ശീഘ്രസ്ഖലനത്തിന് വീട്ടുചികിത്സ

Posted By: Staff
Subscribe to Boldsky

ലൈംഗികബന്ധത്തില്‍ സ്ഖലനം നീട്ടിക്കൊണ്ടുപോകാനായാല്‍ ലൈംഗികാനുഭൂതി അതിന്‍റെ പാരമ്യത്തിലെത്തും. സ്ഖലനം താമസിക്കുന്നത് ഇണയ്ക്കും കൂടുതല്‍ ലൈംഗിക സംതൃപ്തി നല്കും. പക്ഷേ നിരവധി പുരുഷന്മാര്‍ ശീഘ്രസ്ഖലനം എന്ന പ്രശ്നം നേരിടുന്നവരാണ്. പ്രായമായവരില്‍ ഇത് സാധാരണമാണെങ്കിലും ചെറുപ്പക്കാരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്.

ശീഘ്രസ്ഖലനം മൂലമുള്ള പങ്കാളിയുടെ അതൃപ്തിയും സ്വന്തം നിരാശയും, മാനസികമായ ബുദ്ധിമുട്ടും ആത്മവിശ്വാസക്കുറവും ഉണ്ടാകാന്‍ കാരണമാകും. ഈ കാരണത്താല്‍ പുരുഷന്മാര്‍ ചികിത്സ തേടാന്‍ മടിക്കുകയും,തങ്ങളുടെ പ്രശ്നം ആരോടും പറയുകയുമില്ല. ഡോക്ടറുടെ സഹായമില്ലാതെ വീട്ടില്‍ തന്നെ ഈ പ്രശ്നത്തിന് പരിഹാരം നേടാനാവും. അതിനാല്‍ മറ്റാരോടെങ്കിലും ഇക്കാര്യം പറയുന്നത് മൂലമുള്ള മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാനാകും. പ്രകൃതിദത്തമായ ചില ഔഷധങ്ങള്‍ ശീഘ്രസ്ഖലനം പരിഹരിക്കാന്‍ സഹായിക്കുന്നവയാണ്.

മരുന്നുകള്‍ കഴിക്കുമ്പോള്‍ അവയുടെ അനന്തരഫലങ്ങള്‍ പലപ്പോഴും ദോഷകരമാകും. അതിനാല്‍ തന്നെ അവ ഉപയോഗിക്കുന്നതിന് മുമ്പായി ഈ ഔഷധങ്ങള്‍ പരീക്ഷിച്ച് നിങ്ങളുടെ പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കുകയും പങ്കാളിക്ക് സംതൃപ്തി നല്കുകയും ചെയ്യാം. ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം പ്രകൃതിദത്തമായ ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഫലം ലഭിക്കാന്‍ അതിന്‍റേതായ സമയമെടുക്കുമെന്നതാണ്. പക്ഷേ അവ ഫലം നല്കുമെന്നുറപ്പാണ്.

ഉള്ളി

ഉള്ളി

ലൈംഗികാസക്തിയുണ്ടാക്കുന്നതിനൊപ്പം സ്ഖലനത്തെ നിയന്ത്രിച്ച് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉള്ളിയ്ക്ക്‌

കഴിവുണ്ട്. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും, ലൈംഗികാവയവങ്ങളെ ശക്തിപ്പെടുത്താനും, ശീഘ്രസ്ഖലനം തടയാനും കഴിവുള്ളതാണ് ഉള്ളി. എല്ലാ ദിവസവും ഉള്ളി ചവച്ചരച്ച് കഴിച്ചാല്‍ മതി.

അശ്വഗന്ധം

അശ്വഗന്ധം

ഇന്ത്യയില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ലൈംഗിക ഔഷധമാണ് അശ്വഗന്ധം. ശീഘ്രസ്ഖലനമടക്കം പല ലൈംഗികപ്രശ്നങ്ങള്‍ക്കും പരിഹാരം നല്കാന്‍ ഇതിന് കഴിവുണ്ട്.

