ആര്‍ത്തവം വേദനാജനകമെങ്കില്‍...

Posted By:
Subscribe to Boldsky

ആര്‍ത്തവം സ്ത്രീകളുടെ സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ആര്‍ത്തവസമയത്ത് അസ്വസ്ഥതകളും വേദനകളുമെല്ലാം സ്വാഭാവികമാണ്.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ആര്‍ത്തവം കൂടുതല്‍ വേദനയുണ്ടാക്കും. ഇത് ചിലപ്പോള്‍ സ്വാഭാവികമാകണമെന്നുമില്ല.

വേദനാജനകമയായ ആര്‍ത്തവത്തിനു ചില കാരണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

എന്‍ഡോമെട്രിയായിസ് ചിലപ്പോള്‍ ആര്‍ത്തവവേദനയ്ക്കുള്ള കാരണമാകാം. യൂട്രസിലെ എന്‍ഡോമെട്രിയത്തെ വലയം ചെയ്തുള്ള ടിഷ്യു ചിലപ്പോള്‍ സ്ഥാനം തെറ്റാം. ഇത് വേദനയ്ക്കു കാരണമാകും.

Periods

അഡിനോമയോസിസ് എന്നൊരു അവസ്ഥയുണ്ട്. എന്‍ഡെമെട്രിയോയിസിനോട് സമാനമായ ഒന്ന്. എന്‍ഡോമെട്രിയം യൂട്രസ് ലൈനിംഗിലാണു കാണുന്നതെങ്കില്‍ അഡിനോമയോസിസ് യൂട്രസ് മസിലിലാണ് കാണുന്നത്. ഇതിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആര്‍ത്തവസമയത്ത് കഠിനവേദനയുണ്ടാക്കാം.

യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ മാസമുറ സമയത്തെ വേദനയ്ക്കുള്ള മറ്റൊരു കാരണമാണ്.

കോപ്പര്‍ ടി പോലുള്ള ഇന്‍ട്രായൂട്രൈന്‍ ഉപകരണങ്ങള്‍ മാസമുറ സമയത്ത് കൂടുതല്‍ വേദനയുണ്ടാക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഇത് ഇട്ട ഉടനെയുള്ള ചില മാസങ്ങളില്‍.

പെര്‍വിക് അണുബാധകള്‍ ആര്‍ത്തവവേദന വര്‍ദ്ധിപ്പിയ്ക്കും. ഇത് പെല്‍വിസിനടുത്തുള്ള കോശങ്ങളെ ബാധിയ്ക്കുമ്പോഴാണ് വേദനയുണ്ടാകുന്നത്.

യൂട്രസിലും അണ്ഡാശയങ്ങളിലുമുണ്ടാകുന്ന ക്യാന്‍സറസ് കോശങ്ങളുംആര്‍ത്തവസമയത്തെ വേദനയ്ക്കു കാരണമാകും.

ആര്‍ത്തവം, മാസമുറ, കോപ്പര്‍ ടി, പിരീഡ്‌സ്, ക്യാന്‍സര്‍, യൂട്രസ്, സിസ്റ്റ്

English summary

Reasons For Painful Periods

Here are some reasons for painful periods. Read more,
Story first published: Sunday, December 21, 2014, 17:54 [IST]