടെസ്റ്റിക്യുലാര്‍ ടോര്‍ഷന്‍

ടെസ്റ്റിക്യുലാര്‍ ടോര്‍ഷന്‍

ടെസ്റ്റിക്യുലാര്‍ ടോര്‍ഷന്‍ എന്നൊരു അവസ്ഥയുണ്ട്. സ്‌പെര്‍മാറ്റിക് കോഡ് കെട്ടു പിണയുന്നതു കൊണ്ട് വൃഷണങ്ങളിലേയ്ക്കുളള രക്തപ്രവാഹം തടസപ്പെടുന്ന അവസ്ഥയാണിത്. ഇതും വൃഷണവേദനയ്ക്കു കാരണമാകും.

എപിഡിഡൈമെറ്റിസ്

എപിഡിഡൈമെറ്റിസ്

എപിഡിഡൈമെറ്റിസ് എന്നൊരു രോഗമുണ്ട്. വൃഷണങ്ങളിലെ എപിഡിഡൈമിസ് ട്യൂബുകള്‍ക്ക് ബാക്ടീരിയല്‍ അണുബാധയുണ്ടാകുന്നതാണിത്. യൂറിനറി ഇന്‍ഫെക്ഷന്‍, ലൈംഗികരോഗങ്ങള്‍ എന്നിവയാണ് സാധാരണയായി ഇതിന് കാരണമാകുന്നത്. ഇതും വൃഷണവേദനയക്കുള്ള ഒരു കാരണമാണ്.

വൃഷണസഞ്ചി

വൃഷണസഞ്ചി

വൃഷണസഞ്ചിയ്ക്കുണ്ടാകുന്ന വിള്ളലുകളും മുറിവുകളും വേദനയ്ക്കുള്ള കാരണമാകാം. സാധാരണ അപകടങ്ങളിലും സ്‌പോര്ടില്‍ പങ്കെടുക്കുമ്പോഴുമെല്ലാമാണ് ഇതുണ്ടാകുക.

സ്‌പെര്‍മാറ്റോസീല്‍

സ്‌പെര്‍മാറ്റോസീല്‍

ബീജക്കുഴലുകളില്‍ വളരുന്ന സിസ്റ്റ് സ്‌പെര്‍മാറ്റോസീല്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് ബീജങ്ങള്‍ അടിഞ്ഞു കൂടുന്നതു കൊണ്ടാണ് സംഭവിയ്ക്കുന്നത്. സാധാരണയായി ഇത്തരം സിസ്റ്റുകള്‍ വേദനയുണ്ടാക്കില്ല. എന്നാല്‍ വലുപ്പം കൂടുമ്പോള്‍ ഇവ വേദനയക്കു കാരണമാകും.

ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍

ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍

വൃഷണങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍, ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ വേദനയക്കുള്ള മറ്റൊരു കാരണമാണ്.

സൈക്കിളിസ്റ്റ് സിന്‍ഡ്രോം

സൈക്കിളിസ്റ്റ് സിന്‍ഡ്രോം

സൈക്കിളിസ്റ്റ് സിന്‍ഡ്രോം എന്ന അവസ്ഥയും വൃഷണവേദനയ്ക്കു കാരണമാകും. നാഡിയ്ക്കുണ്ടാകുന്ന പ്രശ്‌നമാണ് ഇതിന് കാരണം. സാധാരണയായി വൃഷണങ്ങളില്‍ കൂടുതല്‍ നേരം മര്‍ദമേല്‍ക്കുന്നതു കൊണ്ടാണ് ഇതുണ്ടാകുക. പ്രത്യേകിച്ച് ദീര്‍ഘനേരം സൈക്കിള്‍ ചവിട്ടുമ്പോള്‍. ഇതുകൊണ്ടാണിത് സൈക്കിളിസ്റ്റ് സിന്‍ഡ്രോം എന്നറിയപ്പെടുന്നത്.

ശീഘ്രസ്ഖലനത്തിന് വീട്ടുചികിത്സശീഘ്രസ്ഖലനത്തിന് വീട്ടുചികിത്സ

Read more about: pain health വേദന
English summary

Reasons For Testicle Pain

The reasons for testicle pain might be alarming. Know the causes of testicle pain so that you do not ignore it,
Story first published: Wednesday, July 9, 2014, 10:18 [IST]
X
Desktop Bottom Promotion