തേനും ഇഞ്ചിയും

തേനും ഇഞ്ചിയും

ശരീരത്തിന്‍റെ താപനില ഉയര്‍ത്തി രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇ‍ഞ്ചി സഹായിക്കും. ഇഞ്ചി കഴിക്കുന്നത് വഴി ലിംഗത്തിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുകയും ഉദ്ധാരണം നിലനിര്‍ത്തി ശീഘ്രസ്ഖലനം തടയുകയും ചെയ്യും.

വെണ്ടക്ക

വെണ്ടക്ക

വെണ്ടക്കയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പൊടി ശീഘ്രസ്ഖലനം തടയാന്‍ സഹായിക്കുന്നതാണ്. പത്ത് ഗ്രാം പൊടി ഒരു ഗ്ലാസ്സ് ചൂടുള്ള പാലില്‍ കലര്‍ത്തി രണ്ട് ടീസ്പൂണ്‍ ക്യാന്‍ഡി ഷുഗറും ചേര്‍ത്ത് ദിവസവും രാത്രിയില്‍ കഴിക്കുക. ഒരു മാസം പതിവായി കഴിച്ചാല്‍ ശീഘ്രസ്ഖലനത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നത് ശീഘ്രസ്ഖലനത്തിനും, മറ്റ് പല ലൈംഗിക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. 3-4 ഇതള്‍ വെളുത്തുള്ളി കഴിക്കുന്നത് ശീഘ്രസ്ഖലനത്തില്‍ കുറവുണ്ടാക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

കാരറ്റും മുട്ടയും

കാരറ്റും മുട്ടയും

രണ്ട് കാരറ്റ് അരിഞ്ഞ് അതില്‍ പകുതി പുഴുങ്ങിയ മുട്ട ചേര്‍ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഇതില്‍ ചേര്‍ക്കുക. ഇത് കഴിച്ച് തുടങ്ങിയാല്‍ താമസിയാതെ ചെറിയ മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെട്ട് തുടങ്ങും. മൂന്ന് മാസം കഴിയുമ്പോള്‍ മികച്ച ഫലം ലഭ്യമാകും. ശീഘ്രസ്ഖലനം നിയന്ത്രണ വിധേയമായാല്‍ കഴിക്കുന്ന അളവ് കുറയ്ക്കാം.

ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ് ശീഘ്രസ്ഖലനം തടയാന്‍ മികച്ച മാര്‍ഗ്ഗമാണ്. 20 ഗ്രാം ശതാവരിക്കിഴങ്ങ് ഒരു ഗ്ലാസ്സ് പാലില്‍ തിളപ്പിച്ച് ഉപയോഗിക്കാം.

കിഴങ്ങ് നീക്കം ചെയ്ത ശേഷം പാല്‍ കുടിക്കുക. ദിവസം രണ്ട് തവണ ഇത് കഴിക്കുന്നത് വഴി ശീഘ്രസ്ഖലനത്തെ പൂര്‍ണ്ണമായും മാറ്റാനാവും.

പ്രകൃതിദത്ത ലൈംഗികോത്തേജന മാര്‍ഗ്ഗങ്ങള്‍

പ്രകൃതിദത്ത ലൈംഗികോത്തേജന മാര്‍ഗ്ഗങ്ങള്‍

ലൈംഗികചോദന വര്‍ദ്ധിപ്പിക്കാനും ശീഘ്രസ്ഖലനം തടയാനും സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുണ്ട്. നട്‌സ്, ഏലയ്ക്ക,ഇഞ്ചി, കക്ക, പച്ചടിച്ചീര എന്നിവയൊക്കെ ഇവയില്‍ പെടുന്നു. ഇവ ദൈനംദിന ആഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ ലൈംഗികപ്രശ്നങ്ങളില്‍ നിന്ന് ഒരളവ് വരെ മുക്തി നേടാം.

ശ്വസനക്രിയകള്‍

ശ്വസനക്രിയകള്‍

ശ്വസനക്രിയകള്‍ അഭ്യസിക്കുന്നത് ശീഘ്രസ്ഖലനം തടയാന്‍ ഒരു പരിധി വരെ സഹായിക്കും. ഇത് ഒരു യോഗമുറയാണ്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്.

മദ്യപാനം, പുകവലി

മദ്യപാനം, പുകവലി

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ ശീഘ്രസ്ഖലനത്തിനുള്ള ചില കാരണങ്ങളാണ്. ഇവ ഒഴിവാക്കുക.

ആവണക്കെണ്ണ

ആവണക്കെണ്ണ

പ്രായമായവരിലെ ശീഘ്രസ്ഖലനം പ്രോസ്റ്റേറ്റിന്‍റെ പ്രശ്നങ്ങള്‍ മൂലമാകാം. ഇത് നിയന്ത്രിക്കാനും, തടയാനും ആവണക്കെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം.

വൃഷണത്തിനും മലദ്വാരത്തിനും ഇടയിലുള്ള ഭാഗം ആവണക്കെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. വൃത്താകൃതിയില്‍, സൗമ്യമായി സാവധാനം മലദ്വാരത്തില്‍ നിന്ന് തുടങ്ങി ലിംഗത്തിന് താഴെ വരെ ഇങ്ങനെ മസാജ് ചെയ്യണം.

കെഗെല്‍ വ്യായാമം

കെഗെല്‍ വ്യായാമം

ചില വ്യായാമങ്ങള്‍ കരുത്ത് കൂട്ടാനും സ്ഖലനം നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്. വസ്തിപ്രദേശത്തെ പേശികള്‍ക്ക് കരുത്ത് നല്കാന്‍ സഹായിക്കുന്നതാണ് കെഗല്‍ വ്യായാമം. ഇത് ഉദ്ധാരണശേഷിക്കും, ശീഘ്രസ്ഖലനം തടയാനും ഫലപ്രദമാണ്. എവിടെയിരുന്നും ചെയ്യാവുന്ന ലളിതമായ വ്യായാമമാണിത്.

നിവര്‍ന്ന് നിന്ന് നിതംബത്തിലെ പേശികള്‍ സങ്കോചിപ്പിക്കുക. നിങ്ങള്‍ മൂത്രത്തെ നിയന്ത്രിക്കുന്ന അതേ രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. 10-15 സെക്കന്‍റ് പേശികള്‍ വലിച്ച് പിടിച്ച ശേഷം ഒഴിവാക്കുക. ഇത് പേശികളുടെ കരുത്ത് കൂട്ടുകയും സ്ഖലനം നിയന്ത്രിക്കാനുള്ള കഴിവ് നല്കുകയും ചെയ്യും. മികച്ച ഫലം കിട്ടാന്‍ ദിവസം 15-20 പ്രാവശ്യം വീതം ചെയ്യുക.

സ്‌ട്രെസ്

സ്‌ട്രെസ്

ഏതു രോഗത്തിനുമെന്ന പോലെ സ്‌ട്രെസ് ഒഴിവാക്കേണ്ടത് ശീഘ്രസ്ഖലനത്തിനുള്ള ഒരു പരിഹാരമാണ്.

ശീഘ്രസ്ഖലനം, ആരോഗ്യ കാരണങ്ങള്‍ അറിയൂ

Read more about: health, ആരോഗ്യം
English summary

Natural Ways To Treat Premature Ejaculation

Suffering from premature ejaculation can lead to embarrassment and lack of confidence in men as they fail to satisfy their partners and well as themselves. Due to this, many men do not seek treatment, let alone talk about their problem. There are some very effective natural ways to treat premature ejaculation.
Subscribe Newsletter